ഒരു മനുഷ്യന്റെ ഏറ്റവും വലിയ കോളിറ്റിയാണ് വിശ്വസ്തനാവുക എന്നത്. വിശ്വസ്തൻ ആവുക എന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് അവനവന് തന്നെ നേരുള്ളവനായിരിക്കുക എന്നതാണ്. നമ്മൾ നമ്മളോട് തന്നെ നേര് പുലർത്തുന്നവർ ആണെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരോട് വിശ്വസ്തത പുലർത്താൻ ആവുകയുള്ളൂ. സ്വയം വഞ്ചിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ എപ്പോഴും ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടു കൊണ്ടിരിക്കും. ആത്മവിശ്വാസക്കുറവിന്റെ പ്രധാനപ്പെട്ട കാരണം സ്വയം വിശ്വാസം ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുള്ള ചില കാര്യങ്ങളാണ് ഇന്ന് സൂചിപ്പിക്കുന്നത്.
- വിശ്വസ്തത എന്നാൽ ത്യാഗം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വയം ത്യാഗ സന്നദ്ധനായി നിൽക്കുന്ന ഒരാൾക്ക് വിശ്വാസ്യത ഉണ്ടാക്കാൻ സാധിക്കും. പുറത്തുനിന്ന് ഒന്ന് പറയുകയും ആന്തരികമായി മറ്റൊരു കാര്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ മികച്ച അഭിനേതാവ് മാത്രമായിരിക്കും വിശ്വസ്തൻ ആവുകയില്ല. ത്യാഗമനസ്ഥിതി ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.
- നിങ്ങളുടെ കഴിവും, കഴിവുകേടും സ്വയം മനസ്സിലാക്കുക. നിങ്ങളുടെ കഴിവുകളെ കൂട്ടിക്കൊണ്ടു വരുവാനും, കഴിവുകേടുകളെ കുറയ്ക്കുവാനുമുള്ള ശ്രമം നടത്തണം. ഇത് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇത്. സ്വയം കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് കഴിവ് വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുക.
- വിശ്വസ്തരായവർ പല സമയത്തും എല്ലാവരാലും നിരുത്സാഹപ്പെടുത്തുന്നവരാണ് എന്ന് തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും വിശ്വസ്തനായി ഇരിക്കുന്ന സജ്ജീകരണവും ഊർജ്ജവും തന്റെ ഭാഗമാകുന്നു എന്ന് മനസ്സിലാക്കുകയും. വിശ്വസ്തനായി നിൽക്കുന്ന ആൾക്ക് പലസ്ഥലത്തു നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടിവരും പക്ഷേ ഇതൊക്കെ മനസ്സിലാക്കി തന്റെ സ്വഭാവത്തിൽ ഉറച്ചുനിന്നു മുന്നോട്ട് പോകുന്നവനാണ് എപ്പോഴും വിജയം ലഭിക്കുക. ഇതിന് ശക്തമായ ധൈര്യം എല്ലാവർക്കും ഉണ്ടാകണം.
- വീട്ടിലും ജോലിസ്ഥലത്തും നിങ്ങളുടെ കടമ പൂർണമായും നിർവഹിക്കുക. വിശ്വസ്തനായ വ്യക്തി തങ്ങളുടെ കടമ പൂർണ്ണമായി നിർവഹിക്കുന്ന ആളായിരിക്കും. തന്റെ ജോലി എന്താണ് അത് ചെറുതും വലുതും ഒന്നും ഇല്ലാതെ അതിനെ പരിപൂർണ്ണമായി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് വിശ്വസ്തത പുലർത്തുന്നയാൾ.
- ഭാഗ്യത്തിനെകാളും സ്വന്തം പ്രവർത്തിയിൽ വിശ്വസിക്കുന്നവരാണ് വിശ്വസ്തത പുലർത്തുന്നവർ. ഭാഗ്യങ്ങളുടെ പുറകെ അവർ പോകാറില്ല അവർ പ്രവർത്തി ചെയ്തു വിജയിക്കാനാണ് ആഗ്രഹിക്കുന്നത്. അത് വിശ്വസ്തതയുടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
- ഇവർക്ക് പ്രതികൂല കാര്യങ്ങളിലും ശക്തമായി നിൽക്കാനുള്ള കഴിവ് ഉണ്ട്. ചിലർ പ്രതികൂല കാര്യങ്ങൾ വരുമ്പോൾ അവർ പറയുന്ന വാക്കുകൾ തെറ്റിച്ചുകൊണ്ട് വേറെ പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ടാകും. പക്ഷേ വിശ്വസ്തതയുള്ള ആളുകൾ പ്രതികൂല സാഹചര്യങ്ങളിലും അതിനെ നേരിടുവാനുള്ള സന്നദ്ധതയുള്ളവരും അഭിമുഖീകരിക്കുകയും ചെയ്യുന്ന ആളുകൾ ആയിരിക്കും.
- അവഗണനയെ നേരിടുവാൻ കഴിവുള്ള ആളുകൾ ആയിരിക്കും. അവഗണിക്കുന്നവരെ കുറിച്ച് കുറ്റങ്ങളോ,ന്യായീകരണങ്ങളോ,ഒഴിവു കഴിവുകളോ ഒന്നും പറയുന്ന ആൾക്കാരായിരിക്കില്ല.
- ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളവർ ആയിരിക്കും. പലരുടെയും പ്രശ്നം ഞങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ വച്ചു കൊടുക്കുന്നതാണ് വിജയത്തെ മാത്രം സ്വീകരിക്കാൻ താല്പര്യമുള്ളവർ ആയിരിക്കും. പക്ഷേ വിശ്വസ്തൻ പരാജയത്തെയും, വിജയത്തെയും ഒരുപോലെ കാണുകയും. പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും വിജയത്തെ സമചിത്തതയോടെ നേരിടുന്നവർ ആയിരിക്കും വിശ്വസ്തർ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ദുശ്ശീലങ്ങൾ എങ്ങനെ മാറ്റാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.