ഇൻറർനെറ്റ് ഏറ്റവും ഉപകാരപ്രദമായ ഒരു സാങ്കേതികവിദ്യയാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇൻറർനെറ്റിന്റെ ഗുണങ്ങൾ ആവോളം അനുഭവിക്കുന്നവരാണ് നമ്മളെല്ലാവരും. അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ അമിതമായ ഇൻറർനെറ്റിന്റെ ഉപയോഗം തീർച്ചയായും നിങ്ങളുടെ പല പ്രശ്നങ്ങൾക്കും ഒരു കാരണമാണ്. ആധുനിക സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റിന് അടിമയാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ. അവർ കൂടുതൽ സമയങ്ങളും മൊബൈലിലോ കമ്പ്യൂട്ടറിലോ ചെലവഴിച്ചു കൊണ്ടിരിക്കുന്നു. ഒരു വലിയ സമയം ചെലവഴിക്കുന്നത് ഇതിൻറെ പിന്നിലാണ്. ഇങ്ങനെ അധികസമയം ചെലവഴിക്കുന്നതിൽ നിന്നും ഇൻറർനെറ്റിനെ എങ്ങനെ നിങ്ങളുടെ വരുതിയിലാക്കി മാറ്റുക എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ഇന്റർനെറ്റ് ദാദാക്കൾ പൊതുവേ നിങ്ങളെ ഒരു കസ്റ്റമറായാണ് കാണുന്നത്. കൂടുതൽ സമയം നിങ്ങളെ എങ്ങനെ അതിൽ പിടിച്ച് നിർത്താം എന്ന് ആലോചിച്ചിട്ടാണ് പല കാര്യങ്ങളും ചെയ്യുന്നത്. അവരുടെ അജണ്ടയിൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു ഭാഗമാകുന്നു എന്നതാണ് സത്യം. അവർ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാർത്തകൾ മാത്രം കാണിച്ച് ഒരുപാട് സമയം നിങ്ങളെ അതിൽ നിർത്തി ചർച്ച ചെയ്യിപ്പിച്ച നിങ്ങളുടെ ബുദ്ധിയേയും സമയത്തെയും ഒക്കെ നിയന്ത്രിക്കുന്ന രീതിയിൽ അവർ നടത്തുന്ന ഒരു ചൂതാട്ടമാണ് ഈ ഇന്റർനെറ്റ് എന്ന വസ്തുത നിങ്ങൾ ആദ്യം മനസ്സിലാക്കണം.
- നിങ്ങളാണ് ഇന്റർനെറ്റിനെ തെരഞ്ഞെടുക്കേണ്ടത്. ഇന്റർനെറ്റിൽ വരുന്ന വാർത്തകൾ നിങ്ങളെ സ്വാധീനിക്കുന്ന ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. പലപ്പോഴും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആയിരിക്കില്ല ഇന്റർനെറ്റ് പ്രവർത്തിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി ചെറിയ മീൻ ഇട്ടു തന്ന് ഇരപിടിക്കുന്ന രീതിയാണ് പൊതുവേ ഉള്ളത്.
- ഞങ്ങൾക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്തു കാണുവാനുള്ള പ്രേരണ നിങ്ങളിൽ നിന്നും ഉണ്ടാകണം. പ്രവർത്തി ചെയ്യുന്ന സമയങ്ങളിൽ ഇന്റർനെറ്റ് ഓഫ് ചെയ്തിടുവാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ആക്റ്റീവ് ആകുന്ന സമയങ്ങളിൽ ജോലി സമയങ്ങളിൽ നിർബന്ധമായും ഇന്റർനെറ്റ് ഓഫ് ചെയ്തു വയ്ക്കണം. അതിനുശേഷം നിങ്ങളുടെ പ്രവർത്തിയിൽ കൂടുതൽ മുഴുകിയിരിക്കാൻ ശ്രമിക്കണം. നിങ്ങളുടെ പ്രവർത്തിയിലുള്ള ശ്രദ്ധയാണ് നാളെ നിങ്ങളെ നിങ്ങളാക്കി മാറ്റുന്നത്.
- മറ്റൊരു കാര്യം നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ റിസൾട്ട് ഉണ്ടാക്കി കൊടുക്കുന്നത് നിങ്ങൾ പ്രവർത്തിക്കുമ്പോഴാണ് അല്ലെങ്കിൽ പഠിക്കുമ്പോഴൊക്കെയാണ്. പക്ഷേ അതിനുപകരം തമാശ ചിത്രങ്ങൾ കണ്ടുകൊണ്ടോ, രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് ഒന്നുമല്ല നിങ്ങളെ ജീവിതത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും ഇതിന്റെ പുറകെ പോയി നിങ്ങളുടെ സമയവും പൈസയും ഒക്കെ പാഴാകി പോകുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങളുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ഒന്നാണ് ഇന്റർനെറ്റ്. ഒരു കാര്യം ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് ഇടയ്ക്കിടയ്ക്ക് മൊബൈൽ ഫോൺ നോക്കുന്ന ശീലം ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ കാര്യം പരിപൂർണ്ണമായി ചെയ്യാൻ സാധിക്കില്ല. ഒരു കാര്യം ചെയ്യുന്ന സമയത്ത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കാൻ വേണ്ടി ഇന്റർനെറ്റ് ഉപയോഗം പാടെ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധ കുറയ്ക്കുകയും നിങ്ങളുടെ ചിന്തകളെ പുറകോട്ട് അടിക്കുന്ന ഒരവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയാണ് ചെയ്യുന്നത്.
ഇന്നത്തെ എഐ കാലഘട്ടത്തിൽ ഇന്റർനെറ്റിന്റെ സഹായമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കില്ല. പക്ഷേ അത് നിങ്ങൾ സ്വയം തീരുമാനിച്ചു ഉപയോഗിക്കുന്നത് ആയിരിക്കണം എന്നത് മാത്രമാണ് പ്രത്യേകം എടുത്തു പറയേണ്ടത്.
മോട്ടിവേഷൻ ഒരാളിൽ പ്രവർത്തിക്കുന്ന വിധം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.