Sections

ക്രിയാത്മകമായി വിമർശിക്കാനുള്ള കഴിവ് എങ്ങനെ നേടാം?

Friday, Aug 25, 2023
Reported By Soumya
Criticize

ജോലിയുടെ ഭാഗമായി അല്ലെങ്കിൽ ജീവിതത്തിൽ നിങ്ങളുടെ കുടുംബത്തിൽ മറ്റുള്ളവരെ വിമർശിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. വിമർശിക്കുമ്പോൾ നിങ്ങൾ എടുക്കേണ്ട ചില മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം

വളരെ അന്ധമായി വിമർശിച്ചു കഴിഞ്ഞാൽ മറ്റുള്ളവർക്ക് നിങ്ങളോട് ദേഷ്യവും ബഹുമാനക്കുറവും തോന്നാൻ കാരണമാകും. ജീവിതത്തിൽ ആർജിക്കേണ്ട കഴിവാണ് ക്രിയാത്മകമായി വിമർശിക്കാനുള്ള കഴിവ്. എങ്ങനെ ക്രിയാത്മമായി വിമർശിക്കാനുള്ള കഴിവ് നേടാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത് .

  • ഒരിക്കലും വ്യക്തിയെ അല്ല അയാൾ ചെയ്ത പ്രവർത്തിയെയാണ് വിമർശിക്കേണ്ടത്.
  • വീടുകളിൽ സാധാരണ കുട്ടികളെ വിമർശിക്കാറുണ്ട്. കുട്ടികളുടെ നേരെ ഡയറക്ടറായി വിമർശിക്കാൻ പാടില്ല. അവരുടെ പ്രവർത്തിയാണ് വിമർശിക്കേണ്ടത് നീ ചെയ്തത് ശരിയായില്ല എന്നുള്ള രീതിയിൽ അല്ല നിന്റെ ഈ പ്രവർത്തി ശരിയല്ല എന്നാണ് കുട്ടികളോട് പറയേണ്ടത്.
  • നിങ്ങൾ ചെയ്തത് തെറ്റാണ് എന്ന് പറയുന്നതിന് പകരം. നിങ്ങളുടെ പ്രവർത്തിയാണ് തെറ്റ് എന്ന് ആൾക്കാരെ വിമർശിക്കുന്ന സമയത്ത് പറയാം.
  • ഒരു വ്യക്തിയെ വിമർശിക്കുമ്പോൾ ആ വ്യക്തിത്വത്തിന് നേരെയുള്ള ആരോപണങ്ങളായി തെറ്റിദ്ധരിച്ചിരിച്ചേക്കും. ആ ഒരു വിമർശനം കൊണ്ട് നിങ്ങളുടെ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാകും. അതുകൊണ്ട് അവരുടെ പ്രവർത്തിയെ മാത്രം വിമർശിക്കുക. വ്യക്തിയെ വിമർശിക്കാൻ പാടില്ല.
  • വിമർശിക്കുമ്പോൾ അത് സ്വകാര്യമായി ചെയ്യാൻ ശ്രമിക്കുക. പരസ്യമായി മറ്റുള്ളവരുടെ മുന്നിൽ വച്ച് വിമർശിക്കാതിരിക്കുക. ഒരാളുടെ തെറ്റോ, ശരിയാല്ലാത്ത കാര്യമോ കണ്ടാൽ നിങ്ങൾക്ക് അയാളെ സ്വകാര്യമായി വിളിച്ച് സംസാരിക്കാം. അത് ഒരിക്കലും ആൾക്കൂട്ടങ്ങളുടെ ഇടയിൽ വെച്ച് ആവരുത്.
  • പരസ്യമായി ഒരാളുടെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അയാൾക്ക് നിങ്ങളോട് പകയുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളെ ആൾക്കൂട്ടങ്ങളിൽ വെച്ച് വിമർശിക്കരുത്. ഇത് അധ്യാപകരും രക്ഷകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ചില രക്ഷകർത്താക്കൾ കുട്ടികളെ ആൾക്കൂട്ടങ്ങളുടെ ഇടയിൽ വച്ച് വളരെ മൃഗീയമായി വിമർശിക്കാറുണ്ട്. ഇത് അവരുടെ ആത്മവിശ്വാസം കുറയ്ക്കുന്നതിന് ഇടയാക്കും.
  • വിമർശിക്കാൻ ഏറ്റവും നല്ല മെത്തേഡാണ് സാൻവിച്ച് രീതി. നിങ്ങൾ ഒരാളുടെ കുറ്റം പറയുന്നതിന് മുൻപായിട്ട് അയാള് ചെയ്തിട്ടുള്ള ഏതെങ്കിലും നല്ല കാര്യങ്ങളെക്കുറിച്ച് പറയുക അതിനുശേഷം അയാൾ തിരുത്തേണ്ട കാര്യത്തിനെക്കുറിച്ച് സൂചിപ്പിക്കുക. നിങ്ങൾ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അയാളുടെ മനസ്സിൽ വരുന്ന ചോദ്യം ഇതായിരിക്കും 'ഇയാൾ ആരാണ് എന്നെ കുറ്റപ്പെടുത്താൻ 'ഈ ചോദ്യത്തിന് നിങ്ങൾ അയാൾക്ക് കൊടുക്കുന്ന ഉത്തരം എന്തായിരിക്കും അത് പറഞ്ഞു വേണം സംഭാഷണം അവസാനിപ്പിക്കാൻ. ഉദാഹരണമായിട്ട് നിങ്ങൾ കുട്ടികളോട് ആണെങ്കിൽ 'മകനെ നിന്നെക്കുറിച്ച് എനിക്ക് വളരെ പ്രതീക്ഷയുണ്ട് അതുകൊണ്ടാണ് ഞാൻ ഈ തരത്തിൽ പറയുന്നത് 'ഈ തരത്തിലുള്ള രീതിയാണ് സാൻവിച്ച് രീതി എന്നു പറയുന്നത്.
  • വിമർശനങ്ങൾ പോലും അഭിനന്ദനമായി തോന്നണം. അങ്ങനെയുള്ള വിമർശനമാണ് മികച്ച വിമർശനമായി കരുതുന്നത്.
  • ഒരിക്കലും ബോഡി ഷേമിങ് പോലെയുള്ള വിമർശനങ്ങൾ പാടില്ല. ഇന്ന് പലർക്കും പറ്റുന്ന അബദ്ധമാണ് ബോഡി ഷേമിങ് പോലെയുള്ള വിമർശനങ്ങൾ. ഇത് വിമർശനം അല്ല നിങ്ങൾ അവരുടെ പ്രവർത്തിയെ മാത്രമേ വിമർശിക്കാൻ പാടുള്ളൂ. ശാരീരികകുറവുകളെ കുറിച്ച് വിമർശിക്കുക എന്ന് വളരെ ഹീനമായ കാര്യമാണ്. അതുപോലെതന്നെ ജാതി, മതം, നിറം എന്നിവയുടെ പേരിലുള്ള വിമർശനവും ഒരിക്കലും പാടില്ല. എല്ലാവരും പരിപൂർണ്ണരല്ല എന്ന കാര്യം ഓർക്കുകയും തെറ്റ് കുറ്റങ്ങൾ വരാമെന്ന കാര്യം ഓർത്തുകൊണ്ടാണ് ഒരാളെ വിമർശിക്കേണ്ടത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.