റിയൽഎസ്റ്റേറ്റ് ബ്രോക്കർമാർ ഇന്ന് വളരെ വിഷമത്തിലാണ്. വിൽക്കാൻ ധാരാളം സ്ഥലം ഉണ്ടെങ്കിലും വാങ്ങാൻ ആളുകൾ ഇല്ല എന്നതാണ് കാരണം. അങ്ങനെ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സൈഡായി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് അല്ലെങ്കിൽ കൂടുതൽ കാര്യക്ഷമമായി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വസ്തുവകകൾ വാങ്ങി വിൽക്കുക എന്നതിലുപരിയായി കാലഘട്ടത്തിനനുസരിച്ച് പുതിയ കാര്യങ്ങൾ കൂടി ഇതിന്റെ കൂടെ ആഡ് ചെയ്യുവാൻ വേണ്ടി ശ്രമിക്കണം. ഉദാഹരണമായി പറയുകയാണെങ്കിൽ ആധുനിക കാലഘട്ടത്തിൽ വസ്തുക്കൾ എല്ലാം വൈറ്റ് മണിയിലാണ് കൂടുതലും നടക്കുന്നത്. അതുകൊണ്ട് ഒരാളുടെ അടുത്തുപോയി വസ്തു വാങ്ങുവാൻ വേണ്ടി വിലപേശിയാൽ മാത്രം പോര സാമ്പത്തികമായി അവർക്ക് എങ്ങനെ ഫണ്ട് കണ്ടെത്താം എന്നതിനെക്കുറിച്ച് കൂടി നിങ്ങൾ നോക്കണം. കയ്യിൽ നിന്നും കാശ് കൊടുക്കണം എന്നുള്ളതല്ല. ഉദാഹരണമായി വീടിനടുത്ത് നല്ല വസ്തു ഉണ്ട്, അത് വളരെ പുരോഗമനം ഉണ്ടാകാൻ സാധ്യതയുള്ള വസ്തുവാണ്. അങ്ങനെയുള്ള ഒരു വസ്തുവിന് വേണ്ടി ഒരു സർക്കാർ ഉദ്യോഗസ്ഥനെ പോയി കാണുകയും അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുകയും അതിന്റെ സാധ്യതകളെക്കുറിച്ച് പറയുകയും അതിനുശേഷം അതിനുള്ള ഫണ്ട് അയാൾക്കില്ല എങ്കിൽ നല്ല ഒരു സിബിൽ സ്കോർ ഉള്ള ആളാണെങ്കിൽ ബാങ്ക് വസ്തു വാങ്ങുവാനുള്ള ലോണ് കൊടുക്കുന്നതാണ്. ഒരു ബാങ്കുമായി നിങ്ങൾക്ക് ടൈപ്പ് ഉണ്ടെങ്കിൽ ആ മാനേജറുമായി ബന്ധപ്പെട്ട് കസ്റ്റമറിനെ കൊണ്ട് സംസാരിച്ച് ലോൺ എടുത്തു കൊടുക്കാൻ നിങ്ങൾക്ക് കഴിയണം. കാലഘട്ടം അനുസരിച്ച് ഇങ്ങനത്തെ കാര്യങ്ങളും ബ്രോക്കർമാർ ചെയ്യാൻ തയ്യാറാകണം. ഇതിന് സാധാരണ ബ്രോക്കറിൽ നിന്ന് ഒരു ജെന്റിൽമാൻ ബ്രോക്കറായി നിങ്ങൾ ഉയരണം.
- ബ്രോക്കർമാർ എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് വസ്തുക്കൾ മാത്രമല്ല,നിരവധി പൊളിഞ്ഞുകിടക്കുന്ന കമ്പനികൾ ഉണ്ടായിരിക്കും. വളരെ ശ്രദ്ധയോടെ നോക്കി കഴിഞ്ഞാൽ വികസിപ്പിക്കാൻ സാധിക്കുന്ന കമ്പനികൾ ആയിരിക്കും. അങ്ങനെയുള്ള കമ്പനികളെ പല ആൾക്കാരെ വിട്ട് വാങ്ങിപ്പിക്കുകയും നിങ്ങൾ ഒരുമിച്ച് ചേർന്ന് വാങ്ങാൻ ശ്രമിക്കുന്നത് നല്ലതാണ്. നാട്ടിൽ ഒരുപാട് പേർക്ക് തൊഴിൽ സാധ്യതയുള്ള ഒന്ന് കൂടി ആകും ഇത്. ഇങ്ങനെയുള്ള പുതിയ ഇന്നവേഷൻ കണ്ടുപിടിക്കാൻ ശ്രമിക്കണം.
