Sections

കുട്ടികളിലെ പരീക്ഷാ കാലത്തെ സമ്മർദ്ദത്തെ എങ്ങനെ ഫലപ്രദമായി മറികടക്കാം

Tuesday, Mar 05, 2024
Reported By Soumya
Exam Stress

വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഒരുപോലെ സമ്മർദ്ദം നിറഞ്ഞതാണ് ഈ പരീക്ഷാ ദിനങ്ങൾ. ഒരോ വിദ്യാർത്ഥിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിള്ള തയ്യാറെടുപ്പിലാണ്. ഈ നാളുകളിൽ പല കാരണങ്ങൾ കൊണ്ടും സ്വാഭാവികമായി വിദ്യാർത്ഥികൾക്ക് സമ്മർദ്ദവും ഉൽക്കണ്ഠകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും കുട്ടികളുടെ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പിനെ താറുമാറാക്കിയേക്കാം. സമ്മർദ്ദം വർദ്ധിക്കുന്നത് പ്രകടനത്തെ ബാധിക്കുമെന്ന് മാത്രമല്ല അത് കുട്ടികളുടെ ആരോഗ്യത്തെ പോലും ദോഷകരമായി ബാധിച്ചേക്കാം. ചില വിദ്യാർത്ഥികൾ പരീക്ഷാ സമയം അടുത്തു വരുമ്പോൾ കൂടുതൽ ഉത്കണ്ഠ അനുഭവിക്കുന്നത് കാണാറുണ്ട്. ഒരു രക്ഷകർത്താവെന്ന നിലയിൽ പരീക്ഷാ സമ്മർദ്ദത്തെ ഫലപ്രദമായി മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നമ്മൾ അവർക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് നമുക്കവരെ സഹായിക്കാം എന്ന് നോക്കാം.

  • ഉൽകണ്ഠ, അസ്വസ്ഥത, ടെഷൻ, ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഒറ്റക്കിരിക്കൽ, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ കുട്ടികളിലുണ്ടാകുന്ന പരീക്ഷാ കാലത്തെ മാറ്റം ശ്രദ്ധിക്കുകയും അവക്ക് പരിഹാരം കാണുകയും വേണം.
  • പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളിൽ അധിക സമ്മർദ്ദം ചെലുത്താതിരിക്കുക. ഇത് വീട്ടിലെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
  • പരീക്ഷാ സമയത്തുള്ള ഭക്ഷണക്രമം നിങ്ങളുടെ കുട്ടിയുടെ സമ്മർദ്ദ നിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുക. അമേരിക്കയിലെ ഗ്ലാസ്ഗോയിൽ അവതരിപ്പിച്ച ഒരു പഠനമനുസരിച്ച്, പഴങ്ങളും പച്ചക്കറികളും കുറച്ചുകൊണ്ടുള്ള ഫാസ്റ്റ് ഫുഡ് രീതി പരീക്ഷകളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് കണ്ടെത്തി.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം.
  • പോഷകങ്ങൾ ധാരാളമടങ്ങിയ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
  • വലിയ രീതിയിൽ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും മാനസികമായും ശാരീരികമായും ഉൽപാദനക്ഷമമല്ലാത്തതാക്കി മാറ്റും. ഇതിനുപകരം ആരോഗ്യകരമായ ഭക്ഷണം നിങ്ങളുടെ തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
  • കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. പരീക്ഷാ സമയത്ത് ധാരാളം ദ്രാവകങ്ങൾ കുടിക്കാൻ ഓർമ്മിക്കുക.
  • പരീക്ഷയ്ക്കു സ്കൂളിൽ സമയത്ത് എത്തുന്നതിനും പരീക്ഷ കഴിഞ്ഞാലുടൻ തിരികെ വീട്ടിലെത്തുന്നതിനും സഹായിക്കുക.
  • ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.
  • പരീക്ഷാ കാലഘട്ടമാണെങ്കിലും വ്യായാമത്തിന് വേണ്ടി അരമണിക്കൂർ സമയം കണ്ടെത്തുക. ഇത് മാനസികവും ശാരീരികവുമായി ഉൻമേഷം നേടാൻ ഇടയാക്കും.
  • പരാജയം ഒന്നിൻറെയും അവസാനമല്ലെന്ന് പറഞ്ഞുകൊടുക്കുക. പരാജയങ്ങളെ അംഗീകരിക്കാനും മുന്നോട്ടു പോകാനും പഠിപ്പിച്ചു കൊടുക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.