- Trending Now:
വളരെ വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്രാമത്തിൽ സമർത്ഥനായ ഒരു ഹൈസ്കൂൾ വിദ്യാർത്ഥി ഉണ്ടായിരുന്നു. അവൻ പഠനത്തിൽ വളരെ താല്പര്യമുള്ള കുട്ടിയായിരുന്നു. രാത്രികാലങ്ങളിൽ കറണ്ട് ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ടുതന്നെ അവൻ കിട്ടുന്ന പൈസ ശേഖരിച്ചുകൊണ്ട് അച്ഛൻ അമ്മമാരെ ബുദ്ധിമുട്ടിക്കാതെ റേഷൻ കടയിൽ നിന്നും മിക്കവാറും മണ്ണെണ്ണ വാങ്ങുമായിരുന്നു. ഇങ്ങനെ ദിവസവും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആയിരുന്നു ആ ബാലൻ പഠിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം പതിവുപോലെ മണ്ണെണ്ണ വാങ്ങി തിരികെ വരുന്ന വഴിയിൽ കൂട്ടുകാരനെ കണ്ടു. കൂട്ടുകാരൻ തമാശയ്ക്ക് ചോദിച്ചു, 'നാളത്തേക്കുള്ള മദ്യം ഇന്നേ നീ വാങ്ങിച്ചോയെന്ന്'. ഇത് അവിടത്തെ ഒന്നു രണ്ട് ഗ്രാമവാസികൾ കണ്ടു. ആ ഗ്രാമവാസികൾ ആ നാടാകെ ആ കുട്ടി മദ്യം വാങ്ങുന്നുണ്ടെന്ന് പറഞ്ഞു പരത്തി. ഈ കാര്യം ആ വിദ്യാർത്ഥിയുടെ അച്ഛന്റെ ചെവിയിലുമെത്തി. ഇത് കേട്ടപാടെ അദ്ദേഹം ദേഷ്യം കൊണ്ട് വിറച്ചു. വീട്ടിൽ ചെന്ന് ആ കുട്ടിയെ ദേഷ്യത്തോടെ ചോദ്യം ചെയ്തു. ആ കുട്ടി കരഞ്ഞു പറഞ്ഞിട്ടും അച്ഛൻ അത് വിശ്വസിക്കാൻ തയ്യാറായില്ല. അവനെ പൊതിരെ തല്ലി. ആ കുട്ടി ആകെ മനോവിഷമത്തിലായി, ശാരീരികമായും ആ കുട്ടി തളർന്നു. കുടുംബത്തിൽ നിന്നും ഗ്രാമത്തിൽ നിന്ന് ഒന്നടങ്കം ആ കുട്ടിയെ കുറ്റപ്പെടുത്തി. അങ്ങനെ ഒറ്റപ്പെട്ടുപോയ ആ കുട്ടി നിരാശയിൽ അച്ഛനോടും, ഗ്രാമവാസികളോടും പകരം വീട്ടാൻ തീരുമാനിച്ചു. മദ്യം വാങ്ങി എല്ലാവരുടെയും മുന്നിൽ നിന്ന് കുടിക്കാൻ തുടങ്ങി. അങ്ങനെ അയാൾ മദ്യത്തിന് അടിമയായി മാറി.
മറ്റുള്ളവരുടെ വാക്കിന്റെ പുറത്ത് രക്ഷകർത്താക്കൾ തങ്ങളെ വിശ്വസിക്കാത്തതിന്റെ പേരിൽ സ്വയം നശിക്കുന്ന കുട്ടികൾ ഇന്നും സമൂഹത്തിലുണ്ട്. സമൂഹത്തിൽ നിന്നും നിങ്ങളുടെ കുട്ടികളെ കുറിച്ച് മോശമായി ഒരു കാര്യം അറിഞ്ഞാൽ അതിനെ രക്ഷകർത്താക്കൾ എങ്ങനെ പ്രതികരിക്കണം എന്നാണ് ഇന്ന് നോക്കുന്നത്
കാള പെറ്റുന്ന് കേട്ട് കയർ എടുക്കുക എന്ന സ്വഭാവം ഈ സന്ദർഭങ്ങളിൽ രക്ഷകർത്താക്കൾ കാണിക്കരുത്. ചെറിയ സംഭവമാണെങ്കിലും മറ്റുള്ളവർ പറയുന്നത് കേട്ട് അത് പർവതീകരിക്കുന്ന സ്വഭാവം രക്ഷകർത്താകൾക്ക് ഉണ്ട്. എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്നതിനു പകരം സമാധാനമായി ചിന്തിച്ച് പ്രശ്നങ്ങൾക്ക് സൊല്യൂഷൻ കണ്ടുപിടിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.