- വസ്തുവകകൾ വിൽക്കുമ്പോൾ, ആ വസ്തുവിനെ അങ്ങനെ വിൽക്കുക എന്നതല്ല അതിനെ കുറച്ചുകൂടി മോഡി പിടിപ്പിച്ച് വിൽക്കുവാനുള്ള നിർദ്ദേശം കൊടുക്കാൻ കഴിവുള്ള ഒരാളായിരിക്കണം. അങ്ങനെ ഒരു വസ്തു വില്പനയ്ക്ക് വെറുതെ സഹായിക്കുക എന്നതിൽ ഉപരിയായി മാറ്റങ്ങൾ കൊണ്ടുവരുവാനും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും കഴിവുള്ള ഒരാൾ ആയിരിക്കണം.
- കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങൾ ഉണ്ടായിരിക്കാം. അവരുടേത് നല്ല ആശയങ്ങൾ ആയിരിക്കാം പക്ഷേ അങ്ങനെയുള്ള ചില സ്ഥാപനങ്ങൾ നിന്നു പോയവ ഉണ്ടാകാം .ആ സ്ഥാപനങ്ങൾ വിൽക്കുവാനും ബ്രോക്കർമാർക്ക് സാധിക്കും ആ സ്ഥാപനം എന്താണെന്നതിനെ കുറിച്ച് പഠിച്ച് അതിനോട് താല്പര്യം ഉള്ള ഇൻവെസ്റ്റേഴ്സിനെ കണ്ടുപിടിച്ച് സംസാരിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ ആ സ്ഥാപനം വിൽപ്പന നടത്താം. ചിലപ്പോൾ അവർക്ക് ബിൽഡിങ്ങോ ഓഫീസോ ഉണ്ടാകണമെന്നില്ല പക്ഷേ അവർ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം ആയിരിക്കാം അങ്ങനെയുള്ള സ്ഥാപനങ്ങളെ ആളുകളെ കണ്ടെത്തി വിൽക്കാൻ സാധിക്കുകയാണെങ്കിൽ അത് മറ്റൊരു സാധ്യതയാണ്. പലരും സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല. ആശയവിനിമയത്തിന്റെ അപര്യാപ്തത കൊങ്ങോ,ഫണ്ട് ഇല്ലാത്തതുകൊണ്ടോ ഡയറക്ടർമാർ തമ്മിലുള്ള സംഘർഷങ്ങൾ കാരണമോ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല. ഇതിനെ കോംപ്രമൈസ് നടത്തി വില്പന നടത്തുവാനും നേരിട്ട് നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ റിയൽ എസ്റ്റേറ്റ് പോലെ തന്നെ വളരെ സാധ്യതയുള്ള ഒരു മേഖലയായി ഇതിനെ കണക്കാക്കാം.
- മറ്റൊരു കാര്യമാണ് നിയമസഹായങ്ങൾ ചെയ്യുക. ഒരു വസ്തു സംബന്ധിച്ച് കരം തീർക്കുന്നതിനും,വസ്തുവിനെ സംബന്ധിച്ചുള്ള ലീഗൽ വശങ്ങളെക്കുറിച്ച് നോ നോക്കുന്നതിനു വേണ്ടിയുള്ള മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ ഇങ്ങനെ നിയമസഹായങ്ങൾ ചെയ്യുന്ന ഒരാളായി മാറിയാൽ റിയൽ എസ്റ്റേറ്റിനോടൊപ്പം തന്നെ സൈഡായി കൊണ്ടുപോകാൻ പറ്റിയ ഒന്നാണ്.
നേരത്തെ പറഞ്ഞ പോലെ കുറച്ചുകൂടി ഇന്നവേഷൻ കൊണ്ടുവരാൻ കഴിയുന്ന ഒരു സ്മാർട്ട് ബ്രോക്കറായി ആധുനിക കാലഘട്ടത്തിൽ മാറാൻ കഴിയണം. സാധാരണ ഒരു വസ്തുവിനെക്കുറിച്ച് വാ കൊണ്ട് പറയുന്നതിന് പകരം മൊബൈലിലോ, ടാബിലോ പ്രസന്റേഷൻ തയ്യാറാക്കി ഒരു വീട്ടിൽ കൊണ്ടുപോയി അത് കാണിച്ചു കൊടുത്ത് അതിന്റെ സാധ്യതകൾ മനസ്സിലാക്കി സംസാരിക്കുന്ന ഒരു സ്മാർട്ട് ബ്രോക്കർ ആയി മാറുക. ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയുള്ള ബ്രോക്കർമാരെയാണ് സമൂഹമന്വേഷിക്കുന്നത് ഇൻവെസ്റ്റേഴ്സ് അന്വേഷിക്കുന്നത് അതിന് കണക്കിന് മാറുവാൻ നിങ്ങൾക്ക് കഴിയണം.
അഫോഡബിൾ ഹൗസിങ് അഥവാ പോക്കറ്റിനു ചേരുന്ന വീട്; ഫ്ലാറ്റുകൾ വാങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.