ചിന്തകൾ നിങ്ങൾക്ക് അനുകൂലമായി മാറ്റുക. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ നാളെ അത് നിങ്ങളായി മാറും എന്നതാണ് പല മനശാസ്ത്രജ്ഞരും പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചിന്ത നല്ലതാണോ അത് എങ്ങനെയാണ് എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ചിന്തയ്ക്ക് ഇത്രയും ശക്തിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. തീർച്ചയായും അതിന് സാധിക്കും. നിങ്ങൾ ചിന്തിക്കുന്നതിനനുസരിച്ചാണ് നിങ്ങളുടെ ഓരോ പ്രവർത്തികളും. നിങ്ങൾ ഒരു പ്രവർത്തി നിരന്തരം ആവർത്തിക്കുമ്പോൾഅത് നിങ്ങളുടെ ശീലമായി മാറും അല്ലെങ്കിൽ സ്വഭാവമായി മാറും.അതിനനുസരിച്ചുള്ള ജീവിതമാണ് നിങ്ങൾ നയിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. നിങ്ങളുടെ പല ദുശീലങ്ങളും മാറ്റണമെങ്കിൽ അത് മാറ്റണമെന്നുള്ള ചിന്ത നിങ്ങളിൽ ഉണ്ടാകണം. ആ ദുശ്ശീലം മാറ്റണമെന്ന ചിന്ത മനസ്സിൽ കൊണ്ടു വരികയാണെങ്കിൽ അതിനനുസരിച്ചുള്ള പ്രവർത്തികൾ നിങ്ങൾ ചെയ്യും. ദുശീലം മാറുന്ന പ്രവർത്തി നിരന്തരം ചെയ്യുമ്പോൾ ദുശീലം മാറി അത് നല്ലശീലമായി മാറുവാൻ സാധ്യതയുണ്ട്. ഇങ്ങനെയാണ് പല ദുശീലങ്ങളും മാറ്റേണ്ടത്. ചിന്ത വളരെ വലിയ ഒരു ടൂൾ ആണ്. ചിന്ത കൊണ്ട് നിങ്ങൾക്ക് നല്ലതും മോശമായതുമായ കാര്യങ്ങൾ ചിന്തിക്കാം. ഉദാഹരണമായി കല്ല് കുത്തുന്ന ശില്പി ഉളി കൊണ്ടാണ് ശില്പങ്ങൾ ഉണ്ടാക്കുന്നത്. മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കുന്ന ആ ഉളി കൊണ്ട് തന്നെ ഒരാളെ വധിക്കുവാനും സാധിക്കും. ഒരേ ഉളി കൊണ്ടുതന്നെ നല്ലതും ചെയ്യാം മോശവും ചെയ്യാം. ഇതുപോലെ തന്നെ നിങ്ങളുടെ ചിന്തകൾ കൊണ്ട് നല്ല ചിന്ത ഉണ്ടാക്കി വളരെ മികച്ച രീതിയിൽ കൊണ്ടു പോകുവാനും മോശമായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കും. നിങ്ങളുടെ ചിന്തയെ എങ്ങനെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ചിന്ത വളരെ നല്ലതാണോ എന്ന് ആത്മ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചിന്ത എപ്പോഴും നല്ലതാകണമെന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചിന്ത എന്താണെന്ന് അറിയുന്നതിന് വേണ്ടി ഒരു നോട്ട് ബുക്കിൽ എന്തൊക്കെയാണ് നിങ്ങൾ ചിന്തിക്കുന്നത് എന്ന് എഴുതുക, നിങ്ങളുടെ ആഗ്രഹങ്ങൾ എഴുതുക,നിങ്ങളുടെ പ്രവർത്തി എന്താണെന്ന് എഴുതുക.
