Sections

കുട്ടികളിൽ വായനാശീലം എങ്ങനെ വളർത്തിയെടുക്കാം?

Tuesday, Jul 11, 2023
Reported By Admin
Motivation

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് വായനാശീലം. കുട്ടികളിൽ പഠിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഇതുകൊണ്ട് കഴിയും. കൂടാതെ കുട്ടികളുടെ മൊബൈൽ ഉപയോഗവും, ടിവി കാണലും കുറയ്ക്കാൻ സാധിക്കും. കുട്ടികളുടെ സംസാരം വ്യക്തമാക്കാനും വായനാശീലം കൊണ്ട് കഴിയും. വായനയിലൂടെ ലോകത്തെ മനസ്സിലാക്കാൻ അവർക്കു കഴിയും. എങ്ങനെ കാര്യങ്ങൾ വ്യക്തമായി, കൃത്യതയോടെയും, ചിട്ടയോടെയും ഓർത്തുവയ്ക്കാമെന്നതും വായനയിലൂടെ സ്വായക്തമാക്കാം. ഒരു വ്യക്തിയുടെ വിജയത്തിന് അനിവാര്യമായ ഒന്നാണ് നല്ല വായനാശീലമെന്നത്.

ഒന്നുറപ്പിക്കാം നല്ല വായനാശീലമുള്ള കുട്ടികൾ ഒരിക്കലും സമൂഹത്തിന് ദോഷമായി വരികയോ സഹജീവികളോട് ദയാ ദാക്ഷണ്യമില്ലാത്തവരായോ മാറുകയില്ല. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ ഏറ്റവും സഹായിക്കാനാകുന്നത് മാതാപിതാക്കൾക്കാണ്.

കുട്ടികളുടെ പിറന്നാളിനോ മറ്റേതെങ്കിലും വിശേഷ ദിവസങ്ങളിലോ മിഠായികളോ, സമ്മാനങ്ങളോ വാങ്ങി നൽകുന്നതിന് പകരം അവർക്ക് നല്ല പുസ്തകങ്ങൾ വാങ്ങി നൽകുക. ഇങ്ങനെ കുട്ടികളെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപ്പോവുക. കുട്ടികളെ പുസ്തക വായനയിലേക്ക് കൊണ്ടുപോകാൻ രക്ഷകർത്താക്കൾ എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം

