- Trending Now:
അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി
രാജ്യത്ത് ജൂണ്‍ 29 ന് ബക്രീദ് ആഘോഷിക്കുകയാണ്. ഇത് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ചില സംസ്ഥാനങ്ങളില്‍ ജൂണ്‍ 28 ന് അവധിയാണെങ്കില്‍ മറ്റ് ചില സംസ്ഥാനങ്ങല്‍ ജൂണ്‍ 29 നാണ് അവധി. ഈ മാസത്തിന്റെ അവസാന ആഴ്ചയായതിനാല്‍ പലര്‍ക്കും അവസാനത്തേക്ക് മാറ്റിവെച്ച പല ബാങ്കിങ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതായും ഉണ്ടാകും അതിനാല്‍ ബാങ്ക് അവധി അറിഞ്ഞ ശേഷം മാത്രം ബാങ്കിലെത്തുക. അല്ലെങ്കില്‍ അവധിക്ക് മുന്‍പായി ബാങ്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവധിക്കാല പട്ടിക പ്രകാരം. ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 28 ന് ബാങ്കുകള്‍ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കര്‍ണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ന്യൂഡല്‍ഹി, ഗോവ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജൂണ്‍ 29 ന് ബാങ്കുകള്‍ക്ക് അവധിയാണ്. മഹാരാഷ്ട്ര, സിക്കിം, ഒറീസ, കേരളം എന്നിവിടങ്ങളില്‍ ജൂണ്‍ 29 ന് ബാങ്കുകള്‍ അടച്ചിട്ടില്ല. അതേസമയം, മിസോറാമിലും ഒറീസയിലും ജൂണ്‍ 30-ന് ബാങ്കുകള്‍ അടച്ചിടും.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു... Read More
ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയാണെങ്കിലും മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എടിഎം വഴി പണം പിന്‍വലിക്കുകയും ചെയ്യാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.