- എഴുതി കഴിഞ്ഞതിനുശേഷം അത് വായിച്ച് നല്ല ചിന്തകളും മോശമായ ചിന്തകളും എഴുതാൻ രണ്ടായി തരംതിരിക്കുക.അതിൽ മോശമായ ചിന്തകൾ മാറ്റി നല്ല ചിന്തകൾ കൊണ്ടുവരികയും ചെയ്യണം. കമ്പ്യൂട്ടറിലോ മൊബൈലിലോ ഡിലീറ്റ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ മായുന്നതുപോലെയല്ല ചിന്തകൾ മാറ്റേണ്ടത് എന്ന് ഓർക്കുക. മോശമായ ചിന്തകൾ മനസ്സിൽ നിന്നും മാറ്റാൻ ചെയ്യേണ്ടത് നല്ല ചിന്തകൾ ആസ്ഥാനത്ത് കൊണ്ടുവരിക എന്നതാണ്. നല്ല ചിന്തകൾ കൊണ്ടു വരുമ്പോൾ സ്വാഭാവികമായും മോശമായ ചിന്തകൾ മാറും. അതുകൊണ്ട് തന്നെ എപ്പോഴും നല്ല ചിന്തകൾക്കിടാൻ കൊടുക്കണം. ഇതിന് ഏറ്റവും നല്ല ഒരു മാർഗമാണ് മൈൻഡ്ഫുൾ മെഡിറ്റേഷൻ. മൈൻഡ് ഫുൾ മെഡിറ്റേഷൻ വഴി നിങ്ങളുടെ ചിന്തകളെ ശക്തമായി നിയന്ത്രിക്കാൻ സാധിക്കും. എന്താണ് ചെയ്യേണ്ടത് എന്ത് ചെയ്യാൻ പാടില്ല എന്നുള്ള നിർദ്ദേശങ്ങൾ മൈൻഡ് ഫുൾ മെഡിറ്റേഷൻ വഴി നിങ്ങൾക്ക് ലഭിക്കും. ഇതിനുവേണ്ടി മൈൻഡ് ഫുൾ മെഡിറ്റേഷൻ അറിയാവുന്ന ആളുകളുടെ അടുത്ത് പോയി പഠിച്ച ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
- ഞങ്ങളുടെ ചിന്തകൾ നിയന്ത്രിക്കാൻ ഏറ്റവും ഉപകരിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ല ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക. നല്ല ആൾക്കാരുമായി സമ്പർക്കത്തിൽ ആകുമ്പോൾ അറിയാതെ തന്നെ നിങ്ങളുടെ ചിന്തയും നല്ലതായി മാറും. നിങ്ങളുടെ സുഹൃത്തുക്കൾ, വായിക്കുന്ന പുസ്തകങ്ങൾ, കാണുന്ന ദൃശ്യങ്ങൾ, എന്നിവ വളരെ നല്ല ഗുണനിലവാരം ഉള്ളത് മാത്രമായിരിക്കണം. ചിലപ്പോൾ നിങ്ങളുടെ വീട്ടിൽ വളരെ മോശമായ ചുറ്റുപാടുകൾ ആണെങ്കിൽ പോലും നിങ്ങൾ ശ്രമിച്ചു കഴിഞ്ഞാൽ ഇതൊക്കെ കൊണ്ടുവരാൻ പറ്റുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ അതിനു അനുയോജ്യമായ തരത്തിലേക്ക് മാറ്റുക എന്നതാണ് ചെയ്യേണ്ട കാര്യം.
- സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നല്ല നിലവാരമുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങൾ വളരെ മോശമായ അവസ്ഥയിലേക്ക് പോകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചിന്തകളെ കണ്ട്രോൾ ചെയ്യുക വളരെ എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷേ പരിശ്രമിച്ചു കഴിഞ്ഞാൽ തീർച്ചയായും സാധിക്കുന്ന ഒരു കാര്യമാണ്. ചിന്തകളെ നിയന്ത്രിക്കുക എന്ന ഒരു ക്യാപ്സ്യൂൾ ലഭ്യമല്ല അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. പരിശ്രമിച്ചു കൊണ്ടിരിക്കുക വിജയം നിങ്ങൾക്കു മുൻപിൽ ഒരുനാൾ വരുക തന്നെ ചെയ്യും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
മറ്റുള്ളവരിൽ നിന്നും സ്നേഹവും ബഹുമാനവും നേടാനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.