Sections

കുട്ടികളെ കുറിച്ച് മറ്റുള്ളവരുടെ ആരോപണങ്ങൾക്ക് രക്ഷകർത്താക്കൾ എങ്ങനെ പ്രതികരിക്കണം?

Monday, Jan 27, 2025
Reported By Soumya
How Parents Should Respond to Negative Remarks About Their Children

മറ്റുള്ളവരുടെ വാക്കിന്റെ പുറത്ത് രക്ഷകർത്താക്കൾ തങ്ങളെ വിശ്വസിക്കാത്തതിന്റെ പേരിൽ സ്വയം നശിക്കുന്ന കുട്ടികൾ ഇന്നും സമൂഹത്തിലുണ്ട്. സമൂഹത്തിൽ നിന്നും നിങ്ങളുടെ കുട്ടികളെ കുറിച്ച് മോശമായി ഒരു കാര്യം അറിഞ്ഞാൽ അതിനെ രക്ഷകർത്താക്കൾ എങ്ങനെ പ്രതികരിക്കണം എന്നാണ് ഇന്ന് നോക്കുന്നത്

  • നിങ്ങളുടെ മക്കളെ കുറിച്ച് ഒരാൾ മോശം കാര്യം പറഞ്ഞാൽ ആ പറയുന്ന വ്യക്തി ഏത് തരക്കാരനാണെന്ന് നോക്കണം.
  • ഇങ്ങനെ പറഞ്ഞു വരുന്നയാളിനെ കുട്ടിയുടെ മുന്നിൽവച്ച് വിമർശിക്കരുത്.
  • നിങ്ങൾ അറിഞ്ഞ കാര്യം ശരിയാണോ തെറ്റാണോയെന്ന് അന്വാഷിച്ച് മനസ്സിലാക്കുക.
  • കുട്ടി പഠിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപകരോട് നിങ്ങളുടെ കുട്ടിയുടെ അവിടത്തെ സ്വഭാവരീതിയെക്കുറിച്ച് കുറിച്ച് ചോദിച്ചു മനസ്സിലാക്കുക.
  • കുട്ടിയുടെ ഭാഗത്താണ് തെറ്റെന്ന് ബോധ്യപ്പെട്ടാൽ ദേഷ്യപ്പെടുകയും, ശാസിക്കുകയും, തല്ലുകയും ചെയ്യുന്നതിന് പകരം കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ഗുരുതരമായ പ്രശ്നമാണെങ്കിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുക.
  • കുട്ടിയുടെ ഭാഗത്താണ് ശരിയെങ്കിൽ കുട്ടിക്ക് ആത്മബലവും സംരക്ഷണവും കൊടുക്കുക.
  • കുട്ടിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും ശരിയുണ്ടെങ്കിലും രക്ഷകർത്താക്കൾ കൂടെയുണ്ട് എന്ന് തോന്നൽ അവരിൽ ഉണ്ടാക്കുക.
  • തെറ്റാണെങ്കിൽ അത് തിരുത്തുവാൻ വേണ്ടുന്ന കാര്യങ്ങൾ കൂടെ നിന്ന് ചെയ്തു കൊടുക്കുക. കുട്ടിയുടെ ഭാഗത്ത് ശരിയെങ്കിൽ മറ്റാരെന്ത് പറഞ്ഞാലും നമ്മുടെ മക്കളോടൊപ്പം അവർക്ക് ധൈര്യം കൊടുത്ത് നിൽക്കുക. രക്ഷകർത്താക്കൾ ഒപ്പമുണ്ടെങ്കിൽ മറ്റാരെന്ത് പറഞ്ഞാലും അവർക്ക് അതൊരു പ്രശ്നമാവില്ല.

കാള പെറ്റുന്ന് കേട്ട് കയർ എടുക്കുക എന്ന സ്വഭാവം ഈ സന്ദർഭങ്ങളിൽ രക്ഷകർത്താക്കൾ കാണിക്കരുത്. ചെറിയ സംഭവമാണെങ്കിലും മറ്റുള്ളവർ പറയുന്നത് കേട്ട് അത് പർവതീകരിക്കുന്ന സ്വഭാവം രക്ഷകർത്താകൾക്ക് ഉണ്ട്. എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്നതിനു പകരം സമാധാനമായി ചിന്തിച്ച് പ്രശ്നങ്ങൾക്ക് സൊല്യൂഷൻ കണ്ടുപിടിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.