സെയിൽസ്മാൻമാർ ഹോൾസെയിൽ കസ്റ്റമേഴ്സിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് മുൻപേ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. ഇന്ന് നോക്കുന്നത് റിറ്റൈൽ കസ്റ്റമേഴ്സിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്. സെയിൽസ്മാന്റെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമാണ് റീട്ടെയിൽ കസ്റ്റമർ. ശരിക്കും കസ്റ്റമറുമായി അടുത്ത ആത്മബന്ധം പുലർത്തുന്നവരാണ് റീട്ടെയിൽ കസ്റ്റമർ. കസ്റ്റമേഴ്സിന്റെ ശരിയായ അഭിപ്രായങ്ങൾ ഡയറക്ട് മനസ്സിലാക്കാൻ കഴിയുന്ന ഒരു മേഖലയാണ് റീട്ടെയിൽ. ഇവരുമായി വളരെ ശ്രദ്ധിച്ചു ബിസിനസ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ് വളർത്തുവാൻ സാധിക്കും. പലപ്പോഴും സെയിൽസ്മാൻമാർക്ക് ഹോൾസെയിൽ കസ്റ്റമേഴ്സിനോടാണ് താല്പര്യം എങ്കിലും റീട്ടെയിൽ കസ്റ്റമറാണ് നിങ്ങളുടെ സ്ട്രോങ്ങ് ഏരിയ എന്നാണ് പൊതുവേ പറയുന്നത്. കാരണം പല തുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ നിങ്ങൾക്ക് കുറെ നല്ല റീട്ടെയിൽ കസ്റ്റമേഴ്സ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സ്ട്രോങ്ങ് സെയിൽ സെഗ്മെന്റ് സ്വാഭാവികമായി ലഭിക്കും. ഇവരെ അവോയ്ഡ് ചെയ്യുന്നത് നിങ്ങൾക്ക് ബിസിനസ്സിൽ ടാർജറ്റ് അച്ചീവ് ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കും.റീട്ടെയിൽ കസ്റ്റമേഴ്സിനെ നല്ല രീതിയിൽ കൊണ്ടുപോവുകയാണെങ്കിൽ നിങ്ങൾക്ക് ടാർജറ്റ് അച്ചീവ് ചെയ്യുന്നതിനും നിങ്ങളുടെ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായിക്കുന്ന ഒന്നാണ്. റിട്ടെയിൽ കസ്റ്റമേഴ്സിനെ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബിസിനസ് വോളിയം കൂട്ടുന്നതിന് സഹായിക്കും. അങ്ങനെയുള്ള റീട്ടെയിൽ കസ്റ്റമേഴ് സിന്റെ അടുത്ത് സെയിൽസിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- റിട്ടെയിൽ കസ്റ്റമറുമായി നല്ല ഒരു ബന്ധം എപ്പോഴും ഉണ്ടാകണം. ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇവർ കൂടുതൽ പ്രോഡക്ടുകൾ വാങ്ങുന്നത്. ഇവർ പലപ്പോഴും വില ഒരു സെക്കൻഡറി ആയിട്ടാണ് കാണുന്നത്. പരിചയമുള്ള ആൾക്കാരിൽ നിന്ന് പർച്ചേസ് ചെയ്യുവാനാണ് അവർ നോക്കുന്നത്.
