- Trending Now:
ഭയം, സ്വയമേയുള്ള സങ്കടം, അസൂയ, കുശുമ്പ് അപകർഷതാബോധം കോപം തുടങ്ങിയവ നെഗറ്റീവ് ചിന്താഗതി കൊണ്ടുണ്ടാകുന്ന സംഗതികളാണ്. സന്തോഷം വിജയം എന്നിവയെ ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ട കാരണം നെഗറ്റീവ് ചിന്താഗതിയാണ്. നെഗറ്റീവ് ചിന്താഗതി ഇല്ലാതാക്കാനുള്ള വഴികളെക്കുറിച്ചാണ് താഴെ പറയുന്നത്
എപ്പോഴും ദേഷ്യപ്പെടുന്നവർ തങ്ങളുടെ നെഗറ്റീവ് ചിന്തകളെ എപ്പോഴും ന്യായീകരിക്കും അത് വിസ്ഥരിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഉദാഹരണമായി മറ്റു പ്രശ്നങ്ങൾ കാരണം ഒരു കമ്പനിയിൽ നിന്നും ഒരു സ്റ്റാഫിനെ പിരിച്ചുവിട്ടാൽ ആ സ്റ്റാഫ് ബോസിനെയോ കമ്പനിയെയോ ചീത്ത വിളിക്കുകയും എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. തന്റെ ബോസ് തന്നോട് കാണിച്ചത് അന്യായമാണെന്ന് കാണിക്കാൻ നിരവധി ന്യായീകരണങ്ങൾ നിർമ്മിക്കുകയും ചെയ്യും. എന്നാൽ തന്റെ ജോലിനഷ്ടമായി തനിക്കിനി ഒന്നും നിലവിൽ ചെയ്യാനില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കാതെ സ്വന്തം ജീവിതം നശിപ്പിച്ചു കളയുന്നവരാണ് ചിലർ. എന്നാൽ തന്റെ മുന്നോട്ടുള്ള യാത്രയിൽ പുതിയ ജോലി കണ്ടെത്തുന്നതാണ് നല്ലത് എന്ന് രീതിയിൽ ചിന്തിക്കുന്നവർ പുതിയ ജോലി കണ്ടെത്തുകയും ശാന്തത കൈവരിക്കുകയും ചെയ്യും.
സ്വന്തം സൗകര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ വ്യാഖ്യാനിക്കരുത്. നല്ലതല്ലാത്ത കാര്യങ്ങളെ നല്ലതാണെന്ന് പറഞ്ഞ് പരത്താൻ ശ്രമിക്കുക, നമുക്ക് എന്തെങ്കിലും ശരിയായി ചെയ്യാൻ കഴിയാത്ത കാര്യം നമ്മുടെ പ്രശ്നമല്ലെന്നും മറ്റുള്ളവരുടെ കുറ്റം കൊണ്ടാണെന്നും താൻ മാത്രം ശരിയാണെന്ന് പറയുന്നതും, വ്യാഖ്യാനങ്ങൾ, ഒഴിവുകിഴിവുകൾ പറയുന്നതും ചിലർ ചെയ്യാറുണ്ട്. അവർ സ്വയം ഇരയാണെന്ന് സങ്കൽപ്പിക്കുന്നു. ഇങ്ങനെയുള്ള വാദം പൂർണ്ണമായും നിർത്തുക.
