ബിസിനസിൽ അവസരങ്ങൾ കണ്ടെത്തുക വളരെ പ്രധാനപ്പെട്ടതാണ്. പുതിയ പുതിയ അവസരങ്ങളാണ് ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇങ്ങനെ പുതിയ അവസരങ്ങൾ എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കുക. എനിക്കിത് ചെയ്യാൻ കഴിയുമെന്ന് ദൃഢ മനോഭാവം ഉണ്ടാക്കുക. എനിക്കത് കഴിയില്ല എന്നുള്ള ഒരു മൈൻഡ് സെറ്റ് ആണ് നിങ്ങൾക്കുള്ളതെങ്കിൽ ഒരിക്കലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ yes i can എന്ന ചിന്താഗതി നിങ്ങൾക്കുണ്ടാകണം.
- അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ശ്രദ്ധിക്കുന്നതിന് പകരം നിങ്ങളുടെ ശ്രദ്ധ പരിപൂർണ്ണമായും നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തിനെ കുറിച്ച് മാത്രമായിരിക്കണം. നിങ്ങളുടെ ബിസിനസിൽ എന്താണ് വേണ്ടത്, അതിനെക്കുറിച്ച് അറിവ് കിട്ടുന്ന പുസ്തകങ്ങളിലോ, സോഷ്യൽ മീഡിയയിലോ, യൂട്യൂബിൽ നിന്നും കൺടെന്റുകൾ കണ്ടെത്താൻ വേണ്ടി ശ്രമിക്കുക.
- ഈ സമയത്ത് ഒരു കാരണവശാലും നിങ്ങളെ പ്രചോദിപ്പിക്കേണ്ട ആൾക്കാരുടെ കൂട്ടത്തിൽ നെഗറ്റീവ് മനോഭാവമുള്ളവർ ഉണ്ടാകാൻ പാടില്ല. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ സുഹൃത്തുക്കളെയാണ് കണ്ടെത്തേണ്ടത്. അങ്ങനെയുള്ള ആൾക്കാരുമായി ചർച്ച ചെയ്യയുക. അവർ വളരെ ഗൗരവപരമായി കാര്യങ്ങൾ അറിയാവുന്ന ആളുകളും ആയിരിക്കണം.
- ബിസിനസ് കോച്ചുകൾ പോലുള്ള ആൾക്കാരിൽ നിന്ന് വിദഗ്ധമായ ഉപദേശങ്ങൾ സ്വീകരിക്കുക.
- ആ ഉപദേശങ്ങൾ എങ്ങനെ ബിസിനസിൽ നിറവേറ്റാം എന്നതിനെ കുറച്ച് ആലോചിക്കുക.
- ഈ അനുഭവങ്ങൾ എല്ലാം കറക്റ്റ് ആണോ എന്നുള്ള കാര്യം അറിയുന്നതിന് വേണ്ടി ചെറിയ പരീക്ഷണങ്ങൾ നടത്തുക.
എപ്പോഴും ഒരു ബിസിനസുകാരൻ പുതിയ അവസരങ്ങൾ തേടിക്കൊണ്ടിരിക്കുക. ചില കാര്യങ്ങളിൽ അവസരങ്ങൾ നല്ലതാകണമെന്നില്ല ചില കാര്യങ്ങളിൽ ഇവ മികച്ച അവസരങ്ങളുമാകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.