Sections

ദേഷ്യം നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം

Friday, Oct 04, 2024
Reported By Soumya
Man practicing mindfulness meditation to control anger and improve health

ചില സമയങ്ങളിൽ ദേഷ്യം നിങ്ങൾക്ക് നല്ലതായിരിക്കും, അത് ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുകയാണെങ്കിൽ.ചില വ്യക്തികൾ ശാന്തരായിരിയ്ക്കും, മറ്റു ചിലർ പെട്ടെന്ന് ദേഷ്യം വരുന്നവരാകും, മുൻകോപമുളളവരുണ്ട്, ദേഷ്യം വന്നാൽ മുഖം നോക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്ന ഒരു വിഭാഗം, ഇങ്ങനെ പോകുന്നു. പിന്നെ ദേഷ്യമൊന്ന് കുറയുമ്പോഴേ ഇതൊന്നും വേണ്ടായിരുന്നുവെന്ന ചിന്ത വരൂ. ദേഷ്യത്തിന്റെ പരിണിത ഫലം അനുഭവിയ്ക്കുന്നത് പലപ്പോഴും മറുഭാഗത്ത് നിൽക്കുന്നവരുമാകും. പല നല്ല ബന്ധങ്ങളും ഇതിലൂടെ നശിക്കാറുണ്ട്. എന്നാൽ ദേഷ്യപ്പെടുന്നതു കൊണ്ട് ഇതു മാത്രമല്ല ദോഷം. ദേഷ്യപ്പെടുന്നയാളുടെ ആരോഗ്യം തന്നെ ഇതു കൊണ്ട് ആകെ തകരാറിലാകും. ദേഷ്യം എന്നത് ഒരു വികാരമാണ് ദേഷ്യം കോപമായി മാറി സെപ്റ്റിക്കാവാതെ സൂക്ഷിക്കു. ദേഷ്യം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു നോക്കാം.

  • ഹൃദയാഘാതം സാധ്യത കൂട്ടുന്നു.
  • രക്തസമ്മർദ്ദം ഉയർത്തുന്നു.
  • തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
  • ഉത്കണ്ടയും വിഷാദരോഗവും ഉണ്ടാക്കുന്നു.
  • രോഗപ്രതിരോധശേഷി കുറയ്ക്കുന്നു.
  • സ്ട്രോക്ക് ഉണ്ടാക്കാൻ കാരണമാകുന്നു.
  • ശ്വാസ കോശത്തെ ദോഷകരമായി ബാധിക്കുന്നു.

ദേഷ്യം വരുമ്പോൾ നിയന്ത്രിക്കാൻ എന്ത് ചെയ്യണം

  • കോപത്തിന്റെ വികാരങ്ങൾ നിയന്ത്രിക്കാനും കുറയ്ക്കാനും, നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഹായകമാകും. സാവധാനം, ആഴത്തിലുള്ള, നിയന്ത്രിത ശ്വാസം എടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ദേഷ്യം കൂടുമ്പോൾ ആ സിറ്റുവേഷനിൽ നിന്നും മാറിനിൽക്കാൻ ശ്രമിക്കുക.
  • ദേഷ്യം വരുന്ന സമയത്ത് വീട്ടിലെ മറ്റു ജോലികളിൽ കൂടുതലായി ഇൻവോൾവ് ആവുക.
  • ദേഷ്യം വരുന്ന സമയത്ത് മനസ്സിൽ റിവേഴ്സായി സംഖ്യകൾ എണ്ണുക.
  • മൈൻഡ് ഫുൾനസ് മെഡിറ്റേഷൻ ചെയ്യുക.
  • നമുക്ക് ഒരാളോട് ദേഷ്യം തോന്നിയാൽ നിങ്ങളുടെ ഭാഗത്ത് നിന്ന് മാത്രമല്ല അയാളുടെ ഭാഗത്തുനിന്നു കൂടി ചിന്തിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.