നമ്മളോട് മറ്റുള്ളവർ പെരുമാറുന്നതിൽ ശ്രദ്ധ കൂടുതൽ കൊടുക്കുകയും, അതിനെക്കുറിച്ച് അനാവശ്യ ചിന്തകൾ ഉണ്ടാവുകയും അതിനെ ചുറ്റിപ്പറ്റി നെഗറ്റീവായി ചിന്തിക്കാനും പാടില്ല. അവർ പറയുന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും അത് അവരുടെ കാഴ്ചപ്പാടാണെന്ന് മനസ്സിലാക്കി അതിനെ പൂർണ്ണമായും ഉൾക്കൊള്ളാതെ നല്ല വശം മാത്രം ഉൾക്കൊള്ളാൻ ശ്രമിക്കണം. മറ്റുള്ളവർ പറയുന്നതും പെരുമാറുന്നതും എന്തിന് നോക്കുന്നത് പോലും നമ്മുടെ പ്രതിച്ഛായയുടെ അളവ് കോലായി കാണുന്നു. ഇതിൽ ഏറ്റവും അപകടകരമായ കാര്യം, മറ്റുള്ളവരുടെ സമ്മതിക്കുവേണ്ടി കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നു എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കാറില്ല എന്നുള്ളതാണ്. എല്ലാവരും തങ്ങളുടെ ജീവിതവും ആയിട്ടാണ് മുന്നോട്ടുപോകുന്നത് ഇനി അഥവാ നോൽക്കുന്ന ആൾക്കാർ ജീവിതത്തിൽ പരാജയപ്പെട്ടവരും ഒരു പണിയും ഇല്ലാത്തവരുമായിരിക്കും. അവരെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് യാതൊരു പങ്കുമില്ല എന്ന കാര്യം തിരിച്ചറിയുക.
നമ്മുടെ ജീവിതത്തിന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും പരിപൂർണ്ണമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ് നാലാമത്തെ കാര്യം. ഞാനാണ് ഉത്തരവാദിയെന്ന് ധൈര്യമായി പറയാൻ നമുക്ക് കഴിയണം. ഉത്തരവാദിത്തങ്ങൾ സ്വയം അംഗീകരിച്ചാൽ നമ്മുടെ നെഗറ്റീവ് സ്വഭാവം തീർച്ചയായും വിട്ടൊഴിഞ്ഞു പോകുന്നു.
മറ്റുള്ളവരെ പഴി പറയുന്നത് നിർത്തുക ചിലർ ചിന്തിക്കാറുണ്ട് തന്റെ പരാജയത്തിന് കാരണം തന്റെ വീട്ടുകാരാണ്, ഭാര്യയാണ്, തന്റെ കൂട്ടുകാരാണ്, സ്കൂളിൽ അയച്ചിരുന്നെങ്കിൽ ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നെ മാതാപിതാക്കൾ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഞാൻ നല്ല നിലയിൽ എത്തുമായിരുന്നു എന്നിങ്ങനെ. ഇത് ഏറ്റവും തെറ്റായ ഒരു കാര്യമാണ്. ശരിക്കും നാം മറ്റുള്ളവരെ കുറ്റം പറയാനും സ്വയം ന്യായീകരിക്കാനും ശ്രമിക്കുമ്പോൾ നമ്മുടെ ഊർജ്ജം നഷ്ടപ്പെടുകയും, നാം സ്വയം നെഗറ്റീവ് ആവുകയും ചെയ്യും. മറ്റുള്ളവരെ വിമർശിക്കുകയും പഴി പറയുകയും ചെയ്യുമ്പോൾ നാം ആണ് സ്വയം നശിക്കുന്നതെന്ന് ഓർക്കുക.
ഈ അഞ്ചു സ്റ്റെപ്പുകൾ നമ്മുടെ നെഗറ്റീവ് ചിന്ത മാറാനുള്ള പ്രധാനപ്പെട്ട വഴികളാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ലക്ഷ്യം ഒരുക്കുന്നതിനും നേടുന്നതിനും എല്ലാ തരത്തിലുള്ള നെഗറ്റീവ് വികാരങ്ങളിൽ നിന്നും മോചനം നേടി മാനസികമായും വൈകാരികമായും സ്വതന്ത്രമായി ഇരിക്കുമ്പോൾ മാത്രമേ ഊർജ്ജം നേരായ ദിശയിൽ വഴി തിരിച്ചുവിടാൻ സാധിക്കുകയുള്ളൂ. വ്യക്തിപരമായ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിൽ ഒരു വളർച്ചയും സാധ്യമല്ല.
ഇവിടെ കൊടുത്തിട്ടുള്ള ഈ സ്റ്റെപ്പുകൾ പരിശീലിക്കുകയാണെങ്കിൽ നമുക്ക് നെഗറ്റീവ് ചിന്തകളെ മറികടക്കാനും, സ്വയം പോസിറ്റീവ് ആകാനും നമ്മുടെ കർമ്മപഥത്തിൽ വിജയിക്കുവാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.