ലോകത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ആശയവിനിമയം. ഇത് വലിയ ഒരു കഴിവാണ്. നിങ്ങൾക്ക് ജീവിതവിജയം ഉണ്ടാകണമെങ്കിൽ തീർച്ചയായും ആശയവിനിമയത്തിനുള്ള കഴിവ് ഉണ്ടാകണം. എന്നാൽ നിർഭാഗ്യവശാൽ ആശയവിനിമയത്തിനുള്ള കഴിവ് പലർക്കും ഉണ്ടാകാറില്ല. ആശയവിനിമയം ഒരിക്കലും ജന്മസിദ്ധമായി ഉണ്ടാകേണ്ട ഒന്നല്ല. നിരന്തരമായ പ്രയത്നം കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് ആശയവിനിമയ കഴിവ്. നിങ്ങൾ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികൾ തമ്മിൽ നടക്കുന്ന നിരന്തരമായ പ്രവർത്തനത്തെയാണ് ആശയവിനിമയം എന്ന് പറയുന്നത്. ആശയവിനിമയം നടത്തുമ്പോൾ പറയുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ എങ്ങനെ പറയുന്നു എന്നും കേൾക്കുന്ന ആളുടെ സാഹചര്യം എന്താണെന്നുള്ളതും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആശയവിനിമയശേഷി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- സംഭാഷണങ്ങളിൽ ഏർപ്പെടുന്ന സമയത്ത് സംസാരിക്കുന്ന രീതി വളരെ നർമ്മബോധത്തോടുകൂടിയും യാന്ത്രികതയില്ലാതെ നയപരമായും വളരെ മൃദുത്വത്തോട് കൂടിയുമാണ് സംസാരിക്കേണ്ടത്.
- നിങ്ങൾ സംസാരിക്കുന്ന സമയത്ത് പരിസ്ഥിതി, ചുറ്റുപാട്,നിങ്ങൾക്ക് എതിരെ സംസാരിക്കുന്ന ആളിന്റെ അപ്പോഴത്തെ മാനസികാവസ്ഥ, അയാൾ എന്തെങ്കിലും ആകാംക്ഷയിലാണോ, തിരക്കിലാണോ എന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. ആശയവിനിമയത്തിന് ചുറ്റുപാട് വളരെയധികം പ്രാധാന്യമുള്ളതാണ്. നിങ്ങൾ പറയാൻ പോകുന്ന വിഷയം അത് പറയാൻ പറ്റിയ സന്ദർഭമാണോ ചുറ്റുപാടാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് സംസാരിക്കേണ്ടത്.
- നിങ്ങൾ ആശയവിനിമയം നടത്താൻ ഉദ്ദേശിക്കുന്ന ആള് അത് കേൾക്കാനും മനസ്സിലാക്കാനും കഴിവുള്ള ആളാണോ, അയാൾ നിങ്ങൾ പറയുന്ന കാര്യം ഉൾക്കൊള്ളുന്ന ആളാണോ, അയാളോടാണോ ഈ കാര്യം പറയേണ്ടത് എന്നുള്ള കാര്യങ്ങൾ മൂന്നാമത് ശ്രദ്ധിക്കേണ്ടത്.
- വളരെ വ്യക്തവും സ്പഷ്ടവുമായ രീതിയിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കുക. നിങ്ങൾ സംസാരിക്കുന്ന രീതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഉദാഹരണമായി നിങ്ങൾ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാളാണെന്ന് ഇരിക്കട്ടെ, ഓഫീസിൽ ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കുമ്പോൾ വളരെ കാഷ്വലായി സംസാരിക്കാൻ പാടില്ല. അതിന് പകരം നിങ്ങളുടെ സ്റ്റാഫിനോട് സംസാരിക്കുമ്പോൾ വളരെ വ്യക്തവും സ്പഷ്ടവുമായ രീതിയിൽ ആയിരിക്കണം. നിങ്ങൾ വളരെ കാഷ്വൽ ആയിട്ടാണ് ഓഫീസ് കാര്യങ്ങൾ പറയുന്നതെങ്കിൽ നിങ്ങളുടെ ജീവനക്കാർ അത് സീരിയസായി എടുക്കാൻ സാധ്യതയില്ല. അപ്പോൾ ആശയവിനിമയം അവിടെ വ്യക്തമായും നടക്കില്ല. ഇങ്ങനെയുള്ള ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കുമ്പോൾ എഴുതി തയ്യാറായതിനുശേഷം മാത്രം സംസാരിക്കുന്നതാണ് ഉത്തമം.
