Sections

നിങ്ങളുടെ സ്റ്റാഫുകളെ എങ്ങനെ മാനേജ് ചെയ്യാം?

Wednesday, Sep 27, 2023
Reported By Soumya
Staff Management

ബിസിനസുകാരന്റെ ഏറ്റവും വലിയ തലവേദനയാണ് സ്റ്റാഫ് മാനേജ്മെന്റ്. വളരെ മോശമായ സ്റ്റാഫുകളാണ് നിങ്ങളോട് ഒപ്പമുള്ളതെങ്കിൽ അവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്.

  • നിങ്ങളുടെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സ്റ്റാഫുകളെ തെരഞ്ഞെടുക്കാതെ യോഗ്യതയുള്ള സ്റ്റാഫുകളെ തിരഞ്ഞെടുക്കുക. അതോടൊപ്പം തന്നെ അവരുടെ കഴിവിനനുസരിച്ചുള്ള ജോലികൾ നൽകാൻ ശ്രമിക്കുക.
  • നിങ്ങൾ ബിസിനസ് ചെയ്യുന്നത് ഒരു മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. നിങ്ങൾ കള്ളം കാണിച്ചിട്ട് സ്റ്റാഫുകൾ അത് ചെയ്യാൻ പാടില്ല എന്ന് പറയുന്ന രീതി ശരിയല്ല. അതുകൊണ്ട് നിങ്ങൾക്ക് ഒരു മൂല്യബോധം ഉണ്ടാകണം. അത് നിങ്ങളുടെ സ്റ്റാഫുകൾക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.
  • നിങ്ങളുടെ ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ധാരണ സ്റ്റാഫുകൾക്ക് ഉണ്ടാകണം. ഒരു ദിവസം വരുന്ന സ്റ്റോക്കുകളുടെ കണക്കനുസരിച്ച് നിങ്ങൾക്ക് ലാഭമാണ് ഉണ്ടാകുന്നത് എന്ന് സ്റ്റാഫുകൾക്ക് തോന്നിയേക്കാം. അത് നിങ്ങളുടെ ലാഭമല്ല എങ്കിൽ അല്ല എന്നും, ലോൺ എടുത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ കിട്ടിയ പൈസയ്ക്ക് വാങ്ങിയ സ്റ്റോക്കാണെങ്കിൽ അത് നിങ്ങളുടെ സ്റ്റാഫിനെ ബോധ്യപ്പെടുത്തുക.
  • ജീവനക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കാത്ത ആളുകളാണെന്ന് തോന്നുകയാണെങ്കിൽ, തീർച്ചയായിട്ടും അവർക്ക് എത്ര കഴിവുണ്ടെങ്കിലും നിങ്ങളുടെ കമ്പനിയുടെ ഭാഗമാക്കാൻ ശ്രമിക്കേണ്ട. അവരെ കമ്പനിയിൽനിന്ന് എത്രയും പെട്ടന്ന് തന്നെ മാറ്റുക.
  • ലാഭങ്ങളുടെ ഒരു വിഹിതം നിങ്ങളുടെ സ്റ്റാഫുകൾക്കും കൊടുക്കുക. ലാഭം നിങ്ങൾ മാത്രം എടുക്കുകയും പണി അവരെക്കൊണ്ട് എടുപ്പിക്കുന്ന രീതി ശരിയല്ല. നിങ്ങളുടെ സ്റ്റാഫുകൾക്ക് ഇൻസെന്റീവ് ആയോ, ലാഭത്തിന്റെ വിഹിതമായോ കൊടുക്കുവാൻ ശ്രദ്ധിക്കുക. നഷ്ടമുണ്ടാകുമ്പോൾ നഷ്ടമുണ്ടായി എന്നുള്ള വിവരം സ്റ്റാഫുകളെ അറിയിക്കുക. അത് അവരുടെയും വ്യക്തിപരമായ നഷ്ടമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
  • സത്യാവസ്ഥ അറിഞ്ഞതിനുശേഷം മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ. സ്റ്റാഫ് ഒരു തെറ്റ് ചെയ്തു എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം അവരോട് സംസാരിക്കരുത് അതിനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ പാടുള്ളൂ. ചിലപ്പോൾ അവൻ തെറ്റക്കാരൻ ആയിരിക്കില്ല. നിങ്ങൾ തെറ്റുകാരൻ എന്ന് പറയുകയും, ഇത് പിന്നീട് അയാൾക്ക് നിങ്ങളോട് പകയുണ്ടാകാൻ കാരണമാകും. മോശമായ ഒരു സ്റ്റാഫ് ആയി മാറുവാനും സാധ്യതയുണ്ട്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.