- നിങ്ങളുടെ കസ്റ്റമർ എന്ന നിലയിൽ അവർക്ക് ലാഭകരമായ രീതിയിൽ വിൽക്കാനുള്ള കഴിവുണ്ടാക്കി കൊടുക്കേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതുകൊണ്ട് തന്നെ ലാഭത്തിനെ കുറിച്ച് അവർക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- റീടെയിൽ കസ്റ്റമേഴ്സിനെ ബിസിനസിന്റെ മാറ്റങ്ങളെ കുറിച്ച് അറിയുവാനുള്ള കഴിവ് കുറഞ്ഞ ആളുകളാണെങ്കിൽ അവരെ സഹായിക്കേണ്ടത് നിങ്ങളുടെ കർത്തവ്യമാണ്. നിങ്ങളുടെ പ്രോഡക്ടുകൾ അവരുടെ ഷോപ്പിൽ വെച്ചിട്ട് വരിക എന്നതിൽ കഴിഞ്ഞ് ഡിസ്പ്ലേ ചെയ്യിപ്പിക്കുക അതിനുവേണ്ടിയുള്ള സഹായങ്ങൾ ചെയ്യുക അതിന്റെ വില,ലാഭം എന്നിവയെ കുറിച്ച് വ്യക്തമായി പറഞ്ഞു കൊടുക്കുക ഇങ്ങനെയുള്ള ഒരു സർവീസ് കൂടി നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.ഓർഡർ എടുത്ത് വരിക എന്നതിലുപരിയായിഅവരുമായി നല്ല ഒരു ബന്ധം ഉണ്ടാക്കുവാനും ആ ബിസിനസിൽ അവരെ സഹായിക്കുവാനുംഇത് എങ്ങനെ സെയിൽ ചെയ്യണമെന്ന് എതിനെക്കുറിച്ചുള്ള കാര്യങ്ങളും പറഞ്ഞുകൊടുക്കണം. അവർക്ക് അറിയില്ല എന്ന തരത്തിൽ പറയാതെ നിങ്ങൾ അവരെ ഓർമ്മപ്പെടുത്തുന്നു എന്ന തരത്തിൽ വേണം ഈ കാര്യങ്ങൾ അവരോട് അവതരിപ്പിക്കേണ്ടത്.
- അവരുടെ വ്യക്തിപരമായ സന്തോഷ നിമിഷങ്ങൾ അഭിനന്ദിക്കുവാനും ആശംസകൾ അറിയിക്കുവാനും നിങ്ങൾ മറക്കരുത്. റീട്ടെയിൽ കസ്റ്റമേസിന്റെ വ്യക്തിപരമായ ബർത്ത് ഡേ കുട്ടികളുടെ ബർത്ത് ഡേ അതുപോലെ അവരുടെ നല്ല അവസരങ്ങളിൽ ആശംസകൾ അറിയിക്കുകയും ചെയ്യണം.അങ്ങനെ വ്യക്തിപരമായ ഒരു ബന്ധം അവരിൽ ഉണ്ടാക്കുവാൻ ശ്രമിക്കണം. ഇതിനുവേണ്ടി അവർക്ക് ഗിഫ്റ്റുകൾ മറ്റും നൽകാൻ മറക്കരുത് അതോടൊപ്പം അവരുമായി നല്ല ഒരു വ്യക്തി ബന്ധം ഉണ്ടാക്കുവാനും സഹായിക്കും.
- അവരോട് വളരെ ബഹുമാനത്തോടും ആദരവോടുകൂടിയും സംസാരിക്കാൻ ശ്രദ്ധിക്കണം. ഹോൾസെയിൽ കൊടുക്കുന്ന പ്രാധാന്യം റീട്ടെയിൽ കസ്റ്റമേഴ്സിന് കൊടുക്കാൻ ശ്രദ്ധിക്കണം. ഹോൾസെയിൽ പോലെ തന്നെ നല്ല ഒരു വോളിയം ചെയ്യിപ്പിക്കുവാൻ കഴിയുന്ന നിങ്ങളുടെ ബ്രാൻഡ് കടയാക്കി മാറ്റാൻ കഴിയുന്ന ഒരു സെയിൽസ്മാന് കഴിയും. അങ്ങനെ സാധിപ്പിച്ചെടുക്കുന്നതാണ് നല്ല ഒരു സെയിൽസ്മാന്റെ ലക്ഷണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഹോൾസെയിൽ കസ്റ്റമേഴ്സിനെ കൈകാര്യം ചെയ്യേണ്ട വിധം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.