നിങ്ങളെ ഉപദേശിക്കുവാനുള്ള യോഗ്യത ആർക്കാണ്? ഇന്ന് ഉപദേശക സംഘങ്ങളെകൊണ്ട് നിറഞ്ഞ ഒരു ലോകമാണ്. മോട്ടിവേഷൻ സ്പീക്കർമാർ, മോട്ടിവേഷൻ ബ്ലോഗുകൾ, മോട്ടിവേഷൻ വീഡിയോകൾ, മോട്ടിവേഷൻ കൊണ്ടുള്ള തത്വചിന്തകൾ ഇവയൊക്കെ നിറഞ്ഞ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഇത്രയും മോട്ടിവേഷൻ ഒക്കെ ഉണ്ടായിരുന്നിട്ടും ചില ആളുകൾക്ക് അത് യാതൊരുവിധ ഗുണവും ഉണ്ടാക്കുന്നില്ല. മോട്ടിവേഷൻ ഒരാളിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.
സ്വയം മോട്ടിവേഷൻ ഇല്ലാത്ത ഒരാൾക്ക് മോട്ടിവേഷൻ വീഡിയോ കണ്ടതുകൊണ്ടോ വേറൊരാൾ മോട്ടിവേഷൻ കൊടുത്തതുകൊണ്ടോയാതൊരുവിധ പ്രയോജനവുമില്ല എന്നതാണ് സത്യം. ഒരാൾ മാറണമെങ്കിൽ അത് അയാൾ തന്നെ വിചാരിക്കണം. അല്ലാതെ മറ്റൊരാൾ ചിന്തിച്ചത് കൊണ്ട് അതിനുവേണ്ടി പ്രയത്നിച്ചത് കൊണ്ടോ നടക്കില്ല. ചിലർ ഇതൊക്കെ കണ്ടു കഴിഞ്ഞാൽ അല്പസമയത്തേക്ക് താൻ മാറുമെന്ന ചിന്ത ഉണ്ടാകാറുണ്ട്. പക്ഷേ കുറച്ചുകഴിയുമ്പോൾ തന്നെ അത് വന്നതുപോലെ ആ ചിന്ത മാഞ്ഞു പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ മറ്റൊരാളുടെ പ്രേരണ കൊണ്ട് ഒരാൾക്ക് മോട്ടിവേഷൻ കിട്ടുന്നതിൽ പരിധികൾ ഉണ്ട്. അപൂർവ്വം വ്യക്തികൾക്ക് ആയിരിക്കാം അത് ഉണ്ടാവുക. 99% വും സ്വയം മാറണം എന്ന് ആഗ്രഹിച്ചു ചെയ്യുന്നവർക്ക് മാത്രമാണ് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവുക.
- മോട്ടിവേഷൻ വീഡിയോകൾ അല്ലെങ്കിൽ വാർത്തകൾ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക്, വായിച്ചത് കൊണ്ട് മാത്രം യാതൊരുവിധ മാറ്റവും ഉണ്ടാകില്ല എന്ന് മാത്രമല്ല അടിക്കടിക്ക് ദുരന്തങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയാണ് കാണുന്നത്. അതിന് കാരണം വീഡിയോ കാണലല്ല വോട്ടിവേഷൻ. അതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നവർക്കാണ് മാറ്റം ഉണ്ടാകുന്നത്. അല്ലാതെവെറുതെ വീഡിയോ കണ്ട് സമയം കളയാം എന്നതിലുപരിയായിയാതൊരുവിധ ഫലവും മോട്ടിവേഷൻ കൊണ്ട് ഉണ്ടാകില്ല.
- മോട്ടിവേഷൻ വീഡിയോകളും പുസ്തകങ്ങളും ഒക്കെ നിങ്ങൾ വായിക്കാറുണ്ടായിരിക്കും.പക്ഷേ അത് നിങ്ങളുടെ ജീവിതത്തിൽ എത്രമാത്രം പ്രാവർത്തികമാണെന്ന് പരിശോധിക്കണം.വാചക കസർത്ത് നടത്താൻ കഴിവുള്ള ആളുകൾ മറ്റുള്ളവരെ പിടിച്ച് നിർത്തുന്നതിന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബിസിനസ് പോലെയോ ജീവിത മാർഗമായോ കണ്ടുകൊണ്ട് അവർ ചെയ്യുന്ന ഈ തരത്തിലുള്ള മോട്ടിവേഷൻ വീഡിയോകൾക്ക് സത്യസന്ധത ഉണ്ടാകാറില്ല. അങ്ങനെയുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കുന്നത് തന്നെയാണ് തീർച്ചയായും നല്ലത്.
- ചില ആളുകൾക്ക് മോട്ടിവേഷൻ വീഡിയോകൾ കാണുമ്പോൾ സ്പാർക്കുകൾ ഉണ്ടാകാറുണ്ട്. ഈ സ്പാർക്ക് കൊണ്ട് അവരുടെ ഉൾക്കരുത്ത് കൊണ്ട് തന്റെ തെറ്റ് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്ന നിരവധി ആളുകൾ ഉണ്ട്. അത്തരത്തിൽ ഉൾക്കൊള്ളുന്ന ഒരാളായി മാറിയതിനുശേഷം ആണ് ഈ മോട്ടിവേഷൻ വീഡിയോകൾ കൊണ്ട് നിങ്ങൾക്ക് ഗുണങ്ങൾ ഉണ്ടാകുന്നത്.
- ചില താൽക്കാലിക ആശ്വാസങ്ങൾക്ക് വേണ്ടി മോട്ടിവേഷൻ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. മോട്ടിവേഷൻ വീഡിയോസ് അതിൽ ആകൃഷ്ടരായി പ്രത്യേകിച്ചും ലോ ഓഫ് അട്രാക്ഷൻ പോലുള്ള വലിയ ഒരു മായികലോകത്ത് അകപ്പെട്ട് നിങ്ങളുടെ സമയവും പണവും ഒക്കെ ചിലപ്പോൾ ചിലവഴിക്കാറുണ്ട്.ചിലതിൽ കാര്യമുണ്ട് പക്ഷേ അതൊക്കെ പരിപൂർണ്ണമായും ശരിയല്ല എന്നുള്ളതാണ് സത്യസന്ധമായ ശരി.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
പരീക്ഷാ പരാജയങ്ങളെ എങ്ങനെ നേരിടാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.