Sections

മുഖസ്തുതിക്കാരെ എങ്ങനെ ഒഴിവാക്കാം

Saturday, Sep 23, 2023
Reported By Soumya
Flatterers

മുഖസ്തുതിക്കാരെ എങ്ങനെ ഒഴിവാക്കാം. ജീവിതം ഒന്ന് പച്ചപിടിച്ചു വരുമ്പോൾ നിങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകൾ ഉണ്ടാകും. ഇവരുടെ പ്രധാനപ്പെട്ട ജോലി ഇത്തരക്കാരെ ചുറ്റി നിന്ന് അവരെ കുറിച്ച് മുഖസ്തുതി പറഞ്ഞു പുകഴ്ത്തി അവരിൽനിന്ന് എന്തെങ്കിലും വരുമാനം തട്ടിയെടുക്കുക എന്നതാണ്. ഇങ്ങനെയുള്ള ആളുകളുമായി സഹവസിക്കുന്നത് നല്ലതാണോ എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

തീർച്ചയായും ഈ മുഖസ്തുതിക്കാർ നിങ്ങൾക്ക് എപ്പോഴും ബാധ്യതയാകുന്നവരാണ്. ഒരു ജോലി സ്ഥലത്തോ, ബിസിനസ് നടത്തുന്ന ആളുകളെയോ ചുറ്റിപ്പറ്റി എപ്പോഴും ഇത്തരക്കാർ ഉണ്ടാകും. ഇവരെ പരിപൂർണ്ണമായും ജീവിതത്തിൽ നിന്നും ഒഴിവാക്കുക. ഇവരെ ഒഴിവാക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെപ്പറയുന്നു.

  • നിങ്ങളുടെ ഒപ്പമുള്ളവർ കഴിവുള്ളവരാണെന്ന് ഉറപ്പുവരുത്തുക.
  • ഒരാൾ നിങ്ങളെക്കുറിച്ച് അമിതമായി പുകഴ്ത്തുകയാണെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക. ഉറപ്പായും എന്തെങ്കിലും കാര്യസാധ്യത്തിന് വേണ്ടിയാകും അത് .
  • നിങ്ങൾക്കൊപ്പം ഉള്ളവർ അഭിപ്രായങ്ങൾ തുറന്നു പറയുന്നവരായിരിക്കണം. നിങ്ങളുടെ തെറ്റുകൾ തുറന്നു പറയുന്നവർ ഒപ്പമുണ്ടെങ്കിൽ നിങ്ങളുടെ പ്രവർത്തിയിലുണ്ടാകുന്ന വീഴ്ചകൾ മനസ്സിലാക്കാൻ സഹായകരമാണ്.
  • നിങ്ങളെക്കുറിച്ച് സത്യസന്ധമല്ലാത്ത പ്രസ്താവനകൾ പ്രത്യക്ഷത്തിൽ സുഖമുള്ളതാണെങ്കിലും പിന്നീട് അവ നിങ്ങളെ ദോഷത്തിലേക്ക് കൊണ്ടെത്തിക്കും.
  • നിങ്ങളുടെ കഴിവും കഴിവുകേടും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക. ഇങ്ങനെ മനസ്സിലാക്കുന്ന ഒരാൾക്ക് മുഖസ്തുതിയും, യാഥാർത്ഥ്യവും തിരിച്ചറിയാൻ സാധിക്കും.
  • ഇത്തരക്കാർ പറയുന്ന സുഖിപ്പിക്കുന്ന വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കാതെ ഇരിക്കുകയാണെങ്കിൽ അവർ നിങ്ങളുടെ വലിയ വിമർശകരായി മാറും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടെ ചെയ്യുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.