എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് ദുശ്ശീലം. നിരന്തരമായുള്ള മോശമായ ശീലങ്ങളാണ് ദുശ്ശീലമായി മാറുന്നത്. പലരും തങ്ങളുടെ ദുശീലങ്ങളെ ഒറ്റയടിക്ക് നിർത്താൻ നോക്കി പരാജയമാണ് ഉണ്ടാകാറുള്ളത്. ഇതിന് കാരണം ചിലർക്ക് ദുശ്ശീലങ്ങൾ ഉണ്ടാകുന്നത്
ദശാബ്ദങ്ങളായി ആവർത്തിച്ച് ഉറപ്പിച്ച് ബലപ്പെടുത്തിയ ശീലങ്ങളായതുകൊണ്ടാണ്. അതുകൊണ്ട് ഇത് മാറുന്നതിന് അതനുസരിച്ചുള്ള സമയം കൊടുത്താൽ മാത്രമേ കാര്യമുള്ളൂ. ഇത് ചിലപ്പോൾ രണ്ടോ മൂന്നോ വർഷം വരെ നീണ്ടുനിന്നേക്കാം. 20, 30 വർഷം കൊണ്ടായിരിക്കാം 40 വയസ്സുകാരന് ഒരു ദുശീലങ്ങൾ ഉണ്ടാകുന്നത്. ദുശീലങ്ങൾ നിർത്താൻ ചിലപ്പോൾ അഞ്ചോ ആറോ മാസങ്ങൾ കൊണ്ട് സാധിച്ചെന്നു വരില്ല. ചിലപ്പോൾ രണ്ടുവർഷം വരെ വേണ്ടി വരാം. അപ്പോൾ അതിനുള്ള സമയവും തയ്യാറെടുപ്പുകളും നിങ്ങൾ കൊടുക്കേണ്ടിവരും. ഇങ്ങനെ ദുശീലങ്ങൾ എങ്ങനെ മാറ്റാം അതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്. ഈ പറയുന്ന കാര്യങ്ങൾ പൂർണമായി ദുശ്ശീലങ്ങൾ മാറ്റുന്നത് ആയിരിക്കില്ല. ഓരോരുത്തർക്കും ഓരോ രീതിയിലാണ് ശീലങ്ങൾ മാറുക. സാധാരണ പറയാറുള്ള ഒരു വാക്യമാണ് ഒരു പറമ്പില് പാഴ്ച്ചെടികൾ വളരുവാൻ പ്രത്യേകിച്ച് കാര്യമൊന്നും വേണ്ട, നല്ല ഫലം കിട്ടുന്ന ചെടികൾ വളരുന്നതിന് വളരെയധികം പരിപാലനം ആവശ്യമാണ്. അതുപോലെ നല്ല ശീലങ്ങൾ ഉണ്ടാക്കാൻ ഒരുപാട് ശ്രദ്ധ ആവശ്യമാണ്. പക്ഷേ ദുശ്ശീലങ്ങൾ ഉണ്ടാകുന്നതിനു വേണ്ടി യാതൊരു ശ്രമവും ആവശ്യമില്ല.
- ദുശീലങ്ങൾ മാറ്റുന്നതിനോടൊപ്പം തന്നെ അതിലേക്ക് പോകുന്ന പ്രേരണ എന്താണെന്ന് കണ്ടെത്തുക. ഉദാഹരണമായി ഒരു മദ്യപാനി ആണെങ്കിൽ ചില കൂട്ടുകാരുടെ ഒപ്പം കൂടുമ്പോൾ ആയിരിക്കും മദ്യപാനം നടക്കുന്നത്. മധുര പലഹാരം കഴിക്കുന്നതിന് താല്പര്യമുള്ള ആളാണെങ്കിൽ അതിനെ ഒരു പ്രത്യേക സമയമുണ്ട് എന്ന് നോക്കുക. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഈ ദുശീലങ്ങൾ ഉണ്ടാകുന്ന അല്ലെങ്കിൽ ഈ വികാരങ്ങൾ ഉണ്ടാകുന്ന സമയം എപ്പോഴാണ്, അത് ഒരു പ്രത്യേക സന്ദർഭത്തിലാണ് ഉണ്ടാകുന്നത്, ഇതൊക്കെ കണ്ടുപിടിക്കുക. ഇത് എഴുതി തയ്യാറാക്കുന്നത് വളരെ നല്ലതായിരിക്കും. ആ സാഹചര്യം വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.
