Sections

സ്വന്തം മനോഭാവം മാറ്റുന്നതിലൂടെ ജീവിത വിജയം എങ്ങനെ നേടാം

Friday, Jul 28, 2023
Reported By Soumya
Attitude

ഇന്ന് മനുഷ്യന്റെ ജീവിതവിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അയാളുടെ വിശ്വാസങ്ങളും, മനോഭാവവും. ഈ വിശ്വാസവും മനോഭാവവുമാണ് ആത്യന്തികമായി അയാളുടെ വിധി നിർണയിക്കുന്നത്. ഒരാളുടെ മനോഭാവം ആരംഭിക്കുന്നത് അയാളുടെ ചിന്തയിലൂടെയാണ്. നമ്മുടെ ചിന്തകളാണ് നമ്മുടെ മനോഭാവമായി മാറുന്നത്. ഈ മനോഭാവങ്ങൾ നമ്മൾ വാക്കുകളിലൂടെ പുറത്തേക്ക് വിടുന്നു. നമ്മുടെ മനോഭാവം എന്താണെന്ന് മനസ്സിലാക്കാൻ നമ്മുടെ ചിന്തകൾ എന്താണെന്ന് മനസ്സിലാക്കിയാൽ മതി. അതിനുള്ള ചില ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

  • ചില ആൾക്കാർ ചിന്തിക്കുന്നത് എന്നെക്കൊണ്ട് ഒന്നും സാധിക്കുകയില്ല, ഒരു സംഭവമുണ്ടായി കഴിഞ്ഞാൽ അതിന്റെ പ്രശ്നങ്ങൾ മാത്രം നോക്കിക്കൊണ്ടിരിക്കുക, തങ്ങളുടെ ഇല്ലായ്മയെ അല്ലെങ്കിൽ ബുദ്ധിമുട്ടുകളെ കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുക, മറ്റുള്ളവരുടെ പോരായ്മകളെ കൂടുതൽ ശ്രദ്ധിക്കുന്നത്, സ്വന്തം പരിമിതികളെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്, ഇത്തരം ചിന്തകൾ ഉള്ള ആൾക്കാർ വളരെ തെറ്റായ മനോഭാവമുള്ള ആൾക്കാരാണ്.
  • നല്ല മനോഭാവമുള്ള ആൾക്കാർ എപ്പോഴും പോസിറ്റീവ് ചിന്താഗതിക്കാരായിരിക്കും. ഒരു പ്രശ്നം വരികയാണെങ്കിൽ എനിക്കത് മറികടക്കാൻ സാധിക്കും, ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ എങ്ങനെ പരിഹരിക്കാം എന്നൊക്കെയായിരിക്കും അത്തരക്കാർ ചിന്തിക്കുന്നത്. ഇത്തരം ആൾക്കാർ എപ്പോഴും മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ മാത്രം ശ്രദ്ധിക്കുന്ന ആളായിരിക്കാം, തനിക്ക് കിട്ടിയ സൗഭാഗ്യങ്ങളെക്കുറിച്ചും ഭാഗ്യങ്ങളെക്കുറിച്ചും എപ്പോഴും സ്മരിക്കുന്നയാൾ ആയിരിക്കും. അതുപോലെ ഈ പോസിറ്റീവ് മനോഭാവമുള്ള ആൾക്കാർ അവരുടെ മുന്നിലുള്ള സാധ്യതകളെക്കുറിച്ചും, അവർക്ക് എന്ത് കൈവരിക്കാം എന്നതിനെക്കുറിച്ചും ആയിരിക്കും ചിന്തിക്കുന്നത്. അവർ ഒരു വ്യക്തിയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം തന്റെ ആശയങ്ങളെ കുറിച്ച് സംസാരിക്കുന്ന ആൾ ആയിരിക്കും. വിമർശനങ്ങളെ നേരിടാനുള്ള ആത്മധൈര്യം അവർക്കുണ്ടാകും. പോസിറ്റീവ് മനോഭാവമുള്ള ആൾക്കാർ വിജയത്തെയും പരാജയത്തെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിവുള്ളവർ ആയിരിക്കും.
