സെയിൽസ്മാൻമാർ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് നിങ്ങളുടെ പ്രോഡക്റ്റിന് വില കൂടുതലാണെന്നുള്ളത്. ഇത് പലപ്പോഴും നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ഈ ചോദ്യം അഭിമുഖീകരിക്കാത്ത ഒരു സെയിൽസ്മാൻമാരും ഉണ്ടാകാറില്ല. ഇതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- കസ്റ്റ്മർ നിങ്ങളുടെ പ്രോഡക്ടിന് വില കൂടുതലാണെന്ന് പറഞ്ഞാൽ അത് ആദ്യം അംഗീകരിക്കുക. പല സെയിൽസ്മാൻമാരും അതിനെ അംഗീകരിക്കാറില്ല. പകരം അതിന് മുടന്തൻ ന്യായങ്ങളാണ് പറയാറുള്ളത്.
- വില കൂടുതലാണെന്ന് പറയുന്നതിനോടൊപ്പം തന്നെ കസ്റ്റ്മറിന് എന്തെങ്കിലും വിശദീകരണങ്ങൾ പറയാൻ കാണും. അതും കൂടി വളരെ വ്യക്തമായി കേൾക്കുക.
- നിങ്ങളുടെ പ്രോഡക്റ്റിന് എന്തുകൊണ്ട് വില കൂടുന്നു അതിന്റെ ക്വാളിറ്റിയിലാണോ, സർവീസിലാണോ എന്നുള്ള കാര്യങ്ങൾ കസ്റ്റമറിനെ പറഞ്ഞു മനസ്സിലാക്കുക.
- എന്തുകൊണ്ട് വില കൂടുന്നു എന്നുള്ള കാര്യം വളരെ ലളിതമായ രീതിയിൽ കസ്റ്റമറിന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക. ടെക്നിക്കൽ കാര്യങ്ങൾ പറയാൻ പാടില്ല.
- കസ്റ്റമേഴ്സ് പ്രോഡക്റ്റ് വാങ്ങിയാൽ അവർക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുക. മറ്റ് കോംപറ്റീറ്ററുകളെകാളും എന്തൊക്കെ വ്യത്യാസങ്ങളാണ് നിങ്ങളുടെ പ്രോഡക്റ്റ്നുളളതെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.
- പ്രോഡക്റ്റിനുള്ള ഗുണങ്ങളെപ്പോലെ തന്നെ ഇത് വാങ്ങിയാൽ കസ്റ്റമറിന് കിട്ടുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കുക.
- ഒരു മികച്ച ബ്രാൻഡ് ആയതുകൊണ്ടാകാം ആ പ്രോഡക്റ്റിന് വില കൂടുന്നത്. അതുകൊണ്ടുതന്നെ ആ ബ്രാൻഡ് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന ക്രെഡിബിലിറ്റിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുക.
- ചില പ്രീമിയം കസ്റ്റമേഴ്സ് പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ടാവാം. ചിലപ്പോൾ സെലിബ്രിറ്റിസ് ആകാം ഉപയോഗിക്കുന്നത് അവർ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് കാണിച്ച് തെളിവ് സഹിതം പ്രൂവ് ചെയ്തു കൊടുക്കുക.
ഇത്രയും ഗുണമേന്മകൾ ഉള്ള പ്രോഡക്റ്റ് ആണെങ്കിൽ ഉറപ്പായും കസ്റ്റമർ അത് വാങ്ങാൻ തയ്യാറാകും.
സെയിൽസ് വർധിപ്പിക്കുവാനുള്ള ചില മാർഗ്ഗങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.