Sections

യാത്രാ വേളകളിലെ ഛർദ്ദി എങ്ങനെ ഒഴിവാക്കാം

Wednesday, Aug 09, 2023
Reported By Soumya
Motion Sickness

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അതിനിടയിലും വില്ലനായെത്തുന്ന കക്ഷിയാണ് 'ഛർദ്ദി'. ട്രാവൽ സിക്നസ്, മോഷൻ സിക്നസ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. ഈയൊരു പ്രശ്നം കാരണം പലരും യാത്രകൾ ഒഴിവാക്കാറാണ് പതിവ്. കാറെന്നോ ബസെന്നോ വ്യത്യാസമില്ലാതെ ഇവരെ ഈ പ്രശ്നം വേട്ടയാടിക്കൊണ്ടിരിക്കും. തലച്ചോറിന് കിട്ടുന്ന വിരുദ്ധ അഭിപ്രായമാണ് ഇതിന് കാരണം. ഉദാഹരണമായി കാറിൽ സഞ്ചരിക്കുമ്പോൾ നമ്മൾ ചലിക്കുന്നുണ്ട് എന്ന് സന്ദേശം ചെവി ബ്രയിനിൽ എത്തിക്കുന്നത്. എന്നാൽ കണ്ണുകൾ നമ്മൾ ചലിക്കുന്നില്ല എന്നുള്ള മെസ്സേജ് ആണ് തലച്ചോറിൽ എത്തിക്കുന്നത്. തലച്ചോറിൽ എത്തുന്ന സൂചനകൾ പരസ്പരവിരുദ്ധമാവുകയും ഏതോ ഒന്ന് ഇതിൽ വിഭ്രാന്തിയാണന്ന തീരുമാനത്തിൽ എത്തുകയും ചെയ്യും. അപ്പോൾ ആദ്യം സംഭവിയ്ക്കുക തലച്ചോർ ആമാശത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കുന്നു. അതായത് ഭക്ഷണം ദഹിയ്ക്കുന്നത് നിൽക്കുന്നു. ഉമിനീർ കൂടുതൽ വരുന്നു. തലയ്ക്ക് പെരുപ്പ് അനുഭവപ്പെടുന്നു. ഇതേത്തുടർന്ന് ഛർദി വരുന്നു. ഇതോടൊപ്പം തലവേദന, അസ്വസ്ഥത എന്നിവയെല്ലാ ഉണ്ടാകുന്നു.

പലർക്കും പല രീതിയിലാണ് മോഷൻ സിക്ക്നെസ് അനുഭവപ്പെടുക. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ മനംപുരട്ടൽ അനുഭവപ്പെടുന്നവരുണ്ട്. മറ്റ് ചിലർക്ക് പരിചിതമല്ലാത്ത വഴികളിലൂടെ പോകുമ്പോഴായിരിക്കും ഇത്. കാറിൽ സഞ്ചരിക്കുമ്പോൾ മാത്രം മോഷൻ സിക്ക്നെസ് അനുഭവപ്പെടുന്നവരും വിരളമല്ല. മറ്റുചിലർക്ക് ടൂറിസ്റ്റ് ബസുകളായിരിക്കും പ്രശ്നം. യാത്ര ചെയ്യുമ്പോൾ ഛർദിക്കുന്ന ശീലമുള്ളവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • യാത്ര ചെയ്യുമ്പോൾ എപ്പോഴും വാഹനത്തിന്റെ മുൻസീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുക. ദൂരത്തുള്ള ചലിക്കാത്ത വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് കുറയ്ക്കും.
  • ഗ്രാമ്പൂവിനെ ഒന്ന് ചൂടാക്കിയിട്ട് പൊടിച്ചെടുക്കുക എന്നിട്ട് ഒരു ചെറിയ ടിന്നിൽ സൂക്ഷിക്കുക. യാത്രയിൽ എപ്പോഴെങ്കിലും ചർദ്ദിക്കാൻ തോന്നിയാൽ ഒരു നുള്ള് ഗ്രാമ്പൂവിൻറെ പൊടിയെടുത്ത് വായിൽ വയ്ക്കുക, ചർദ്ദി പമ്പ കടക്കും.
  • നാരങ്ങ ചർദ്ദിക്ക് നല്ലതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചർദ്ദിയ്ക്ക് നല്ലൊരു പരിഹാരമാണ്.
  • യാത്രചെയ്യുമ്പോൾ സാധാരണ ആഹാരം അതായത് എണ്ണ കുറഞ്ഞ ആഹാരം മാത്രം കഴിക്കുക. യാത്ര ചെയ്യുമ്പോൾ ജങ്ക്ഫുഡ് ഒഴിവാക്കുക. ഇല്ലെങ്കിൽ വയറ്റിൽ ഗ്യാസ് ഉണ്ടാക്കുകയും അതുവഴി ചർദ്ദിയും മനംപുരട്ടലും ഉണ്ടാകുകയും ചെയ്യും.
  • വായന, ഗെയിം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ യാത്രക്കിടയിൽ പരമാവധി ഒവിവാക്കുക.
  • ഉറങ്ങാൻ പറ്റുമെങ്കിൽ ഉറങ്ങുക. കണ്ണുകൾ അടയ്ക്കുമ്പോൾ നിങ്ങൾക്ക് ഒന്നും കാണാൻ കഴിയില്ലല്ലോ അങ്ങനെ ഛർദ്ദിയും മനംപിരട്ടലും ഉണ്ടാകാനുള്ള കാരണം ഇല്ലാതാവും.
  • ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംമറിച്ചിൽ തടയാൻ സഹായിക്കും.
  • ഈ പ്രശ്നമുള്ള മറ്റുള്ളവരിൽ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നതും ഈ അസ്വസ്ഥതകൾ കാണുന്നതും ചിലപ്പോൾ നിങ്ങളിലും പ്രശ്നം ഉണ്ടാക്കും.
  • ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവിംഗ് അറിയാവുന്നവരെങ്കിൽ ഇടയ്ക്ക് വാഹനം ഡ്രൈവ് ചെയ്യുക. ഇതിലൂടെ ഛർദി പോലുള്ള അവസ്ഥകൾ വരാൻ സാധ്യത കുറയും.
  • വണ്ടിയിൽ കുലുക്കം ഇല്ലാത്തിടത്ത് ഇരിക്കുക. കാറിൽ മുൻ സീറ്റിലും, ബസ്സിൽ മധ്യഭാഗത്തും ഇരിക്കുക.
  • ജനലുകൾ തുറന്നു വെക്കുക, ശുദ്ധവായു ഏൽക്കുന്നതും ഗുണകരം.
  • യാത്രയ്ക്ക് മുന്നേ വയറുനിറച്ച ഭക്ഷണം കഴിക്കാതിരിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.