  • നെഗറ്റീവ് മനോഭാവമുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾ എപ്പോഴും നെഗറ്റീവ് ആയിട്ടാണ് ചിന്തിക്കുക, പ്രശ്നങ്ങളെയാണ് നിങ്ങൾ എപ്പോഴും നോക്കി കാണുക, അല്ലെങ്കിൽ ആൾക്കാരും ആയിട്ട് എപ്പോഴും പരാതി പറയുന്ന ആൾക്കാരാണ്, എപ്പോഴും നിരാശയാണ് ഇത്തരക്കാർക്ക് ഉണ്ടാവുക. ഇങ്ങനെയുള്ള ആൾക്കാർ നെഗറ്റീവ് ചിന്താഗതിയുള്ള ആളുകൾ ആയിരിക്കും. നമ്മൾ വിചാരിക്കുകയാണെങ്കിൽ നമ്മുടെ മനോഭാവം തീർച്ചയായിട്ടും മാറ്റാൻ സാധിക്കും. അതിനുവേണ്ടി ആദ്യം നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്. നിങ്ങളുടെ ഓവർ തിങ്കിംഗ് അല്ലെങ്കിൽ അമിതമായ ചിന്തകൾ തീർച്ചയായും മാറ്റണം. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരുന്നാൽ ആ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയില്ല എന്നുള്ള കാര്യത്തിൽ നിങ്ങൾ ബോധവാന്മാരായിരിക്കണം.
  • നമ്മുടെ പോസിറ്റീവ് കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാവുക. നെഗറ്റീവ് ഉള്ളതുപോലെ തന്നെ നമുക്ക് എല്ലാവർക്കും പോസിറ്റീവ് കാര്യങ്ങളും ഉണ്ടാകും. ആരും മോശപ്പെട്ട ആൾക്കാരായി ജനിക്കുന്നില്ല. നമ്മുടെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ചിന്തിക്കുക. പോസിറ്റീവ് കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടുപിടിച്ചു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പ് എന്ന നിലയിൽ പോസിറ്റീവ് മനോഭാവം വളർത്തുന്നതിന് വേണ്ട സ്കില്ലുകൾ കണ്ടെത്തുക എന്നതാണ്. അത് നമ്മുടെ ജീവിതത്തിൽ പകർത്തുകയും ചെയ്യണം. ഉദാഹരണമായിട്ട് വിദ്യാഭ്യാസമില്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തന്നെ ആരും അംഗീകരിക്കുകയില്ല തന്റെ ജീവിതം ഒരു പരാജയമാണ് എന്ന് ചിന്തിച്ചു കൊണ്ടിരിക്കരുത്. ചിലപ്പോൾ അയാൾ ബിസിനസ് നടത്താൻ കഴിവുള്ള ആളായിരിക്കാം ഇല്ലെങ്കിൽ പാട്ടുപാടാൻ കഴിവുള്ള ആളായിരിക്കാം എന്താണ് തന്റെ കഴിവ് എന്ന് കണ്ടുപിടിച്ച് അതുനെ വളർത്തിയെടുക്കാൻ ശ്രമിക്കണം. തന്റെ കഴിവുകൾ കണ്ടുപിടിച്ച് മുന്നോട്ടുപോയാൽ നെഗറ്റീവ് ചിന്താഗതിയിൽ നിന്നും പോസിറ്റീവ് ചിന്താഗതിയിലോട്ട് നമുക്ക് മാറാൻ സാധിക്കും.
  • ഭയം, ഈ ഭയം കാരണമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തത്. ഭയങ്ങൾ പലതരത്തിൽ ഉണ്ട്. ഭയങ്ങൾ മാറ്റുന്നതിന് വേണ്ടിയുള്ള ടെക്നിക്കുകൾ നമ്മുടെ ഈ ചാനലിൽ മുന്നത്തെ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്.
  • നല്ല പരിതസ്ഥിതിയിൽ ജീവിക്കാൻ ശ്രമിക്കുക ടോക്സിക് ആൾക്കാരിൽ നിന്നും മാറി നല്ല ചിന്താഗതിയുള്ള ആൾക്കാരുമായി ബന്ധപ്പെടുകയും, നല്ല പോസിറ്റീവ് ആയിട്ടുള്ള പുസ്തകങ്ങൾ വായിക്കുകയും, നല്ല പോസിറ്റീവ് വീഡിയോസും കാണാൻ തുടങ്ങിയാൽ നമ്മുടെ മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ഇത് തന്റെ ജീവിതം വലിയ നിലയിൽ എത്തിക്കും എന്ന വിശ്വാസം നമുക്കുണ്ടാകണം.


ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.