ന്യൂ ഇയർ വന്നുകഴിഞ്ഞാൽ എല്ലാവരും പറയുന്നതും റസലൂഷൻസിന്റെ കാര്യങ്ങളാണ്. റെസലൂഷൻ പലപ്പോഴും ജനുവരി ഒന്നിന് ആരംഭിക്കുകയും ഒന്ന് രണ്ട് ആഴ്ച അത് പിന്തുടരുകയും പിന്നീട് തുടർന്ന് കൊണ്ട് പോകാൻ സാധിക്കാത്ത അവസ്ഥ എല്ലാവർക്കും ഉണ്ട്. ഇതിനെ കുറിച്ചുള്ള പഠനങ്ങളിൽ പറയുന്നത് രണ്ട് ശതമാനം ആളുകൾക്ക് മാത്രമാണ് ന്യൂ ഇയർ റെസലൂഷൻസ് നടപ്പാക്കാൻ സാധിക്കുന്നത് എന്നാണ്. ഒരു വർഷത്തേക്ക് തീരുമാനിക്കുന്ന കാര്യങ്ങൾ അത് നടത്തിക്കൊണ്ടു പോകാതിരിക്കാനുള്ള കാരണങ്ങൾ നിരവധിയുണ്ട്. ന്യൂ ഇയർ റെസലൂഷൻസ് എങ്ങനെ പൂർത്തീകരിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ന്യൂ ഇയർ റെസലൂഷൻ നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്താണ് ചെയ്യാൻ പാടില്ല എന്നുള്ളതാണ്. പല ആളുകളും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് തീരുമാനിക്കുക പക്ഷേ ആദ്യം തീരുമാനിക്കേണ്ടത് എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതാണ്. ഉദാഹരണമായി വ്യായാമം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് ഹെൽത്തി ആയ ചുറ്റുപാട് അത്യാവശ്യമാണ്. വ്യായാമം ചെയ്യാൻ മടി പിടിക്കുന്നതിനും അത് ചെയ്യാതിരിക്കുന്നതിനും നിരവധി കാരണങ്ങളുണ്ട്. രാവിലെ ആറുമണിക്ക് വ്യായാമം ചെയ്യുവാൻ വേണ്ടി തീരുമാനിച്ചു കഴിഞ്ഞാൽ 12 മണിക്ക് ഉറങ്ങുന്ന ഒരാൾ ആണെങ്കിൽ അയാൾക്ക് രാവിലെ എണീക്കുവാൻ കഴിയണമെന്നില്ല. വ്യായാമം ചെയ്യാൻ സാധിക്കാത്തതിന് കാരണമായ കാര്യങ്ങൾ കണ്ടുപിടിക്കുകയും അത് ചെയ്യാതിരിക്കുകയും എന്നതാണ് വേണ്ടത്. ആറുമണിക്ക് എണീറ്റ് വ്യായാമം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾ രാത്രി 10 മണിക്ക് തന്നെ കൃത്യമായി കിടക്കണം. അങ്ങനെ ഒരു ക്രമീകരണം റെസലൂഷന്റെ കാര്യത്തിൽ ഉണ്ടാക്കണം. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കണം. പിന്നീട് എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും ഒരു നോട്ട് തയ്യാറാക്കുക. ഇതിന് പരസ്പരപൂരകങ്ങളായ വശങ്ങളുണ്ട്. ഒരു വർഷത്തേക്കുള്ള പ്ലാനിങ് തയ്യാറാക്കുക എന്നതാണ്. അതിന് അനുയോജ്യമായ ലൈഫ് സ്റ്റൈലും അതിനോടൊപ്പം പിന്തുടരണം.
