ഒരു വ്യക്തിയുടെ സമഗ്ര വികസനത്തിന് അറിവ് വളരെ പ്രധാനമാണ്. അറിവ് നേടുന്നവരാണ് ജീവിതത്തിൽ ഉയർന്ന തലത്തിലേക്ക് എത്തുന്നത്. ഏതുതരത്തിലുള്ള അറിവ് നേടണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരാൾ കുറെ ഡേറ്റ ശേഖരിച്ചു വയ്ക്കുന്ന യന്ത്രം ആകാൻ അല്ല ശ്രമിക്കേണ്ടത്. അവനെ ജീവിതത്തിൽ ഉയർച്ച നേടാൻ ഉതകുന്ന അറിവ് നേടാനാണ് ശ്രമിക്കേണ്ടത്. കുറച്ച് കാണാതെ പഠിച്ച് ഓർമിച്ചു വയ്ക്കുന്ന അറിവുകൾ പരിപൂർണ്ണമായ അറിവാണെന്ന് പറയാൻ സാധിക്കില്ല. എങ്ങനെയാണ് അറിവ് നേടേണ്ടത് എന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.
- നിങ്ങളുടെ ലക്ഷ്യം അനുസരിച്ചുള്ള അറിവുകൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുക. ഈ അറിവ് എന്തുകൊണ്ട് ഞാൻ ആർജിക്കണമെന്ന്, ഇത് നിങ്ങളുടെ ജീവിത വിജയത്തിന് വേണ്ടിയുള്ള അറിവാണോ എന്ന് നിങ്ങൾ സ്വയം മനസ്സിലാക്കണം. ഉദാഹരണം നിങ്ങളുടെ ലക്ഷ്യം ഡോക്ടറാവുക എന്നതാണെങ്കിൽ അതിന് ഉതകുന്ന തരത്തിലുള്ള അറിവുകളാണ് ആദ്യം ശേഖരിക്കേണ്ടത്. അത് കൈവരിച്ചതിനുശേഷമാണ് മറ്റുള്ള അറിവുകൾ ഉദാഹരണമായി സ്പോർട്സിനെക്കുറിച്ചോ അല്ലെങ്കിൽ രാഷ്ട്രീയമായുള്ള അറിവുകളോ നേടേണ്ടത്.
- അറിവ് കണ്ടെത്താനുള്ള വ്യക്തമായ സ്രോതസ്സുകൾ കണ്ടെത്തുക. എവിടെനിന്നാണ് ഈ അറിവുകൾ ലഭിക്കുക ഈ അറിവ് നേടാനുള്ള വഴികൾ എന്തൊക്കെയാണ് ആരുടെ സഹായത്താൽ ഇത് ലഭിക്കാൻ സാധ്യതയുണ്ട് ഈ വക കാര്യങ്ങൾ നിങ്ങൾ കണ്ടെത്തുക.
- മറ്റൊരു കാര്യമാണ് സ്വന്തം അനുഭവത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്നവ. തീർച്ചയായും അനുഭവത്തിലൂടെ ലഭിക്കുന്ന അറിവുകളും വളരെ പ്രധാനപ്പെട്ടതാണ്. ധാരാളമായി അറിവുകൾ ശേഖരിക്കുകയും അവ കുറിച്ച് വയ്ക്കുകയും ചെയ്യുക.
- അറിവുള്ള ആളുകളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ശേഖരിക്കുക ഇത് വളരെ പ്രധാനപ്പെട്ടതാണ്.
- സ്കില്ലുകൾ വർധിപ്പിക്കുന്ന പരിശീലന ക്ലാസുകളിലും, ബുക്കുകളിൽ നിന്നും കിട്ടുന്ന അറിവുകൾ.
- ഇങ്ങനെ കിട്ടുന്ന അറിവുകൾ ക്രോഡീകരിക്കുകയും അതിൽ ഏതാണ് നിങ്ങൾക്ക് ഉപയോഗപ്പെടുന്നത് എന്ന് കണ്ടെത്തുക.
- ഒരുതരത്തിലും ഉപകാരപ്പെടാത്ത അറിവുകൾ നിങ്ങൾക്ക് പ്രയോജനകരമാകില്ല. ആവശ്യകരമായ മൂല്യവത്തായ അറിവുകൾ മാത്രമാണ് ശേഖരിച്ചു വയ്ക്കേണ്ടത്.
- ഔപചാരിക വിദ്യാഭ്യാസത്തിന് പുറമേ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ധാരാളം അറിവുകൾ ലഭിക്കും.
കഴിയുന്നത്ര അറിവുകൾ ശേഖരിക്കുക അവ നിങ്ങളുടെ ലക്ഷ്യവുമായി ചേർന്ന് പോകുന്നവയാകണം. കുറെ അറിവുകൾ ശേഖരിച്ചു വയ്ക്കുന്നതിലല്ല കാര്യം അവ നിങ്ങൾക്ക് ഉപകാരപ്പെടുന്നവയാണോ എന്നതിലാണ് പ്രാധാന്യം. അറിവുകൾ നിരന്തരം ശേഖരിച്ചുകൊണ്ടേയിരിക്കുക. അത് നിങ്ങളെ ലക്ഷ്യത്തിലേക്ക് തീർച്ചയായും എത്തിക്കും.
നിങ്ങൾക്ക് അനുയോജ്യമായ സ്കില്ലുകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.