- Trending Now:
ഇന്ത്യൻ ക്രിക്കറ്റുകളിക്കാരുടെ പരസ്യവരുമാനം അറിയണോ? വമ്പൻ കമ്പനികൾ പരസ്യത്തിനായി കോടികളാണ് ക്രിക്കറ്റ് കളിക്കാർക്ക് കൊടുക്കുന്നത്. ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമായി 31 മില്യൺ ഡോളർ സമ്പാദിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. ബൈജൂസ്, പേടിഎം, എംആർഎഫ്, വിവോ എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗം.
നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയും ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് വരുമാനമുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ കൂടിയാണ് ശർമ്മ, ഏകദേശം 900,000 ഡോളറാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 700,000 ഡോളറാണ് ജസ്പ്രീത് ബുമ്രയ്ക്ക് ലഭിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന് ഒരു ടെസ്റ്റ് മാച്ചിൽ നിന്നും ലഭിക്കുന്നത് 15 ലക്ഷം രൂപയാണ്. 2022 ൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ കളിക്കാരിൽ ഒന്നാമൻ വിരാട് കോലിയാണ്. 256 കോടി രൂപയാണ് അദ്ദേഹത്തിന് പരസ്യങ്ങളിൽ നിന്നുമാത്രം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.