ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബന്ധങ്ങൾ. എന്തൊക്കെ നേടിയാലും ബന്ധങ്ങൾ നല്ലതല്ലെങ്കിൽ അയാളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് അതുകൊണ്ടുതന്നെ സാമൂഹ്യപരമായി ഇടപെടാൻ വളരെയധികം ആഗ്രഹിക്കുന്നവരാണ്. അങ്ങനെ സാമൂഹ്യപരമായി ഇടപെടുന്ന ആൾക്കാരുടെ നിലവാരം ഇടപെടുന്ന ആളിനെയും ബാധിക്കാറുണ്ട്. അനുയോജ്യമായ ആളുകളുമായി അല്ല നിങ്ങൾ ബന്ധം സ്ഥാപിക്കുന്നതെങ്കിൽ, അയാളുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. അനുയോജ്യമായ ആളുകളുമായി നിങ്ങൾക്ക് എങ്ങനെ കൂട്ടുകൂടാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങൾക്ക് ഒരിക്കലും ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ ഏതു പ്രവർത്തിയാകട്ടെ അത് പൂർത്തീകരിക്കാൻ ഒരുപാട് ആളുകളുടെ സഹായം ആവശ്യമാണ്. ഉദാഹരണമായി ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിൽ അത് നിരവധി ആൾക്കാരുടെ പ്രയത്നഫലമായാണ് നിങ്ങളുടെ മുന്നിൽ എത്തുന്നത്. അതുപോലെ നിങ്ങളുടെ ബിസിനസോ, ജോലിയോ എല്ലാം പലരുമായി കണക്ട് ചെയ്യുന്ന മേഖലകളാണ്. അതുകൊണ്ടുതന്നെ നിങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യവും നിങ്ങൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല അതിന് പലരുടെയും പ്രത്യക്ഷമോ പരോക്ഷമോമായ സഹായങ്ങൾ ഉണ്ടാകണം. അതുകൊണ്ടുതന്നെ നിങ്ങൾ സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ, കസ്റ്റമേഴ്സുമായോ ഫലപ്രദമായ ഒരു ബന്ധം പുലർത്താൻ ശ്രമിക്കണം.
- നിങ്ങൾക്ക് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കൊടുത്തു കൊണ്ടിരിക്കുക. എങ്കിൽ തീർച്ചയായും അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും കൊടുത്തതിനേക്കാൾ അധികമായി നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കും. ഇതൊരു പ്രകൃതി നിയമമാണ്. പക്ഷേ പലരും ഇതിനെ തെറ്റിദ്ധരിക്കാറുണ്ട് ഞങ്ങളെല്ലാവർക്കും കൊടുക്കാറുണ്ട് പക്ഷേ ഞങ്ങൾക്കൊന്നും തിരിച്ചു കിട്ടാറില്ല എന്ന്. പക്ഷേ സൂക്ഷ്മമായി പരിശോധിച്ചാൽ നിങ്ങൾ കൊടുക്കുന്നതിന്റെ വില പ്രകൃതി തിരിച്ചുതന്നെ മതിയാകൂ. മനസ്സറിഞ്ഞ് കൊടുക്കുന്ന ആളുകൾക്ക് എന്നും ജീവിതത്തിൽ വിജയം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് ഏതൊരു വിജയിച്ച ആളിനെയും സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും.
- ശരാശരിക്ക് താഴെയുള്ള ആളുമായിട്ടാണ് നിങ്ങളുടെ സൗഹൃദമെങ്കിൽ നിങ്ങളും ശരാശരിഒരാളായി മാറും. എന്നാൽ വിജയിച്ചവരുടെ കൂട്ടത്തിലുള്ള ഒരാളുമായിട്ടാണ് നിങ്ങളുടെ സഹവാസം എങ്കിൽ നിങ്ങൾ വിജയികളായിട്ട് മാറുക തന്നെ ചെയ്യും. അതുകൊണ്ട് ശുഭാപ്തി വിശ്വാസമുള്ള, ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള, പോസിറ്റീവ് മനുഷ്യരുമായി തുടർച്ചയായ സഹവാസം ഒരാളെ അടിമുടി മാറ്റുക തന്നെ ചെയ്യും. അതിനുവേണ്ടി വിജയിച്ച ആൾക്കാരുടെ കൂട്ടത്തിൽ നിൽക്കാൻ വേണ്ടി ശ്രമിക്കുക.
- ഇത്തരത്തിലുള്ള ആൾക്കാരുമായി സുഹൃദ്ബന്ധം ഉണ്ടാക്കിയാൽ മാത്രം പോരാ അവരുമായി നിലവാരമുള്ള ബന്ധങ്ങൾ സൂക്ഷിക്കാൻ വേണ്ടി എപ്പോഴും ശ്രമിക്കണം. സഹതാപത്തോടെയും, ദയവായിപ്പോടുകൂടിയും പെരുമാറേണ്ടത് അത്യാവശ്യമാണ്. അവരിൽ നിന്ന് എന്തെങ്കിലും ഇങ്ങോട്ട് വാങ്ങുക മാത്രമല്ല മൂല്യവത്തായ കാര്യങ്ങൾ കൊടുക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ അവർ തീർച്ചയായിട്ടും നിങ്ങളെയും തിരിച്ച് സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും. അങ്ങനെ ഒരു ബന്ധം കാത്ത് സൂക്ഷിക്കാൻ നിങ്ങൾ എപ്പോഴും ശ്രമിക്കുക.
- മറ്റുള്ളവർക്ക് നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവായ മനോഭാവം നിങ്ങളോട് തോന്നുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ടി നിൽക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് മനസ്സിലാക്കിയാൽ അത്തരം ആൾക്കാർ തീർച്ചയായും നിങ്ങളോടൊപ്പം നിൽക്കും.
ഇത്തരം സ്വഭാവ ഗുണങ്ങൾ കൊണ്ട് അനുയോജ്യമായ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കിയെടുത്താൽ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകും
ജീവിത പരാജയത്തിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന സംഗതികൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.