- കഴിഞ്ഞ വർഷങ്ങളിൽ എന്തുകൊണ്ട് റെസൊല്യൂഷൻ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എന്നതിനെ കുറിച്ചുള്ള ചിന്ത നിങ്ങളിൽ ഉണ്ടാകണം. പലപ്പോഴും പല പ്രതിജ്ഞകളും എടുക്കുമെങ്കിലും അത് പൂർത്തീകരിക്കാത്തതിനെ പ്രധാനപ്പെട്ട ഒരു കാരണമാണ് നീട്ടി വയ്ക്കൽ എന്ന സ്വഭാവം. ഇച്ഛാശക്തിയുടെ പ്രശ്നം കൊണ്ടാണ് നീട്ടിവയ്ക്കൽ എന്ന സ്വഭാവം ഉണ്ടാകുന്നത്. അത് മാറ്റുവാൻ വേണ്ടിയുള്ള ഉറച്ച ഒരു ഇച്ഛാശക്തി നിങ്ങൾക്കുണ്ടാകണം. നൂറിൽ രണ്ടുപേർക്ക് മാത്രമാണ് ശക്തമായ ഇച്ഛാശക്തി ഉണ്ടാകുന്നത്. നിങ്ങൾക്ക് അതിന് അനുയോജ്യമായ ഇച്ഛാശക്തി വളർത്തി എടുക്കുന്നതിനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകണം. ഇച്ഛാശക്തി വെറുതെ ഉണ്ടാകുന്ന കാര്യമല്ല അടിയുറച്ച മനസ്സുള്ള ഒരാൾക്ക് മാത്രമേ ഇച്ഛാശക്തി ഉണ്ടാവുകയുള്ളൂ. ഉദാഹരണമായി ഈ വർഷം പുകവലി അല്ലെങ്കിൽ മദ്യപാനം നിർത്തുന്നു എന്ന് തീരുമാനമെടുത്താൽ മാത്രം പോരാ അത് തുടർന്നു കൊണ്ടുപോകുന്നതിന് വേണ്ടി ശക്തമായ ഇച്ഛാശക്തി ആവശ്യമാണ്. ഇല്ലെങ്കിൽ മറ്റൊരാൾ മദ്യപിക്കുമ്പോഴോ കൂട്ടുകാർ മദ്യപിക്കുന്നത് കാണുമ്പോഴോ അതിന് പുറകെ പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ ഇച്ഛാശക്തി വളരെ അത്യാവശ്യമാണ് ഇച്ഛാശക്തി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങളുണ്ട്. ഇതിനെ സഹായിക്കുന്ന ഒരു കാര്യമാണ് വിഷൻ ബോർഡ്. വിഷൻ ബോർഡ് ഒക്കെ നിങ്ങളുടെ ഒപ്പം ഉണ്ടെങ്കിൽ ഇച്ഛാശക്തി സ്വയമേ ഉണ്ടാകും. നിങ്ങൾ എടുക്കാൻ പോകുന്ന റെസലൂഷൻസ് എഴുതി റൂമിന്റെയും നിങ്ങൾ കാണുന്ന ഭാഗങ്ങളിൽ ഒട്ടിക്കുക. രാവിലെ എണീറ്റ ഉടനെ അത് നിർബന്ധമായി വായിക്കുകയും ഉറങ്ങുന്നതിന് തൊട്ടുമുമ്പായി വായിക്കുകയും ചെയ്യണം. ഒരു കാരണവശാലും ഇത് വിട്ടു പോകരുത്. ഈ രണ്ട് കാര്യങ്ങളെ നിരന്തരം ആവർത്തിക്കുകയാണെങ്കിൽ അതായത് വിഷൻ ബോർഡ് ഉണ്ടാക്കുക അതിൽ പോയിന്റ് എഴുതി വയ്ക്കുകയും അത് രാവിലെയും രാത്രിയും മുടങ്ങാതെ വായിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു 50 ശതമാനം ഇച്ഛാശക്തി ലഭിക്കും.
