നിങ്ങളെ പറ്റിയുള്ള ധാരണയും വിശ്വാസവും അപരനിൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരൊറ്റമൂലിയാണ് സംസ്കാരസമ്പന്നമായ പെരുമാറ്റം. ബിസിനസ് വിജയത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണിത്. തൊഴിൽ പാടവം, ആത്മവിശ്വാസം എന്നിവയ്ക്കൊപ്പമാണ് പെരുമാറ്റത്തിന്റെ പ്രാധാന്യം. ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നതിന് നല്ല പെരുമാറ്റ രീതി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഓഫീസിൽ, വിദേശ സന്ദർശന വേളയിൽ, ഭക്ഷണമേശയിൽ, ആശയവിനിമയ വേളയിൽ തുടങ്ങിയ അവസരങ്ങളിൽ എല്ലാം മാന്യമായ പെരുമാറ്റ രീതി അത്യാവശ്യമാണ്. മോശമായ പെരുമാറ്റം കൊണ്ട് ബിസിനസ് സാധ്യത തന്നെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് ഒരു ബിസിനസ് മാൻ തീർച്ചയായും ബിസിനസ് മര്യാദകൾ പാലിച്ചിരിക്കണം. ചില ബിസിനസ് മര്യാദകൾ താഴെ കൊടുക്കുന്നു.
- മറ്റൊരാളുടെ മുറിയിലേക്ക് അല്ലെങ്കിൽ ക്യാബിനിലേക്ക് അനുവാദമില്ലാതെ കയറരുത്. വാതിലിൽ മുട്ടി അനുവാദം ചോദിച്ചു വേണം കയറുവാൻ.
- ഫോൺ വഴിയോ ഇമെയിൽ വഴിയോ സമയം നിശ്ചയിച്ചതിനുശേഷം ആണ് മീറ്റിങ്ങുകൾ നടത്തുവാൻ.
- നിങ്ങൾക്ക് വൈകിയാണ് ഒരു ആശയം തോന്നുന്നത് എങ്കിൽ ഉടൻതന്നെ നിങ്ങളുടെ ബോസിനെയോ സഹപ്രവർത്തകരെയോ വോയിസ് മെസ്സേജ് അയക്കുവാനോ വിളിച്ചു പറയുവാനോ പാടില്ല. അത് ഈമെയിൽ സന്ദേശമായി വേണം അയക്കുവാൻ.
- എപ്പോഴും പ്ലീസ് എന്ന് പറഞ്ഞുകൊണ്ട് സംസാരം തുടങ്ങുക.
- നന്ദി പറഞ്ഞു ഇമെയിൽ എസ്എംഎസ് അയക്കുന്നത് നല്ലതാണ്. വാക്കുകൊണ്ട് പറയുന്നതിനേക്കാൾ നല്ലതാണ് ഇങ്ങനെ ചെയ്യുന്നത്.
- നിങ്ങളുടെ ജോലിസ്ഥലത്ത് മറ്റു ജീവനക്കാരെക്കുറിച്ച് അയാളുടെ അഭാവത്തിൽ കുറ്റങ്ങൾ പറയരുത്.
- നിങ്ങളെ സമീപിക്കുന്നവരോട് അത് നിങ്ങളുടെ ജീവനക്കാരാണ് എങ്കിലും,അല്ലെങ്കിൽ ക്ലൈന്റുകൾ ആണെങ്കിലും വളരെ മര്യാദയോട് കൂടി നന്നായി പെരുമാറണം.
- ഏതു കാര്യത്തിനും സമയ കൃത്യത പാലിക്കുക. നിങ്ങൾക്ക് സമയകൃത്യത ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ജീവനക്കാരും അത് പാലിക്കുകയുള്ളൂ.
- അനാവശ്യമായ ആംഗ്യങ്ങളും വാക്കുകളും സംസാരത്തിൽ നിന്നും ഒഴിവാക്കുക.
- എപ്പോഴും സത്യസന്ധർ ആയിരിക്കുക.
- എപ്പോഴും ബിസിനസ് ലീഡുകളിൽ അല്ലെങ്കിൽ ബിസിനസ് മാറ്റങ്ങളിൽ ജാഗരൂകരായി ഇരിക്കുക.
- നിങ്ങളുടെ വസ്ത്രധാരണരീതി എപ്പോഴും വൃത്തിയുള്ളതും വെടിപ്പുള്ളതും ആയിരിക്കണം.
- തെറ്റിദ്ധാരണകൾ വച്ചുകൊണ്ട് മറ്റൊരാളോട് പെരുമാറരുത്. അത് ചോദിച്ചു മനസ്സിലാക്കി ക്ലിയർ ചെയ്യുവാൻ ശ്രമിക്കണം.
- നിങ്ങളുടെ നിൽപ്പും ഇരിപ്പും ആകർഷകരമായ രീതിയിൽ ആയിരിക്കണം.
- ഓഫീസുകളിൽ ഫോൺ് ലൗഡ് സ്പീക്കർ ഉപയോഗിച്ച് സംസാരിക്കരുത്. മറ്റ് ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
നേതൃത്വ ഗുണം നേടിയെടുക്കാൻ ബിസിനസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.