തോൽവി ജീവിതത്തിന്റെ അവസാന വാക്കാണോ? പരീക്ഷ റിസൾട്ട് വന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ചിലർ വലിയ മാർക്കുകളോടെ വിജയിച്ചവരും, ചിലർ പരാജയപ്പെട്ടു പോയവരുമാകാം. പരാജയപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ ലേഖനം. ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ പടിയല്ല പരാജയം എന്ന് പറയുന്നത്. പരാജയം തീർച്ചയായും വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. പരാജയം ഇല്ലെങ്കിൽ ജീവിതമില്ല പരാജയപ്പെടുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും പരാജയപ്പെടുന്ന ആളുകളുണ്ട്. ജീവിതത്തിൽ വിജയിച്ചു നിൽക്കുന്നവരെ പോലെ തന്നെ പരാജയപ്പെടുന്ന ആളുകളുടെ എണ്ണവും വളരെ വലുതാണ്. ചിലർ പരീക്ഷയിൽ വിജയിക്കുമായിരിക്കും പക്ഷേ ജീവിതത്തിൽ പരാജയപ്പെട്ടവരാണ്. ചിലർ പരീക്ഷയിൽ പരാജയപ്പെടുകയും ജീവിതത്തിൽ വിജയിക്കുന്നവരുമുണ്ട്. അങ്ങനെയുള്ള നിരവധി ആളുകൾ ഉണ്ട് ഉദാഹരണമായിട്ട് ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് പരീക്ഷയിൽ പരാജയപ്പെട്ട ഒരാളാണ്. പക്ഷേ അദ്ദേഹം ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയ ആളുമാണ്. ഇങ്ങനെ നിരവധി ആളുകളെ ജീവിതത്തിൽ കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പരീക്ഷയിൽ പരാജയപ്പെട്ടു എന്നത് ജീവിതത്തിന്റെ അവസാന വാക്കായി ആരും കാണരുത്. അത് ഒരു വലിയ അനുഭവ പാടവമായി കണക്കാക്കുകയും ചെയ്യണം. ഇങ്ങനെ പരീക്ഷാ പരാജയത്തെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് വിചാരിച്ച് ഒരിക്കലും കഴിയരുത്. മറ്റുള്ളവരുടെ ചിന്തയല്ല നിങ്ങൾക്ക് വേണ്ടത്. താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. ചിലപ്പോൾ അച്ഛനമ്മമാർ ഒക്കെ വളരെ വിഷമം ഉണ്ടാകാം, നിങ്ങൾ തെരഞ്ഞെടുത്ത മേഖലയെ കുറിച്ച് അവർ ചിന്തിച്ച അല്ലെങ്കിൽ അവരുടെ ആഗ്രഹത്തിനനുസരിച്ച് നിങ്ങൾ പോയില്ല എന്ന് ഓർത്ത് അവർക്ക് വിഷമം ഉണ്ടാകാം. നാട്ടുകാരുടെയോ വീട്ടുകാരുടെയോ വിഷമത്തിനുള്ള പരിഹാരം കണ്ടെത്തേണ്ട ഒരാളല്ല നിങ്ങൾ. അവരുടെ പ്രതീക്ഷക്കൊത്തല്ല നിങ്ങൾ വളരേണ്ടത്. നിങ്ങളുടെ ശക്തിക്കും ആഗ്രഹത്തിനു ഒത്താണ് നിങ്ങൾ വളരേണ്ടത്. അതുകൊണ്ട് എന്താണ് നിങ്ങളുടെ ശക്തി എന്ന് മനസ്സിലാക്കി,തെറ്റ് കുറ്റങ്ങൾ എന്താണെന്ന് മനസ്സിലാക്കി മുന്നോട്ടു പോകുവാനുള്ള വഴിയാണ് നിങ്ങൾ സ്വീകരിക്കേണ്ടത്.
- പരാജയം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. പരാജയപ്പെടുന്നത് നിങ്ങൾ മാത്രമല്ല. ലോകത്തുള്ള പല ആളുകളും പരാജയപ്പെട്ടവരാണ്. പരാജയപ്പെട്ടവർക്ക് മാത്രമാണ് ജീവിത വിജയം ഉണ്ടായിട്ടുള്ളത് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. പരാജയപ്പെടാത്ത ഒരാൾ പോലും ലോകത്തില്ല എന്ന കാര്യം മനസ്സിലാക്കുക.
- പരാജയത്തെ ഒരു അവസാനമായി കാണാതെ അതിൽ നിന്നും പാഠങ്ങൾ പഠിച്ചു കൊണ്ട് അടുത്ത് എന്ത് ചെയ്യാം എന്നതിനെ കുറിച്ച് ആലോചിക്കുക.
- പരാജയത്തിൽ നിന്ന് മുന്നോട്ടു പോകുവാനുള്ള മറ്റൊരു വഴിയാണ് നിങ്ങളുടെ പരാജയങ്ങളെ കുറിച്ച് പഠിച്ചു കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക. എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെട്ടു, അതിനെക്കുറിച്ച് വിലയിരുത്തുക. അതിൽനിന്നും നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങളാണ് നേടേണ്ടത് എന്നതിനെക്കുറിച്ച് എഴുതുക. ഏതൊക്കെ ഗുണങ്ങൾ നേടിയാലാണ് നിങ്ങൾ വിജയിക്കുക എന്ന് എഴുതി എടുക്കുക. ആ ഗുണങ്ങൾ നേടാൻ വേണ്ടി കഠിനമായി പരിശ്രമിക്കുക. തീർച്ചയായും നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും.
- പല മഹാന്മാരും ഒരിക്കൽ പരാജയപ്പെട്ടതിനുശേഷം അതിൽ നിന്നും പാടങ്ങൾ പഠിച്ചു കൊണ്ടാണ് റോക്കറ്റ് വേഗത്തിൽ വളരെ ഉയരങ്ങളിലേക്ക് എത്തിയവരാണ്. ഇങ്ങനെ നിരവധി ആളുകളുടെ ചരിത്രം നിങ്ങൾക്ക് കാണാൻ സാധിക്കും. കേരളത്തിൽ തന്നെ പത്താം ക്ലാസ് പരാജയപ്പെട്ട നിരവധി ആളുകളുണ്ട് അവർ പിന്നീട് അതിൽ വളരെ പ്രശസ്തർ ആയവരും ഉണ്ട്. അവരുടെ അനുഭവ കഥകളും ജീവചരിത്രങ്ങളും നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കും. അതുകൊണ്ട് പരാജയത്തെ ശക്തമായി നേരിടുകയും നിങ്ങളുടെ കഴിവ് കണ്ടെത്തിക്കൊണ്ട് ആ കഴിവിനനുസരിച്ച് പ്രവർത്തിക്കാൻ വേണ്ടി നിങ്ങൾ തയ്യാറാവുകയും വേണം. തീർച്ചയായും വിജയം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.