Sections

ബിസിനസ് ലോണ്‍ തിരിച്ചടവ് നില്‍ക്കുമ്പോള്‍ തന്നെ പിന്നെയും പണം ബാങ്ക് തന്നാലോ ?

Saturday, Dec 18, 2021
Reported By admin
eclgs

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായാണ് ഇസിഎല്‍ജിഎസ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

 

ബിസിനസ് നടത്തിപ്പിനായി ഒരു ലോണ്‍ നിങ്ങള്‍ക്ക് ലഭിച്ചു.അത് തിരിച്ച് അടച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ സംരംഭത്തിലേക്ക് വീണ്ടും കുറച്ച് പണത്തിന് അടിയന്തരമായി ആവശ്യം വന്നു.പക്ഷെ നിലവിലൊരു ബിസിനസ് ലോണ്‍ ഉള്ളതിനാല്‍ നമ്മളില്‍ പലരും വീണ്ടും അതെ കുറിച്ച് ചിന്തിക്കില്ല.പക്ഷെ എമര്‍ജിന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം ഇത്തരം അവസരങ്ങളിലാണ് സംരംഭകരെ സഹായിക്കുന്നത്.എങ്ങനെയെന്നല്ലെ ?

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി നിലവിലെ ലോണില്‍ നിന്ന് അധിക തുക ലോണ്‍ എടുക്കുന്ന പദ്ധതിയാണ് ഈ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം അഥവാ ഇസിഎല്‍ജിഎസ് പദ്ധതി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതിയില്ക്ക് കീഴില്‍ വായ്പ എടുക്കുന്നതിനുളള സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. 

പദ്ധതിയ്ക്ക് കീഴില്‍ ലോണ്‍ നല്‍കാനായി മൂന്ന് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായാണ് ഇസിഎല്‍ജിഎസ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ചെറുകിട സംരംഭകര്‍ക്ക് നിലവിലെ മൊത്തം ലോണ്‍ തുകയില്‍ 20 ശതമാനം വരെ അധികമായി അനുവദിയ്ക്കുന്നതാണ് പദ്ധതി. മുദ്ര ലോണ്‍ എടുത്തിട്ടുളളവര്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അധിക വായ്പ ഈ സ്‌കീമിലൂടെ ലഭിക്കും.

കോവിഡ് പ്രതിസന്ധിയെ കടക്കാന്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഇസിഎല്‍ജിഎസ് പദ്ധതിയ്ക്ക് കീഴില്‍ സഹായം ലഭിയ്ക്കുക.

നിലവിലെ ലോണില്‍ തന്നെ അധിക തുക ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കുടിശ്ശിക 50 കോടി രൂപയില്‍ കവിഞ്ഞവര്‍ക്ക് ഇസിഎല്‍ജിഎസ് ലഭ്യമാകില്ല.മൊത്തം വിറ്റുവരവ് 250 കോടിയില്‍ കവിയാനും പാടില്ല.9.25 ശതമാനം പലിശ നിരക്കിലാണ് ലോണ്‍ അനുവദിക്കുക.തിരിച്ചടവ് കാലാവധി നാല് വര്‍ഷമാണ്. ആദ്യ ഒരു വര്‍ഷം തിരച്ചടവിന് മോറട്ടോറിയം ലഭിക്കും.

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം ആപ്ലിക്കേഷന്‍ നേരത്തെയുള്ള അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം ആപ്ലിക്കേഷന്‍ സ്‌കീമിനായി സൈന്‍ അപ്പ് ചെയ്യാന്‍ പുതിയ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല.

ഈ ഗ്യാരണ്ടി സ്‌കീം ആപ്ലിക്കേഷന്റെ പ്രക്രിയയിലൂടെ പുതിയൊരു ലോണിനായി സമര്‍പ്പിക്കേണ്ട കൊളാറ്ററല്‍ അടക്കമുള്ള രേഖകളും അതുപോലുള്ള സമയകളഞ്ഞുള്ള പ്രക്രിയകളും ഇല്ലെന്ന് ആകര്‍ഷണമുണ്ട്.ECLGS-ന് അപേക്ഷിക്കുന്നതിന്, ലോണ്‍ വാങ്ങുന്നയാള്‍ ജിഎസ്ടി അല്ലെങ്കില്‍ ചരക്ക് സേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധിത ഘടകമാണ്.നിങ്ങള്‍ക്ക് ലോണുള്ള ബാങ്കുകളെ സമീപിച്ച് ECLGSന് യോഗ്യതയുണ്ടോ എന്ന കാര്യം അറിയാവുന്നതെയുള്ളു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.