Sections

ബിസിനസ് ആശയങ്ങൾ നഷ്ടപ്പെടാതെ അനുയോജ്യമായ രീതിയിൽ എങ്ങനെ പ്രാവർത്തികമാക്കാം

Saturday, Oct 28, 2023
Reported By Soumya
Business Idea

ബിസിനസുകാർക്ക് പലപ്പോഴും മികച്ച ആശയങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അതൊക്കെ നിങ്ങളെ വിട്ടു പോകാറാണ് പതിവ്. ചിലപ്പോൾ പല നല്ല ആശയങ്ങളും ഒന്നുകിൽ മറന്നു പോവുകയോ പ്രവർത്തിയിൽ കൊണ്ടുവരാൻ കഴിയാതിരിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആശയങ്ങളെ എങ്ങനെ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊണ്ടെത്തിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

എഴുതി വയ്ക്കുക

നിങ്ങൾക്ക് ഒരാശയം മനസ്സിൽ തോന്നിക്കഴിഞ്ഞാൽ അത് ഉടൻ തന്നെ എഴുതി വയ്ക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ആശയങ്ങൾ എഴുതുന്നതിന് വേണ്ടി പ്രത്യേകമായി തന്നെ ഒരു ബുക്ക് കരുതണം. ആശയങ്ങളെ സംരക്ഷിക്കുന്നതിനും പോറ്റി വളർത്തുന്നതിനും ഓർമ്മശക്തി ദുർബലമായ ഒരു ഘടകമാണ്. സർഗാത്മകമായ വളക്കൂറുള്ള മനസ്സുള്ള ആളുകളെ സംബന്ധിച്ച് എവിടെവെച്ചും മനസ്സിൽ ഒരു ആശയം ഉണ്ടാകാം. ആശയങ്ങളെ പറന്നു പോകാൻ സമ്മതിക്കരുത് അങ്ങനെ മറന്നു പോയാൽ നിങ്ങളുടെ ചിന്തയുടെ ഫലങ്ങളെ നിങ്ങൾ നശിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ആശയങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിക്കുക.

പുന പരിശോധിക്കുക

നിങ്ങൾ എഴുതി സൂക്ഷിക്കുന്ന ആശയങ്ങൾ പുന പരിശോധിക്കണം. നിങ്ങളുടെ ആശയങ്ങൾ ശരിയാണോ ഇന്നത്തെ കാലത്ത് ഇവ വിലമതിക്കുന്നതാണോ എന്ന് നോക്കുക. ചില ആശയങ്ങൾ പ്രസക്തമല്ലാത്തവയായിരിക്കാം അത്തരം ആശയങ്ങളെ മാറ്റുക.

പുനർചിന്തനം

നിങ്ങളെഴുതിവെച്ച ആശയങ്ങളെക്കുറിച്ച് വീണ്ടും ആലോചിക്കണം. ഈ ആശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുകയും ചെയ്യുക. അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു ഏറ്റവും മികച്ചതാണോ, തനിക്കിത് ചെയ്യാൻ പറ്റുമോ എന്ന് നോക്കുക. സാമൂഹ്യ മാധ്യമങ്ങളിൽ പരിശോധിക്കുമ്പോൾ ഇതിന്റെ ധാരാളം ഉദാഹരണങ്ങൾ നിങ്ങൾക്ക് ലഭിക്കും. പുസ്തകങ്ങൾ വഴിയൊക്കെ ഇതിനെക്കുറിച്ച് കണ്ടെത്താവുന്നതാണ്.

ആശയങ്ങൾ പറയുക

നിങ്ങൾ എഴുതി തയ്യാറാക്കിയ ആശയങ്ങൾ മനസ്സിൽ തന്നെ സൂക്ഷിക്കാതെ അത് പറയാൻ പറ്റുന്ന ആളുകളോട് പറയുക. പറയുമ്പോൾ അതുമായി ബന്ധപ്പെട്ട അല്ലെങ്കിൽ യോജിച്ച ആളുകളോടാണ് പറയുന്നത് എന്ന് ഉറപ്പിക്കുക. അല്ലാത്തവരോട് പറഞ്ഞ് സമയം പാഴാക്കാതിരിക്കുക.

ഗുണങ്ങളും ദോഷങ്ങളും തിരിക്കുക

ഈ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും തരംതിരിച്ച് എഴുതുക. ഗുണങ്ങളാണ് കൂടുതലുള്ളതും ദോഷങ്ങൾ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങളുമാണെങ്കിൽ ഈ ആശയം നിങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. ഇല്ലെങ്കിൽ ഈ ആശയങ്ങൾ പ്രയോജനപ്പെടുന്ന മറ്റു ആളുകൾക്ക് കൊടുക്കാവുന്നതാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.