- Trending Now:
സമ്പാദിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് ഒരു ബിസിസ് തുടങ്ങി കുറച്ചു നാള്‍ കഴിയുമ്പോള്‍ കുറച്ചധികം പണം ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരും.അതിപ്പോ ഉപകരണങ്ങള്‍ വാങ്ങാനോ കമ്പനിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനോ അങ്ങനെ പല ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാകാം.ഈ പറഞ്ഞ അവസരങ്ങളില്‍ സംരംഭകര്‍ ആശ്രയിക്കുന്നത് ബിസിനസ് ലോണുകളെയാണ്.
ബിസിനസിലെ വ്യത്യസ്ത ചെലവുകള്‍ നിറവേറ്റുന്നതിനായി അണ്‍സെക്യുവേര്‍ഡ് ക്രെഡിറ്റ് ആണ് ശരിക്കും ഈ ബിസിനസ് ലോണ്‍.അതായത് ലോണ്‍ എടുക്കുന്നവര്‍ ഒരു തരത്തിലുള്ള സ്വത്തും പണയം വെയ്‌ക്കേണ്ട ആവശ്യം വരുന്നില്ല.
ഇന്ത്യയില്‍ സ്ഥാപനങ്ങള്‍,സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍ പ്രൊഫഷണലുകള്‍,സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ബിസിനസ് ലോണിനായി അപേക്ഷിക്കാവുന്നതാണ്.ആവശ്യമായ യോഗ്യതയുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ലോണിനു വേണ്ടി ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം.
ഒരു ബിസിനസ് ലോണ്‍ ലഭിക്കുന്നതിന് ഏറ്റവും മികച്ച സിബില്‍ സ്‌കോര്‍ വേണം എന്ന് പറയാറുണ്ട്.മികച്ചത് എന്ന് പറയുമ്പോള്‍ 685 ആണ് ലോണ്‍ സാധ്യതയ്ക്ക് ഏറ്റവും ഗുണകരമായ സ്‌കോര്‍.ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ 900 എന്നതിനോട് എത്ര അടുക്കുന്നുവോ ബിസിനസ് ഫൈനാന്‍സിംഗ് ലഭിക്കാനുള്ള സാധ്യതയും അത്രമാത്രം വര്‍ദ്ധിക്കുന്നു.
കുറഞ്ഞത് 3 വര്‍ഷത്തെ എങ്കിലും ബിസിനസ് പ്രവര്‍ത്തനവും 70 വയസില്‍ താഴെ പ്രായമുള്ള മികച്ച സിബില്‍ സ്‌കോറും ശക്തമായ ക്രെഡിറ്റ് പ്രൊഫൈലും ഉള്ള സംരംഭകര്‍ക്ക് ബിസിനസ് ലോണിന് മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നും സാധാരണ ബാങ്കുകളിലുണ്ടാകാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.