Sections

എങ്ങനെ മികച്ച സമ്പന്നനായ ബിസ്‌നസുകാരനാകാം

Wednesday, Aug 09, 2023
Reported By Soumya
Business Guide

ഒരു സംരംഭകന് സമ്പത്ത് ആർജിക്കാനുള്ള ശ്രമം എപ്പോഴും ഉണ്ടാകണം. സമ്പത്ത് ആർജിക്കുക എന്നത് പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്. സമ്പത്ത് നല്ല ആളുകളുടെ കയ്യിൽ എത്തുമ്പോഴാണ് അതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. ഇല്ലെങ്കിൽ സമ്പത്ത് പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. തീവ്രവാദികളിൽ സമ്പത്ത് കിട്ടിയാൽ തീവ്രവാദ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുക. നല്ല ആളുകളുടെ കയ്യിൽ സമ്പത്ത് കിട്ടിയാൽ സ്കൂളുകൾ, കോളേജുകൾ, വ്യവസായ സ്ഥാപനങ്ങൾ അങ്ങനെ രാജ്യത്തിന് പ്രയോജനം ഉണ്ടാകുന്ന രീതിയിൽ പുരോഗതി ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് എത്തുന്നു. സമ്പത്ത് ആർജിച്ചാൽ മാത്രമേ കൂടുതൽ ബിസിനസുകൾ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ ഓരോ ബിസിനസിലും നിരവധി ആളുകൾക്ക് ജോലിയും, രാജ്യത്തിന് പുരോഗതിയുമുണ്ടാകും. അതുപോലെ തന്നെ നിരവധി ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടിയാണ് ബിസിനസ്. എങ്ങനെ മികച്ച സമ്പന്നനായ ബിസിനസ്കാരൻ എങ്ങനെയാവാം എന്ന് നോക്കാം.

  • നിങ്ങൾ സമ്പാദിക്കാൻ വേണ്ടി സമ്പാദിക്കുന്നതിനു പകരം, സമ്പത്തിനുവേണ്ടി സമ്പാദിക്കുകയെതാണ്.
  • ആഗ്രഹമുള്ളവനല്ല അർഹതയുള്ളവനാണ് സമ്പത്ത് കിട്ടുന്നത്. നമുക്ക് സമ്പത്ത് കിട്ടാനുള്ള അർഹത നേടിയെടുക്കുക.
  • വലിയ ലക്ഷ്യങ്ങൾ നിങ്ങൾ മനസ്സിൽ ഉറപ്പിക്കണം. ആ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കണം. നിങ്ങളെക്കാൾ വലിയ ലക്ഷ്യങ്ങൾ ഉണ്ടാകുമ്പോഴാണ് നിങ്ങൾ ആ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉയരുന്നത്.
  • സമ്പത്ത് നേടാനുള്ള സ്കില്ലുകൾ മെച്ചപ്പെടുത്തിയെടുക്കുക.
  • അനാവശ്യമായ ആർഭാടം കാണിക്കാതിരിക്കുക.
  • നിങ്ങളുടെ വ്യക്തിത്വ വികസനത്തിനും സ്കില്ലുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പാഠങ്ങൾ നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുക.
  • നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് ആർജിക്കുക.
  • മികച്ച സംരംഭകരുടെ വിജയപരാജയ കഥകൾ നിങ്ങൾ നിരന്തരം വായിക്കുകയും പഠിക്കുകയും ചെയ്യുക.

നിങ്ങൾ സമ്പന്നരാവുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടിയും, മറ്റു കുടുംബങ്ങൾക്ക് വേണ്ടിയും കൂടിയാണ് നിങ്ങൾക്ക് സമ്പത്ത് ഉണ്ടാകുന്നത് എന്ന് തത്വം മനസ്സിലാക്കുക. അതിനുതകുന്ന പ്രവർത്തികൾ ചെയ്യുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.