- ഇതിന് എതിരെയുള്ള ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക. ഉദാഹരണമായി നിങ്ങൾ ധാരാളം പലഹാരങ്ങൾ കഴിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇത്തരം സാധനങ്ങൾ വാങ്ങിക്കാതിരിക്കുക അഥവാ വാങ്ങുകയാണെങ്കിൽ അത് നിന്നെ പെട്ടെന്ന് എടുക്കാൻ പറ്റാത്ത തരത്തിൽ സാധനങ്ങൾ വയ്ക്കുക. ഇങ്ങനെ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിങ്ങളുടെ വീടിന്റെ ചുറ്റുപാടും അന്തരീക്ഷവും മാറ്റുക.
- ഈ സമയം പകരം മറ്റെന്തെങ്കിലും ചെയ്യുക. ഒരു ദുശ്ശീലമുള്ള ഉദാഹരണമായി അമിതമായി ഭക്ഷണം കഴിക്കുന്ന ടിവി കാണുന്ന സമയത്ത് സ്നാക്സുകൾ കഴിക്കുന്ന ആൾക്ക് പെട്ടെന്ന് മാറ്റാൻ പറഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. സ്നാക്സുകൾക്ക് പകരം കലോറി കുറഞ്ഞ സലാഡുകൾ കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് നല്ലതാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് നിന്ന് മാറാനും സാധികും. മദ്യപാന്മാരാണെങ്കിൽ ആ സമയത്ത് നിങ്ങൾക്ക് കോഫി കുടിക്കാം. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ദുശീലങ്ങളിൽ നിന്ന് മാറാൻ സാധിക്കും.
- പെട്ടെന്ന് നിർത്താൻ വേണ്ടിയുള്ള ശ്രമം നടത്തരുത്. ഈ ദുശീലങ്ങൾ ആഴത്തിൽ പതിഞ്ഞു പോയതായിരിക്കും അതുകൊണ്ടുതന്നെ പെട്ടെന്ന് മാറ്റാനുള്ള ഒരു ശ്രമം നടത്തരുത്. ഘട്ടങ്ങളായി ലക്ഷ്യം വയ്ക്കുക. (മദ്യപാനം മയക്കുമരുന്ന് ഇവ പോലുള്ള കാര്യങ്ങൾക്ക് ഇത് പ്രായോഗികമല്ല.) പൊണ്ണതടി അല്ലെങ്കിൽ വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്രദമായിരിക്കും. ഭക്ഷണങ്ങൾ ഒറ്റയടിക്ക് കുറയ്ക്കുന്നതിന് പകരം ക്രമമായിട്ട് കുറയ്ക്കാൻ ശ്രമിക്കുക. ഭക്ഷണം ഒറ്റയടിക്ക് കുറയ്ക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഇൻബാലൻസ് ഉണ്ടാകാം. എക്സസൈസ് ആരംഭിക്കുന്ന ഒരാൾ ആദ്യത്തെ ദിവസം തന്നെ ഒന്ന് രണ്ടുമണിക്കൂർ എക്സസൈസ് ചെയ്യാൻ വേണ്ടി ശ്രമിക്കരുത്. ആദ്യത്തെ ദിവസം ഒരു 10 മിനിറ്റ് ചെയ്യുക പിന്നീട് ഇത് ഓരോ ദിവസവും കൂട്ടിക്കൊണ്ടു വരിക. ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ ഒരു മണിക്കൂറിലേക്ക് എത്തിക്കഴിഞ്ഞാൽ വളരെ അനായാസകരമായി ഈ പ്രവർത്തിയിലേക്ക് എത്താൻ സാധിക്കും.
- റിവാർഡുകൾ കൊടുക്കുക. ദുശീലങ്ങൾ മാറ്റുമ്പോൾ സ്വയം അംഗീകാരം കൊടുക്കുന്ന രീതിയിൽ പല കാര്യങ്ങൾ ചെയ്യാം. ഭക്ഷണങ്ങൾ കുറച്ച് ഭാരം കുറച്ച ഒരാളിനെ സംബന്ധിച്ച് ഒരു യാത്ര പോകുന്നത് പോലുള്ള റിവാർഡ് കൊടുക്കാം.
ഇങ്ങനെ പല ഘട്ടങ്ങളായി വേണം ദുശീലങ്ങൾ മാറ്റാൻ. ചില ആളുകൾ രോഗങ്ങളെ പേടിച്ച് തൽക്കാലത്തേക്ക് ദുശീലങ്ങൾ മാറ്റുന്നവരുണ്ട്. പക്ഷേ ഈ രോഗലക്ഷണങ്ങൾ മാറുമ്പോൾ ഇവർ വീണ്ടും ആ ദുശീലത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇങ്ങനെ ഈ സ്റ്റെപ്പുകളിലൂടെ ദുശീലങ്ങൾ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ ഒരു പരിധി വരെ വിജയിക്കും.
എന്തൊക്കെ കാരണങ്ങളാലാണ് ഒരു കുട്ടി ചുമതല ബോധമില്ലത്തതായി മാറുന്നത്?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.