- Trending Now:
പലപ്പോഴും പലർക്കും പഠിക്കുവാനോ, പ്രവർത്തിക്കുവാനോ നല്ല മാനസികാവസ്ഥ ഇല്ല എന്ന് പറയാറുണ്ട്. ശരിക്കും നിങ്ങളുടെ മോശമായ മാനസിക അവസ്ഥയുടെ പ്രധാനപ്പെട്ട കാരണം പ്രചോദനം ഇല്ലാതാകുന്നതാണ്. പ്രചോദനം ഇല്ലാതാകുന്ന സമയത്ത് ഉത്സാഹം കുറയുകയും, നിങ്ങളുടെ പ്രവർത്തി ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. നിങ്ങളുടെ പഠനത്തിന് സഹായിക്കുന്ന മാനസികാവസ്ഥയ്ക്ക് ഉതകുന്ന ചില ടിപ്പുകൾ ആണ് താഴെ കൊടുക്കുന്നത്.
പഠിക്കാൻ ഇരിക്കുന്ന സമയത്തെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. സമ്മർദ്ദങ്ങൾ ഇല്ലാത്ത ഒരു അന്തരീക്ഷത്തിൽ ഇരിക്കാൻ വേണ്ടി ശ്രമിക്കണം. ഉദാഹരണമായി ഉത്സവം നടക്കുന്ന ഉത്സവപ്പറമ്പിന്റെ അടുത്തിരുന്ന് നിങ്ങൾക്ക് പഠിക്കുവാൻ സാധിക്കില്ല. പഠിക്കുന്നതിന്റെ അടുത്ത് ടിവി വെച്ച് ശബ്ദം കേൾക്കുകയാണെങ്കിൽ അത് ഒരു മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. ഇതിന് പുറമേ മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കി മനസ്സ് എപ്പോഴും ശാന്തമായിരുന്നു വേണം പഠിക്കാൻ.
കാലാവസ്ഥ അനുസരിച്ച് അതിന് യോജിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ചൂടുള്ള സമയത്ത് വളരെ ഇറുകിയതും, കട്ടിയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും അത് പഠനത്തെ ബാധിക്കുകയും ചെയ്യും.
പഠിക്കാൻ ഇരിക്കുന്ന സ്ഥലം വളരെ ചൂടുള്ളതും, വളരെ തണുപ്പുള്ളതു ആണെങ്കിലും അത് പഠനത്തെ ബാധിക്കും. അതുകൊണ്ട് വളരെ മിതമായ നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഊഷ്മാവിൽ ഇരുന്ന് പഠിക്കാൻ ശ്രമിക്കുക.
പഠിക്കുമ്പോൾ നിങ്ങൾക്ക് കൺഫർട്ടബിൾ ആയിട്ടുള്ള പൊസിഷൻ കാണും. ആ രീതിയിൽ ഇരുന്നു വേണം പഠിക്കാൻ. എപ്പോഴും നട്ടെല്ല് നിവർന്ന് ഇരുന്ന്, തല കസേരയിൽ ചാരി വയ്ക്കാതെ, കാലുകൾ തറയിൽ തൊട്ട് തന്നെ ഇരുന്നു പഠിക്കാൻ ശ്രമിക്കുക.
ചിലർക്ക് നടന്നുകൊണ്ട് വായിക്കുമ്പോൾ ആയിരിക്കും പെട്ടെന്ന് പഠിക്കാൻ സാധിക്കുക, ചിലർക്ക് ഉറച്ചു വായിക്കുമ്പോഴായിരിക്കും, ചിലർക്ക് മനസ്സിൽ പറഞ്ഞു പഠിക്കുമ്പോഴായിരിക്കും കൂടുതൽ മനസ്സിലാക്കുക ഇത് ഓരോരുതർക്കും വ്യത്യസ്തമായിരിക്കും. അനുയോജ്യമായ ശൈലി ഏതാണോ ആ രീതിയിൽ പഠിക്കാൻ ശ്രമിക്കുക.
വായുവും വെളിച്ചവും കടക്കാത്ത മുറികൾ പഠിക്കാനായി തിരഞ്ഞെടുക്കരുത്. മുറിയുടെ വലിപ്പത്തിലല്ല കാര്യം പഠനമുറി നിങ്ങൾ ക്രമീകരിക്കുന്നതിന് അനുസരിച്ചിരിക്കും അവിടത്തെ പോസിറ്റീവ് എനർജി. പഠനോപകരണങ്ങൾ എല്ലാം നല്ല അടുക്കും ചിട്ടയുമായി വയ്ക്കുക ഇത്തരം കാര്യങ്ങളെല്ലാം പഠനത്തെ ബാധിക്കുന്നവയാണ്.
പേന, നോട്ട്ബുക്, അതുപോലെ റഫറൻസ് ബുക്കുകൾ എല്ലാം നിങ്ങൾ പഠിക്കാനിരിക്കുന്ന സ്ഥലത്ത് കയ്യെത്തും ദൂരത്ത് എപ്പോഴും കരുതണം.
ചിലർക്ക് പശ്ചാത്തല സംഗീതം വളരെ ചെറിയ ശബ്ദത്തിൽ കേൾക്കുന്നത് നല്ല ഒരു മാനസിക അവസ്ഥ ഉണ്ടാക്കുകയും അത് പഠനത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ചിലർക്ക് ഇത് തിരിച്ചും സംഭവിക്കാം.
നീല,പച്ച എന്നീ നിറങ്ങൾ നല്ല മാനസികാവസ്ഥ ഉണ്ടാക്കുന്നവയാണ്. പഠനമുറികളിൽ ചുമരുകൾക്ക് ഈ നിറം ആണെങ്കിൽ വളരെ നല്ലതാണ് ഇത് കടും പച്ചയോ, കടും നീല കളറോ ആകാൻ പാടില്ല. ഇതുപോലെ തന്നെ വെള്ള കളർ രാത്രി ഇരുന്ന് പഠിക്കുന്നതിന് വളരെ സപ്പോർട്ട് ചെയ്യുന്നതാണ്.
ആഹാരം കഴിച്ചു വയർ നിറഞ്ഞ ഉടനെ പഠിക്കാൻ ഇരിക്കരുത്. കൊഴുപ്പ് കൂടിയതും, ബേക്കറി സാധനങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.