  • കുട്ടികൾക്കും മുതിർന്നവർക്കും വീട്ടിൽ ഒന്നിച്ചിരുന്ന് സ്വസ്ഥമായി വായിക്കാൻ ഭംഗിയായി ഒരുക്കിയ ഒരിടം ആദ്യം തയ്യാറാക്കുക. ഇതൊരു വായനശാല പോലെ ഒരുക്കാം.
  • കുട്ടിയെ നിങ്ങളുടെ മടിയിൽ ഇരുത്തി ഉറക്കെ വായിക്കുമ്പോൾ, അവനെ ആലിംഗനം ചെയ്യുന്നതും, കുട്ടിയെ സുഖകരമായി ഇരിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കുവാനും സഹായിക്കും.
  • കുട്ടികൾ തനിയെ വായിച്ചു തുടങ്ങുന്നത് വരെ എല്ലാ ദിവസവും ഒരു നിശ്ചിത സമയം നിങ്ങളുടെ കുട്ടിക്ക് വേണ്ടി കഥാപുസ്തകങ്ങൾ വായിക്കാൻ നീക്കി വയ്ക്കണം. ഇത് തുടർച്ചയായാൽ അവർ ആ സമയത്തിന് വേണ്ടി കാത്തിരിക്കും. എല്ലാ സമയവും വായനയ്ക്ക് അനുയോജ്യമാണ് എന്നാലും രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പുള്ള സമയമാണ് രണ്ടു മുതൽ നാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏറ്റവും നല്ലത്.
  • നിങ്ങളുടെ മക്കളിൽ വായനാശീലം കൊണ്ടുവരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ വായനാശീലമുള്ളവർ ആയിരിക്കണം. കുട്ടികൾ എപ്പോഴും മുതിർന്നവരെ അനുകരിക്കുന്നവർ ആയിരിക്കും.
  • നിങ്ങൾ കുട്ടികൾക്കായി കഥകൾ വായിച്ചു കൊടുക്കുമ്പോൾ അത് രസകരമായി വായിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. കഥ പറയുമ്പോൾ നിങ്ങളുടെ ശബ്ദത്തിലും, ഭാവത്തിലും മാറ്റങ്ങൾ വരുത്തി രസകരമായ രീതിയിൽ കഥകൾ പറഞ്ഞു കൊടുക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കുട്ടിക്ക് കഥയിൽ താല്പര്യം ഉണ്ടാവുകയും അവർക്കത് ആസ്വാദ്യകരമാവുകയും ചെയ്യും. ചില ശബ്ദങ്ങൾ ഉണ്ടാക്കുകയും കഥാപാത്രങ്ങൾ സംസംസാരിക്കുന്ന രീതി അനുകരിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക.
  • കുഞ്ഞു കുട്ടികളാണെങ്കിൽ നിറയെ ചിത്രങ്ങളുള്ള, കളർഫുള്ളായ ചെറിയ ചെറിയ കഥകളുള്ള ബുക്കുകൾ വായിച്ചു കൊടുക്കുക. കുറച്ചു മുതിർന്ന കുട്ടികൾക്കാണെങ്കിൽ നിഗൂഢതകളും, ഫാന്റസി ആയിട്ടുള്ള കഥകൾ ആകും ഇഷ്ടപ്പെടുക.
  • എപ്പോഴും കുട്ടികളുടെ പ്രായത്തിനനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കുക ഉദാഹരണം രണ്ട് വയസ്സ് ഉള്ള കുട്ടികൾക്കാണെങ്കിൽ സ്പർശിക്കാനുമുള്ള ടെക്സ്റ്ററുകളുള്ള പുസ്തകങ്ങൾ വാങ്ങുക.
  • സ്പോർട്സ്, സയൻസ്, ഹിസ്റ്ററി, ഫിക്ഷൻ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങൾ വാങ്ങാം. ഇത് ഒന്നല്ല വിവിധ വിഷയങ്ങളിൽ അവർക്ക് താല്പര്യമുണ്ടാക്കാൻ സഹായിക്കും.
  • ഒരു പുസ്തകം വായിച്ചു തീർന്നതിനു ശേഷം മാത്രം അടുത്ത പുസ്തകം വാങ്ങി കൊടുക്കുക. അല്ലെങ്കിൽ ഒരു പുസ്തകം വായിച്ചു തീരുന്നതിനു മുന്നേ അടുത്ത പുസ്തകം വായിക്കാനുള്ള ടെൻഡൻസി കുട്ടികൾക്കുണ്ടാകും.
  • ഒരു പുസ്തകം വായിച്ചു തീർന്നതിനു ശേഷം എന്താണ് ആകഥയുടെ ഉള്ളടകമെന്ന് അവരോട് സംസാരിക്കുകയും, അവന് അല്ലെങ്കിൽ അവൾക്ക് പ്രിയപ്പെട്ട ഭാഗം അതിലേതാണെന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക.
  • കുട്ടികളെ കൊണ്ട് പുറത്തു പോകുമ്പോൾ പരസ്യ ബോർഡുകളിലെ വാക്കുകളും, അക്ഷരങ്ങളും അവരെ കൊണ്ടു വായിപ്പിക്കുക. അക്ഷരങ്ങളും വാക്കുകളും മനസ്സിൽ പതിയാൻ ഇത് സഹായിക്കും.
  • ടെലിവിഷനിൽ പഠനപരിപാടികളുണ്ടെങ്കിൽ കുട്ടിയിൽ അത് കാണാനുളള താൽപര്യം വളർത്തിയെടുക്കുക. ഇത് വാക്കുകളുമായി പരിചയപ്പെടാൻ കുട്ടിയെ സഹായിക്കും.
  • ഒരിക്കലും വായനാശീലം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത് വായിക്കാൻ കുട്ടികൾക്ക് താല്പര്യമുണ്ടാക്കുകയാണ് വേണ്ടത്.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.