Sections

ജനപ്രീതി നേടാനുള്ള എളുപ്പവഴികൾ

Wednesday, Jan 22, 2025
Reported By Soumya
How to Become a Likeable Person: Tips to Gain Popularity

മനുഷ്യരെല്ലാരും ജനപ്രിയരായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ പ്രിയപ്പെട്ടയാളായി താൻ മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ചില ആളുകൾ തനിക്ക് മറ്റുള്ളവരുടെ അഭിപ്രായമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലയെന്ന് പറയുമെങ്കിലും ഏതൊരാൾക്കാരും മറ്റുള്ളവരുടെ ജനപ്രീതി ഉള്ള ആളുകൾ ആകാൻ ആഗ്രഹിക്കുന്നവരാണ്. പുറത്ത് പറഞ്ഞില്ലെങ്കിലും വാസ്തവം ഇതാണ്. ജനപ്രീതി ലഭിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

  • ജനപ്രീതി നല്ല കാര്യമാണ് പക്ഷേ മറ്റുള്ളവർ തന്നെക്കുറിച്ച് നല്ലത് പറയണമെന്ന് ചിന്തിച്ച് കോപ്രായങ്ങൾ കാണിക്കരുത് എന്ന് മാത്രം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ഒരാളായി മാറരുത് തന്റെ പ്രവർത്തിയും ചിന്തയും സത്യസന്ധമായി ചെയ്യുന്ന ഒരാൾക്ക് ജനപ്രീതി തീർച്ചയായും ഉണ്ടാകും.
  • ജനപ്രീതിയുടെ അടിസ്ഥാനം എന്ന് പറയുന്നത് നിങ്ങൾ മറ്റുള്ളവരുമായി പെരുമാറുന്ന രീതിയാണ്. മനോഹരമായി പെരുമാറുന്ന ഒരാൾക്ക് സ്വാഭാവികമായും ജനപ്രീതി ഉണ്ടാകും. ഇത് ഒരു കപടതയാകാതെ ശ്രദ്ധിക്കുക. എപ്പോഴും ഏതൊരാളിനെ കണ്ടാലും വളരെ മാന്യമായി പെരുമാറുവാനുള്ള ശ്രമം നടത്തുക.
  • ആൾക്കാരുമായി പെരുമാറുന്ന സമയത്ത് താൻ വലിയ സംഭവമാണ് എന്ന് കാണിക്കുന്നതിന് വേണ്ടി വാതൊരാതെ തന്നെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരാളിന് ജനപ്രീതി കിട്ടില്ല. അതിന് പകരം മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന ഒരാളിനെയാണ് എല്ലാവർക്കും ഇഷ്ടം. അവർ പറയുന്ന കാര്യം കേൾക്കുകയും അതിന് മൃദുവായി സന്തോഷത്തോടെ മറുപടി പറയുന്ന ഒരാൾ ആയിരിക്കണം.
  • ജനപ്രീതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നിങ്ങളുടെ രൂപം. എപ്പോഴും പോസിറ്റീവായി നിൽക്കുന്ന ഒരാൾക്ക് ജനപ്രീതിയുണ്ടാകും. ധൂർമുഖത്തോടെ നിൽക്കുന്ന ആളിനെ ആരും തന്നെ ഇഷ്ടപ്പെടുകയില്ല.
  • മറ്റൊരു കാര്യമാണ് വൃത്തി വൃത്തിഹീനമായ ഒരാളിനെ ആരും ഇഷ്ടപ്പെടുകയില്ല. എപ്പോഴും വൃത്തിയോട് കൂടിയും നല്ല അലക്കി തേച്ച വസ്ത്രങ്ങൾ ഉപയോഗിക്കുകയും അതോടൊപ്പം നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഒരാളിന് ജനപ്രീതി തീർച്ചയായും ഉണ്ടാകും. ഇതിനർത്ഥം വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കണം എന്നുള്ളതല്ല ഉള്ള വസ്ത്രം മാന്യമായി ധരിക്കുന്ന ഒരാളിനെ ഏതൊരാളും ബഹുമാനിക്കും.
