Sections

ഭക്ഷ്യ വസ്തുക്കളിലൂടെയുള്ള അലർജി എങ്ങനെ ഒഴിവാക്കാം

Thursday, Apr 11, 2024
Reported By Soumya
Food Allergies

ചിലർക്ക് ചില ഭക്ഷണപദാർഥങ്ങൾ അലർജി ഉണ്ടാക്കാറുണ്ട്. ചുരുക്കം ആളുകൾക്കാണ് ഇത് സംഭവിക്കാറുള്ളത്. അലർജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ അളവിലായാൽപ്പോലും ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ചില പ്രോട്ടീനുകൾക്കെതിരേ ശരീരത്തിലെ ശ്വേതരക്താണുക്കൾ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ഭക്ഷണത്തിലെ പ്രോട്ടീനുമായി ഇവ പ്രതിപ്രവർത്തിക്കുമ്പോൾ ശരീരത്തിൽ ഹിസ്റ്റമിൻ എന്ന രാസവസ്തു ഉണ്ടാകുന്നു. ഇതാണ് അലർജിക്ക് കാരണമാകുന്നത്. മുട്ട, പാൽ, മാംസം, ഗോതമ്പ്, നിലക്കടല, ചിലതരം മീനുകൾ, കക്കയിറച്ചി, ഞണ്ട്, ചിലതരം കൊഞ്ച്. ഓരോരുത്തരിലും ഇത് വ്യത്യസ്ത രീതിയിലായിരിക്കും അലർജി ഉണ്ടാക്കുക.

അലർജി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഭക്ഷണം കഴിച്ച ഉടൻ മുതൽ രണ്ടോ മൂന്നോ മണിക്കൂറിനുശേഷം വരെ അലർജിയുണ്ടാകാം. ചിലപ്പോൾ ദഹനം പൂർത്തിയായ ശേഷവുമാകാം.

ഭക്ഷണ അലർജിയുടെ ഏറ്റവും ഭീകരമായ അവസ്ഥയാണ് അനഫൈലാറ്റിക് ഷോക്ക്. രക്തസമ്മർദം കുറയുന്നതും കടുത്ത ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങൾ. മരണംവരെ സംഭവിക്കാം. ഭക്ഷണം കഴിച്ച് രണ്ടു മിനിറ്റുമുതൽ രണ്ടു മണിക്കൂർവരെ സമയത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

ചൊറിച്ചിൽ, ചൊറിഞ്ഞുതടിക്കൽ, വയറുവേദന, ഛർദി, വയറിളക്കം, ചുണ്ടിലും വായിലും വീക്കം, കണ്ണിലെ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. ചിലരിൽ, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വാസോച്ഛാസം, ക്രമംതെറ്റിയുള്ള ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം എന്നിവ പ്രകടമാകും. ഇത് കൂടുതൽ അപകടകരമാണ്.

പ്രോട്ടീൻ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ചിലരിൽ അലർജിയുണ്ടാക്കും. ഭക്ഷണത്തിലെ വിഷാംശമാണെങ്കിൽ പെട്ടെന്നുള്ള മരണത്തിന് സാധ്യതയില്ല. അലർജിയുള്ള ഭക്ഷണം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.

ഏത് പഴങ്ങളാണ് അലർജിയിൽ നിന്ന് സംരക്ഷിക്കുന്നത്?

കിവി: കിവിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് സാധാരണ ഭക്ഷണ അലർജിയെ തടയുന്നു. ഇതുകൂടാതെ, നിങ്ങൾക്ക് ഓറഞ്ചും സീസണൽ സിട്രസ് പഴങ്ങളും കഴിക്കാം.

പൈനാപ്പിൾ: ആസ്ത്മ രോഗികൾക്ക് പൈനാപ്പിൾ ഏറെ ഗുണം ചെയ്യും. ദിവസവും പൈനാപ്പിൾ കഴിക്കുന്നത് ആസ്ത്മ, ചർമ്മ അലർജി എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഈ പഴം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ആപ്പിൾ: നിങ്ങൾ ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്, കാരണം ആപ്പിൾ നിങ്ങളുടെ ദഹനശക്തി നന്നായി നിലനിർത്തുന്നു. കൂടാതെ, ചർമ്മത്തിന് അലർജിയുള്ള ആളുകൾ ആപ്പിൾ കഴിക്കണം, ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ആപ്പിളിന്റെ ചർമ്മത്തിൽ ഉയർന്ന അളവിൽ കെർസെറ്റിൻ കാണപ്പെടുന്നു.

റോസ്മേരി: ചർമ്മ അലർജിയെ തടയുന്ന നിരവധി ഘടകങ്ങൾ റോസ്മേരിയിലുണ്ട്. റോസ്മേരിയുടെ ക്രീം പുരട്ടുന്നതിലൂടെ ചർമ്മത്തിലെ അലർജി ഇല്ലാതാകും.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.