Sections

ബ്രട്ടീഷ് പ്രധാനമന്ത്രിയുടെ സമ്പാദ്യക്കോട്ട തുറന്നാല്‍; ഭാര്യ ഇന്‍ഫോസിസില്‍

Tuesday, Oct 25, 2022
Reported By admin
UK Rich List

റിഷി സുനകിനും അക്ഷതയ്ക്കുമായി ലണ്ടന്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളില്‍ നാലോളം വസ്തുവകകളും ഉണ്ട്

 

ബ്രട്ടീഷ് ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സാമ്പത്തിക നിലയിലേക്കും റിപ്പോര്‍ട്ടുകള്‍ വലിയ പഠനം നടത്തുന്നു ബ്രട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി 2022ന്റെ തുടക്കത്തില്‍ ബ്രട്ടീഷ് രാജ്ഞിയെക്കാള്‍ സമ്പന്ന എന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന്‍ അധികാരത്തിലെത്തിയപ്പോള്‍ രാജാവിനെക്കാള്‍ സമ്പന്നയായി അക്ഷത അറിയപ്പെടാന്‍ തുടങ്ങി.ഇപ്പോള്‍ വീണ്ടും ഇവര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ കൂടിയായ അക്ഷത ഇപ്പോഴും ഇന്ത്യന്‍ പൗരയാണ്.2022 സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് ഇന്‍ഫോസിസില്‍ ഏകദേശം 0.93 ശതമാനം ഓഹരി വിഹിതമാണ് അക്ഷതയ്ക്കുള്ളത്.അതായത് 3,89,57,096 ഓഹരികള്‍. കണക്കുകള്‍ അനുസരിച്ച് ഏകദേശം 721 മില്യണ്‍ ഡോളറാണ് അക്ഷതയുടെ കൈവശമുള്ള ഇന്‍ഫോസിസ് ഓഹരികളുടെ മൂല്യം.2021-22 സാമ്പത്തിക വര്‍ഷം മെയ് 31ന് ഇന്‍ഫോസിസ് ഓഹരി വിഹികം ഒന്നിന് 16 രൂപ വീതം ലാഭവിഹിതം നല്‍കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 16.5 രൂപ ഈ മാസമാണ് കമ്പനി പ്രഖ്യാപിച്ചത് ഓരഹി ഒന്നിന് രണ്ട് ലാഭവിഹിതവും ചേര്‍ന്ന് ഏകദേശം 32.5 രൂപ വീതം ഈ കൊല്ലം 126.61 കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിച്ചത്.

റിഷി സുനകിനും അക്ഷതയ്ക്കുമായി ലണ്ടന്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളില്‍ നാലോളം വസ്തുവകകളും ഉണ്ട്.2013ല്‍ റിഷി സുനകുമായി ചേര്‍ന്ന് സ്ഥാപിച്ച catamaran venture ക്യാപിറ്റല്‍ കമ്പനിയുടെ ഡയറക്ടറാണ് അക്ഷത. 2012 മുതല്‍ അക്ഷത ഫാഷന്‍സ് എന്ന സംരംഭവും അവര്‍ നടത്തുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.