Sections

ബിസ്നസിന്റെ വളർച്ചക്ക് കസ്റ്റമറുമായി നല്ല ബന്ധം എങ്ങനെ സ്ഥാപിക്കാം

Sunday, Jul 30, 2023
Reported By Soumya
Business Guide

നമ്മുടെ കസ്റ്റമറെ എപ്പോഴും നമ്മളോടൊപ്പം നിർത്താൻ വേണ്ടി ശ്രദ്ധിക്കണം. കസ്റ്റമർ എപ്പോഴും നമ്മളോടൊപ്പം ചേർന്ന് നിൽക്കണമെന്ന് ശഠിക്കാൻ പറ്റില്ല. കസ്റ്റമർ എപ്പോഴും അവർക്ക് നല്ല സർവീസ് കിട്ടുന്ന, സാമ്പത്തിക ലാഭം കിട്ടുന്ന സ്ഥലങ്ങളിലേക്ക് അവർ പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ടത് കസ്റ്റമറുമായി എപ്പോഴും നല്ല ബന്ധം നിലനിർത്താനാണ്. നമ്മുടെ സെയിൽസിന്റെ നല്ലൊരു ഭാഗം നടക്കുന്നതും കസ്റ്റമറും ആയിട്ട് നല്ല റിലേഷൻ ഉണ്ടാകുമ്പോഴാണ്. നമ്മുടെ പ്രോഡക്റ്റ് നല്ലതായത് കൊണ്ടോ, കമ്പനി നല്ലതായത് കൊണ്ടോ മാത്രം കാര്യമില്ല. സെയിൽസ്മാനും കസ്റ്റമറും തമ്മിലുള്ള റിലേഷൻഷിപ്പ് ബിസിനസ്സിനെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സ്ഥിരം കസ്റ്റമറുമായി ബന്ധം നിലനിർത്താൻ വേണ്ടി ഒരു സെയിൽസ്മാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

  • ഒരു ബിസിനസ് നടന്നതിനുശേഷം അതിന് നമ്മളെ സഹായിച്ച കസ്റ്റമറിന് നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തോ അല്ലെങ്കിൽ ഒരു വാട്സ്ആപ്പ് മെസ്സേജോ കസ്റ്റമറിന് അയക്കാവുന്നതാണ്.
  • കസ്റ്റമറിന്റെ ജന്മദിനം, വിവാഹ വാർഷികം എന്നീ ഡേറ്റ് അറിയാമെന്നുണ്ടെങ്കിൽ അത് വിഷ് ചെയ്തുകൊണ്ട് കസ്റ്റമറിന് ഗ്രീറ്റിംഗ്സ് അയച്ചു കൊടുക്കാവുന്നതാണ്.
  • ക്രിസ്മസ്, ഓണം, റംസാൻ അതുപോലെയുള്ള വിശേഷ അവസരങ്ങളിൽ നമ്മുടെ സന്ദേശം അറിയിച്ചുകൊണ്ടുള്ള കാർഡുകൾ അയച്ചു കൊടുക്കാവുന്നതാണ്.
  • ഇപ്പോ എല്ലാരും വാട്സ്ആപ്പ് വഴിയോ ഇമെയിൽ ആയോ ആണ് മെസ്സേജുകൾ അയക്കാറുള്ളത്. എന്നാൽ നമ്മുടെ ഒരു നല്ല കസ്റ്റമർ ആണെങ്കിൽ പോസ്റ്റ് വഴി ഒരു ഗ്രീറ്റിംഗ് കാർഡ് അയയ്ക്കുക അത് കസ്റ്റമറിന് വളരെയധികം സന്തോഷമുണ്ടാക്കാം. അത് കുറച്ച് ചെലവ് കൂടിയതാണെങ്കിലും നമ്മുടെ നല്ല കസ്റ്റമർ ആണെങ്കിൽ ബന്ധം നിലനിർത്താൻ ഇത് ചെയ്യാവുന്നതാണ്. അതുമാത്രമല്ല നമുക്ക് അവരോട് നന്ദി പ്രകടിപ്പിക്കാൻ പറ്റിയ ഒരു അവസരം കൂടിയാണ്. അത് അവരുടെ അഭിമാനത്തെ ഉയർത്തുവാനും നിങ്ങൾ അവരെ അംഗീകരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുവാനും പറ്റിയ ഒരു കാര്യം കൂടിയാണ് ഇത്.
  • അവരുടെ വീടുകളിലോ, ഓഫീസുകളിലോ വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള നല്ല ഗിഫ്റ്റുകൾ അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്. പേനയോ, നോട്ട് പാേേഡാാ അതുപോലെ അവർക്ക് ഉപകാരപ്രദമാകുന്ന മറ്റു കാര്യങ്ങളും അയച്ചു കൊടുക്കാവുന്നതാണ്.

ഇതുപോലെ നമ്മുടെ പ്രധാനപ്പെട്ട ക്ലൈന്റിനെ എപ്പോഴും കീപ് ഇൻ ടച്ച് രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. നമ്മുടെ പ്രധാനപ്പെട്ട അല്ലെങ്കിൽ ജനുവിൻ ആയിട്ടുള്ള ഒരു കസ്റ്റമർ ആണെങ്കിൽ രാജാവിനെ പോലെ അവരെ ട്രീറ്റ് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.