- ധൃതിയിലോ,വളരെ ഉച്ചത്തിലോ,തീരെ ശബ്ദം കുറച്ചും സംസാരിക്കാൻ പാടില്ല. സംസാരിക്കുന്ന ടോൺ ആശയവിനിമയത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ എതിർവശം നിൽക്കുന്ന ആളോട് വളരെ സൗമ്യമായും അയാളെ ബഹുമാനിക്കുന്ന തരത്തിലും വേണം സംസാരിക്കേണ്ടത്. അല്ലാതെ വളരെ ഉച്ചത്തിലോ,അയാളെ ശ്രദ്ധിക്കാത്ത തരത്തിലോ,അയാൾ നിങ്ങൾക്ക് അപ്രസക്തനാണ് എന്ന തരത്തിൽ തോന്നൽ ഉണ്ടാക്കുന്ന രീതിയിലോ സംസാരിക്കാൻ പാടില്ല.
- ചില ആൾക്കാർ ആശയവിനിമയം നടത്തുന്ന സമയത്ത് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം പറയുന്നതിന് പകരം മറ്റു കാര്യങ്ങൾ പറഞ്ഞ് റൂട്ട് മാറ്റി വിടാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള ആൾക്കാരോട് വളരെ വ്യക്തവും സ്പഷ്ടവുമായി നിങ്ങളുടെ പോയിന്റിൽ നിന്നുകൊണ്ട് സംസാരിക്കുവാൻ ശ്രമിക്കണം.
- ബോഡി ലാംഗ്വേജും ആശയവിനിമയും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ കണ്ണിൽ നോക്കി വേണം സംസാരിക്കാൻ. അതോടൊപ്പം തന്നെ നിങ്ങളുടെ ബോഡി ലാംഗ്വേജും മാന്യമായ രീതിയിൽ ആയിരിക്കണം. അതോടൊപ്പം അവർ തിരിച്ചു മറുപടി പറയുമ്പോഴും അവരുടെ കണ്ണുകളിൽ നോക്കി അവർ പറയുന്നത് കേൾക്കുകയും പ്രസക്തമായ കാര്യങ്ങളാണെങ്കിൽ അത് ശരി വെച്ച് കൊണ്ട് അവരുമായി സംസാരിക്കണം. ആശയവിനിമയത്തിൽ നിങ്ങൾ മാത്രം സംസാരിക്കുകയും മറ്റുള്ളവർ കേട്ടുകൊണ്ടിരിക്കുന്ന രീതി ഉണ്ടാകരുത്. അതിനുപകരം നിങ്ങൾക്ക് പറയാനുള്ളത് പറയുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യണം.
- ആശയവിനിമയം സംഘർഷത്തിലേക്ക് എത്തുവാൻ ഒരിക്കലും അനുവദിക്കരുത്. ചിലർ പറഞ്ഞു പറഞ്ഞ് ആശയവിനിമയം നടത്തി അവർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുമ്പോൾ അത് പിന്നീട് സംഘർഷത്തിൽ കൊണ്ടെത്തിക്കാം. അങ്ങനെയുള്ള ഒരു സന്ദർഭം വരാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.നിങ്ങൾ പറയുന്നത് അവർ ഒരുതരത്തിലും അംഗീകരിക്കുന്നില്ല എങ്കിൽ എന്റെ അഭിപ്രായം ഇങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും മാറുക. വീണ്ടും നിങ്ങളെ ന്യായീകരിച്ചുകൊണ്ട് നിൽക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ അഭിപ്രായം മാത്രമാണ് ശരി എന്നും പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കരുത് .ഇത് നല്ല ഒരു ആശയവിനിമയത്തിന് യോജിച്ചതല്ല.
ആശയവിനിമയം നടത്തുമ്പോൾ ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞ പോയിന്റുകൾ മനസ്സിലാക്കി വേണ്ടെ സന്ദർഭങ്ങളിൽ ഈ തരത്തിൽ പ്രതികരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.
കോപം ഉണ്ടാകാനുള്ള കാരണങ്ങളും നിയന്ത്രണ മാർഗങ്ങളും... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.