Sections

ഇത് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി;സമ്മാനതുക 2659 കോടി ?

Saturday, Dec 18, 2021
Reported By admin
powerball lottery

യുഎസ് പവര്‍ബോള്‍ ലോട്ടറിയാണ് 2,659 കോടി സമ്മാനത്തുകയുള്ള ലോട്ടറി

 

ലോട്ടറി ടിക്കറ്റ് വില്‍പ്പനയും കോടികളുടെ സമ്മാനം ലഭിച്ച വാര്‍ത്തയും ഒക്കെ നമ്മളെ എപ്പോഴും അത്ഭുതപ്പെടുത്താറില്ലെ ?.നിങ്ങളില്‍ ഏറെ പേരും ഒരിക്കലെങ്കിലും ഭാഗ്യ പരീക്ഷണത്തിനായി ഒരു ലോട്ടറിടിക്കറ്റ് എങ്കിലും എടുത്തവരാകും.എന്നാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി.സമ്മാനതുക വെറും കോടികള്‍ അല്ല 2659 കോടി എന്ന വലിയ തുക തന്നെയാണ്.

യുഎസ് പവര്‍ബോള്‍ ലോട്ടറിയാണ് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ലോട്ടറി. 2,659 കോടി രൂപയാണ് സമ്മാനത്തുക. നികുതി ഇളവുകള്‍ക്ക് ശേഷം മാത്രം 1,458 കോടി രൂപയോളം വിജയികള്‍ക്ക് ലഭിക്കും.ഈ വലിയ സമ്മാനത്തുക തന്നെയാണ് പവര്‍ബോള്‍ ലോട്ടറിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.ഈ തുകയ്ക്ക് പുറമെ മറ്റ് സമ്മാനത്തുകകളിലും ലോട്ടറികള്‍ യുഎസ് പവര്‍ബോള്‍ പുറത്തിറക്കുന്നുണ്ട്.

ഏകദേശം 150 രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലോട്ടറി എടുക്കാന്‍ ആകും. 20 വര്‍ഷമായി ഓണ്‍ലൈനിലൂടെ പ്രവര്‍ത്തിക്കുന്നു. ദ ലോട്ടര്‍. കോം എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലോട്ടറി എടുക്കാന്‍ ആകും .

നമുക്ക് ഇന്ത്യയിലിരുന്നും ലോട്ടറിയില്‍ പങ്കാളികള്‍ ആകാം. യുഎസ് ലോട്ടറി ആണെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം എന്നതാണ് ജാക്ക്‌പോട്ടിനെ ആകര്‍ഷകമാക്കുന്നത്. ലോട്ടോസ്‌മൈല്‍ എന്ന സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. ഔദ്യോഗിക ടിക്കറ്റുകള്‍ വാങ്ങാന്‍ ദലോട്ടര്‍. കോം എന്ന സൈറ്റിനെ ആശ്രയിക്കാവുന്നതാണ്.

ലോട്ടോസ്‌മൈല്‍ എന്ന വെബ്‌സൈറ്റില്‍ സൈന്‍ അപ് ചെയ്ത് സൈറ്റില്‍ ലഭ്യമായ 50 ഓളം ലോ്ട്ടറികളില്‍ നിന്ന് മെഗാമില്യണ്‍ ലോട്ടറി തെരഞ്ഞെടുക്കാവുന്നതാണ്.നമ്മള്‍ നേരിട്ട് ലോട്ടറി ടിക്കറ്റെടുക്കുന്ന പോലെ ഇഷ്ടമുള്ള നമ്പറുകള്‍ ഉപോയഗിച്ച് ടിക്കറ്റ് പൂരിപ്പിക്കാം.ഇതിനു ശേഷം ടിക്കറ്റ് വാങ്ങിയതായി സ്ഥിരീകരിക്കേണ്ടതുണ്ട്.

യുഎസിലെ ലോട്ടോസ്‌മൈലിന്റെ പ്രാദേശിക ഏജന്റുമാര്‍ നിങ്ങളുടെ ടിക്കറ്റ് വാങ്ങും. പകരം. വെബ്സൈറ്റ് ഒരു ചെറിയ ഇടപാട് ഫീസ് ഈടാക്കും. നറുക്കെടുപ്പിന് മുമ്പായി ടിക്കറ്റ് സ്‌കാന്‍ ചെയ്ത കോപ്പി നിങ്ങള്‍ക്ക് ലഭിക്കും. സമ്മാനം നേടുമ്പോള്‍, പ്രത്യേക കമ്മീഷന്‍ ഇല്ലാതെ മൊത്തം തുകയും വിജയികള്‍ക്ക് നല്‍കും. ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് ട്രാന്‍സാക്ഷന്‍ ഫീ മാത്രമേ ഈടാക്കുന്നുള്ളൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.