- Trending Now:
ഉടൻതന്നെ ലാഭം പ്രതീക്ഷിച്ചുകൊണ്ട് ബിസിനസിൽ ഇറങ്ങാൻ പാടില്ല. ഒരു ജോലിക്ക് മാസം ശബളം കിട്ടുന്നത് പോലെ മാസമാസം ലാഭം കിട്ടുന്ന മേഖലയല്ല ബിസിനസ്. ഒരാൾ ഡോക്ടറാവാൻ കുറഞ്ഞത് 7 വർഷങ്ങൾ പരിശീലിക്കണം. ഏതൊരു മേഖലയാണെങ്കിലും അതിന് നൈപുണ്യം നേടുന്നതിന് അഞ്ചുമുതൽ ഏഴ് വർഷം വരെ വേണ്ടിവരും. അതുപോലെ തന്നെ ബിസിനസിലും ഏറ്റവും കുറഞ്ഞത് ഏഴ് വർഷം കൊണ്ട് മാത്രമാണ് ലാഭകരമാക്കാൻ സാധിക്കുക.
ഇതിനെ കുറിച്ചുള്ള പഠനങ്ങൾ പറയുന്നത് ഒരു ബിസിനസ് തുടങ്ങി ആദ്യത്തെ രണ്ട് വർഷത്തേക്ക് നഷ്ടമാണ് ഉണ്ടാവുക. അടുത്ത രണ്ട് വർഷത്തിൽ ആദ്യത്തെ രണ്ട് വർഷത്തിലെ നഷ്ടം നികത്താനുള്ള പണം മാത്രമേ ലഭിക്കുകയുള്ളു. അഞ്ചാം വർഷത്തിന്റെ അവസാനത്തോടെയാണ് സ്ഥാപനത്തിന് ലാഭം ലഭിച്ചു തുടങ്ങുക. ഏഴാം വർഷം കൊണ്ടുമാത്രമാണ് പരിപൂർണ്ണമായി ലാഭം കിട്ടിത്തുടങ്ങുക. ഇത് ലാഭകരമായ ബിസിനസിന്റെ കാര്യമാണ്. നഷ്ടത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന ബിസിനസ് ആണെങ്കിൽ നാല് വർഷം കഴിയുമ്പോൾ തന്നെ പൂട്ടി പോകാനാണ് സാധ്യത.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.