Sections

ഒരു യഥാർത്ഥ കസ്റ്റമറെ എങ്ങനെ കണ്ടെത്താം? എന്താണ് MANT തീയറി?

Tuesday, Jul 18, 2023
Reported By Admin
MANT

എല്ലാവരുടെയും അടുത്തു പോയി സെയിൽസ് സംസാരിക്കുന്നത് നല്ലൊരു സെയിൽസ്മാന് യോജിച്ച പണിയല്ല. നമ്മൾ സംസാരിക്കേണ്ടത് വിൽക്കാൻ പോകുന്ന പ്രോഡക്റ്റ് വാങ്ങാൻ കഴിവുള്ള ആളോടായിരിക്കണം. കാണുന്ന എല്ലാ ആൾക്കാരോടും സെയിൽസിനെ കുറിച്ച് സംസാരിച്ചു കഴിഞ്ഞാൽ നമ്മുടെ സമയവും, ഊർജവുമാണ് നഷ്ടപ്പെടുന്നത്. ഇങ്ങനെ സെയിൽസ് രംഗത്ത് നിന്ന് കഴിഞ്ഞാൽ മടുപ്പ് ഉണ്ടാവുകയും, സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാതെ വരികയും ചെയ്യും. അതുകൊണ്ട് നമ്മൾ സംസാരിക്കുന്ന ആൾ യഥാർത്ഥ കസ്റ്റമറാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ടെക്നിക്കിനെ കുറിച്ചാണ് പറയുന്നത്. ആ സൂത്രവാക്യമാണ് മാൻറ്റ് (MANT). ഈ സൂത്രവാക്യം ഒത്തുവരുന്ന ഒരാളാണ് നമ്മുടെ യഥാർത്ഥ കസ്റ്റമർ. എന്താണ് മാൻറ്റ് എന്നതിനെക്കുറിച്ച് വിശദീകരിക്കാം.

M -മണി

കസ്റ്റമർ ആയിട്ട് വരുന്നയാൾ സാമ്പത്തികമുള്ള ആളാണോ എന്ന് മനസ്സിലാക്കണം. നമ്മുടെ പ്രോഡക്റ്റ് വാങ്ങുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലെങ്കിൽ അയാളോട് സംസാരിച്ചിരുന്നിട്ട് കാര്യമില്ല. അയാൾ നമ്മുടെ കസ്റ്റമർ അല്ല. ഇത് ഏതൊരു മേഖലയാണെങ്കിലും, വാങ്ങാൻ സാമ്പത്തികം ഇല്ലാത്ത ആളാണെങ്കിൽ അയാളോട് സെയിൽസിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

A- അതോറിറ്റി

അത് വാങ്ങുന്നതിനുള്ള അതോറിറ്റി അയാൾക് ഉണ്ടോയെന്ന് നമ്മൾ ശ്രദ്ധിക്കണം. ഉദാഹരണമായി സ്കൂളുകളിൽ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടിയുള്ള ലേണിംഗ് ആപ്പ് വാങ്ങുന്നതിന് വേണ്ടി കുട്ടികളെ മാത്രം സമീപിച്ചിട്ട് കാര്യമില്ല. അതിൽ തീരുമാനമെടുക്കുന്നത് രക്ഷകർത്താക്കൾ ആയിരിക്കും. കുട്ടികളോടൊപ്പം രക്ഷകർത്താക്കളെ കൂടി ചേർത്ത് നിർത്തി സംസാരിച്ചിട്ടേ കാര്യമുള്ളൂ. ഒരു സാധനം വാങ്ങുമ്പോൾ അതിന് തീരുമാനമെടുക്കാൻ കഴിവുള്ള ആളിനോട് വേണം സംസാരിക്കാൻ.

N -നീഡ്

അയാൾക്കത് വാങ്ങിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോയെന്ന് നോക്കണം. ഒരാൾക്ക് ആ സാധനം വാങ്ങിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെങ്കിലെ ഭൂരിഭാഗം ആളുകളും ആ പ്രോഡക്റ്റ് വാങ്ങുകയുള്ളൂ. ഉദാഹരണമായി തുണിത്തരങ്ങൾ വാങ്ങിക്കുമ്പോൾ സ്ത്രീകളുടെ സാരിയെ കുറിച്ചോ വസ്ത്രങ്ങളെ കുറിച്ചോ, ഒരു പുരുഷനോട് സംസാരിച്ചിട്ട് കാര്യമില്ല. അത് സ്ത്രീകളോട് തന്നെ സംസാരിക്കണം. കാരണം ആ പുരുഷന് സ്ത്രീകളുടെ പ്രോഡക്റ്റ് വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ പ്രോഡക്റ്റ് ഒരാൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമേ അയാളോട് സംസാരിക്കാൻ പാടുള്ളൂ.

T- ടൈം

നമ്മൾ ഒരാളോട് പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ അയാൾക്കത് കേൾക്കാനുള്ള സമയമുണ്ടോയെന്ന് ആദ്യം ശ്രദ്ധിക്കണം. തിരക്ക് പിടിച്ച് നിൽക്കുന്ന ഒരാളിനോട് നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് വാതോരാതെ സംസാരിച്ചാൽ അയാൾ ഇതെങ്ങനെയെങ്കിലും ഒന്ന് തീർത്തിട്ട് പോകാൻ വേണ്ടിയായിരിക്കും കാത്തുനിൽക്കുന്നത്. അയാൾക്ക് ആ പ്രോഡക്റ്റിനോട് ഒരു താല്പര്യം ഉണ്ടാവുകയയില്ല.അത് വാങ്ങാൻ തയ്യാറാവുകയും ഇല്ല. അതുകൊണ്ട് സമയം വളരെ പ്രധാനപ്പെട്ടതാണ് നമ്മൾ അപ്പോയിൻമെന്റ് എടുത്തതിനു ശേഷമാണ് പ്രോഡക്റ്റിനെക്കുറിച്ച് സംസാരിക്കാൻ പാടുള്ളൂ. വഴിയിൽ പോകുന്ന ഒരാളിനോട് വിളിച്ച് നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് സംസാരിച്ചാൽ വാങ്ങണമെന്നില്ല.

ഈ നാല് കാര്യവും ചേർന്നുവരുന്ന ഒരാളിനെയാണ് കസ്റ്റമറായി കണകാക്കാൻ പറ്റുകയുള്ളു.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.