- സുഹൃത്തുക്കളും പരിസരവും നിങ്ങൾക്ക് അനുയോജ്യമായതാക്കി മാറ്റുക. നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുവാൻ അല്ലെങ്കിൽ നിങ്ങളുടെ റെസല്യൂഷൻസ് അനുയോജ്യമായ സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടാകണം. നിങ്ങൾ മദ്യപാനം ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ മദ്യപിക്കുന്ന ഒരു സുഹൃത്താണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾ തീർച്ചയായും വീണ്ടും ആ പാതയിലൂടെ പോകും. അതുകൊണ്ടുതന്നെ മദ്യപിക്കുന്ന സുഹൃത്തുക്കളെ പരിപൂർണ്ണമായും മാറ്റുക. ഇതുപോലെ തന്നെയാണ് നിങ്ങളുടെ പരിസരവും ഭക്ഷണം നിയന്ത്രിക്കണമെന്ന് വെയിറ്റ് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ചുറ്റുപാടിൽ അൺഹെൽത്തിയായ ഫുഡുകളും ജങ്ക് ഫുഡുകളും പൂർണ്ണമായും ഒഴിവാക്കുക. ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് മേശപ്പുറത്തോ അല്ലെങ്കിൽ ഷെൽഫ് കളിലോ ബേക്കറി സാധനങ്ങളോ ജങ്ക് ഫുഡുകളോ വയ്ക്കരുത്.
- നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ പുസ്തകങ്ങൾ വായിക്കുകയും,ഉപകാരപ്രദമായ വീഡിയോകൾ മാത്രം യൂട്യൂബിൽ കാണാൻ തീരുമാനിക്കുക. അതിൽ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സമയം കൂടുതൽ ചെലവഴിക്കുന്ന ഒരു മേഖലയാണിത്. ഉദാഹരണമായി നിങ്ങൾ ജങ്ക്ഫുഡുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ സൊമാറ്റോ പോലുള്ള ആപ്പുകൾ കാണുകയും കാണുന്ന സമയത്ത് അതിൽ ഫുഡുകളുടെ ആകർഷകമായ ചിത്രങ്ങൾ കാണാം ഇത് കാണുമ്പോൾ നിങ്ങൾക്ക് കഴിക്കുവാനുള്ള പ്രേരണയുണ്ടാകും ഇത്തരത്തിലുള്ള ആപ്പുകൾ പരിപൂർണ്ണമായും ഉപേക്ഷിക്കുക. ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പോലുള്ള ആപ്പുകൾ നിങ്ങളുടെ സമയം പാഴാക്കുകയാണെങ്കിൽ അവ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ യാതൊരു മടിയും കാണിക്കരുത്.
- നിങ്ങളുടെ കുടുംബവുമായി റസല്യൂഷൻസ് ചർച്ച ചെയ്യുക. ഭാര്യയോടോ അച്ഛനമ്മമാരോടോ മക്കളോട് സംസാരിക്കുക അവരുടെ സപ്പോർട്ട് തീർച്ചയായും ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ അല്ലെങ്കിൽ റസലൂഷൻസ് അവർക്ക് മനസ്സിലായി കഴിഞ്ഞാൽ അതിനെ അനുയോജ്യമായ പരിതസ്ഥിതി ഉണ്ടാക്കിയെടുക്കാനുള്ള സഹായം അവർ ചെയ്യും. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചർച്ചകൾ നിങ്ങളുടെ കുടുംബത്തിൽ അംഗങ്ങളുമായി ചെയ്യുന്നതിൽ യാതൊരുവിധ തെറ്റുമില്ല. വലിച്ചുവാരി എല്ലാ ആളുകളോടും പറയണമെന്നുള്ളതല്ല.
- ഏതെങ്കിലും ദിവസങ്ങളിൽ ഇത് ചെയ്യാൻ സാധിക്കാതെ വന്നേക്കാം അങ്ങനെ മുടങ്ങിയത് കൊണ്ട് കാര്യങ്ങൾ നിർത്തിവയ്ക്കേണ്ടതില്ല. അടുത്ത ദിവസം തൊട്ട് വീണ്ടും ശക്തമായി ആരംഭിക്കുക എന്നുള്ളതാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിതവിജയവും ലക്ഷ്യങ്ങളും നേടുന്നതിൽ സെൽഫ് ലവ്വിന്റെ പ്രാധാന്യവും സെൽഫ് ലവ് വളർത്താനുള്ള നാലു വഴികളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.