  • വസ്ത്രങ്ങൾ കാലഘട്ടത്തിന് അനുയോജ്യമായതായിരിക്കണം. വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആ കാലഘട്ടവുമായി ചേർന്നവ ആയിരിക്കണം. ചിലർ ഓവറായാൽ മാത്രമേ മറ്റുള്ളവർ ശ്രദ്ധിക്കു എന്ന് ചിന്തിക്കുന്നവരുണ്ട്. ഓവറായി സമൂഹവുമായി ബന്ധമില്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന ഒരാളിനെ മറ്റുള്ളവർ ശ്രദ്ധിക്കുകയില്ല എന്ന കാര്യം ഓർക്കുക. ചിലപ്പോൾ നിങ്ങൾ ശ്രദ്ധിക്കപ്പെടാം പക്ഷേ ജനപ്രീതി ഉള്ള ഒരാളായി മാറണമെന്നില്ല.
  • എല്ലാം എനിക്കറിയാം എന്ന ഭാവത്തോട് കൂടിയ ആൾക്കാരുമായി പെരുമാറരുത്. മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കുക എന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് എല്ലാം അറിയാം എല്ലാത്തിനുമുള്ള പരിഹാരം നിങ്ങളിൽ ഉണ്ട് നിങ്ങൾ വളരെ വലിയ ഒരു സംഭവമാണ് എന്നുള്ള ഭാവം ഒരിക്കലും കാണിക്കരുത് താൻ പ്രമാണിത്വം ഒരിക്കലും കാണിക്കരുത്.
  • മറ്റുള്ളവരെ അഭിനന്ദിക്കുവാനും ഒരിക്കലും മറക്കരുത്. എല്ലാവർക്കും അവരുടേതായ ചില ഗുണങ്ങൾ ഉണ്ടാകും. ആ ഗുണങ്ങളെ അഭിനന്ദിക്കുവാൻ യാതൊരുവിധത്തിലുള്ള മടിയും കാണിക്കരുത്. ചിലർക്ക് ചില കുറവുകൾ ഉണ്ടാകും അത് അവരോട് വ്യക്തിപരമായി സംസാരിക്കുകയും പക്ഷേ അവരുടെ ഗുണങ്ങളെ കുറിച്ച് പറയുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വച്ച് പറയുന്നതാണ് നല്ലത്. എന്നാൽ പലരും ഇത് നേരെ തിരിച്ചാണ് ചെയ്യാറുള്ളത് അവരുടെ കുറ്റങ്ങളും കുറവുകളും ആൾക്കാരുടെ മുന്നിൽവച്ച് പറയുകയും നല്ല വശങ്ങൾ വ്യക്തിപരമായി പറയുകയും ചെയ്യുന്ന രീതിയാണ് ഉള്ളത്.
  • ഒരാളിനെ കുറിച്ച് കുറ്റങ്ങൾ പറയാതിരിക്കുക. മറ്റ് ആൾക്കാരോട് ആളുകളെക്കുറിച്ച് കുറ്റം പറയുന്നവരെ ടോക്സിക് പേഴ്സൺ ആയിട്ട് മാത്രമേ ആളുകൾ കാണുകയുള്ളൂ.
  • മുൻധാരണയോട് കൂടി പെരുമാറരുത്. ചിലയാളുകൾ മുൻധാരണയോടു കൂടിയാണ് പെരുമാറാറുള്ളത്. ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളും രീതികളും ഉണ്ട്. അത് അവരുടെ അഭിപ്രായമാണെന്നും എന്നാൽ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നുകൊണ്ട് അവരുടെ അഭിപ്രായത്തെ ബഹുമാനിക്കുന്ന ഒരാളായി മാറുക. ഇത് പറയാൻ എളുപ്പമാണ് എങ്കിലും പ്രവർത്തിക്കാൻ കുറച്ചു പാടാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളായി മാറണമെങ്കിൽ ഇങ്ങനെ കുറച്ചു കഷ്ടപ്പാടുകൾ സഹിച്ചേ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മറ്റുള്ളവർ ഇഷ്ടപ്പെടുന്ന ഒരാളായി മാറാൻ സാധിക്കും. പക്ഷേ മറ്റുള്ളവർ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ജനപ്രീതിയും മാത്രമാണ് ഒരു ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമെന്ന് കരുതരുത്. ധാർമികതയും സദാചാര നിഷ്ഠ എന്നിവ മാറ്റിക്കൊണ്ട് ഒരിക്കലും പെരുമാറരുത്. നിങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പ്രവർത്തിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.