- Trending Now:
ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ എല്ലായിടത്തും എല്ലാത്തിനെക്കുറിച്ചും ചർച്ചകൾ നടക്കുകയാണല്ലോ. പലപ്പോഴും വാർത്ത ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകൾ പിടിവിട്ട് പരസ്പരം കായികമായി കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് പോകുന്നത് നാം കണ്ടിട്ടുണ്ട്. ചർച്ചകളിലൂടെ തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണോ ഉദ്ദേശിക്കുന്നത്. പലപ്പോഴും ചർച്ചകൾ പരാജയപ്പെടുവാനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് ചിന്തിക്കാറുണ്ടോ? ചർച്ചകളിൽ നിങ്ങളുടെ എതിർ പക്ഷത്ത് നിൽക്കുന്നവർക്ക് ബഹുമാനം നൽകാറുണ്ടോ? ഇന്നത്തെ വീഡിയോയിലൂടെ എങ്ങനെ നല്ല രീതിയിൽ, ഫലപ്രദമായി ചർച്ചകൾ നടത്താമെന്ന് പരിശോധിക്കാം. വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കുമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.