Sections

നിങ്ങളുടെ ജീവിത ലക്ഷ്യം എങ്ങനെ കണ്ടെത്താം?

Wednesday, Nov 29, 2023
Reported By Soumya
Motivation

ഒരു മനുഷ്യന് ജീവിക്കണമെങ്കിൽ ഓക്സിജൻ അത്യാവശ്യമാണ്. അതുപോലെതന്നെ ഒരു വ്യക്തിക്ക് വിജയിക്കണമെങ്കിൽ ലക്ഷ്യവും അത്യാവശ്യമാണ്. ലക്ഷ്യമില്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം ജീവിതവിജയം ഒരിക്കലും സാധിക്കില്ല. ലക്ഷ്യമില്ലാത്ത ആളുകൾ ജീവിതത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് എവിടെയാണ് പോകേണ്ടത് എന്നോ എന്താണ് താൻ ചെയ്യേണ്ടതെന്നും ഒന്നിനെക്കുറിച്ചും അവർക്ക് ലക്ഷ്യബോധം ഉണ്ടാകില്ല. വെള്ളത്തിൽ ഒഴുകുന്ന തടി പോലെ വെള്ളത്തിന്റെ ദിശയനുസരിച്ച് പോകുന്ന ഒരു തടി പോലെയാണ് അവർ. കാലഘട്ടം അനുസരിച്ച് ഒഴുക്കിൽ എവിടെയെങ്കിലും എത്തിപ്പെടും എന്ന് മാത്രം. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോൾ എവിടെയാണ് ഇരിക്കുന്നത് എന്നും എന്ത് ചിന്തിക്കുന്നു എന്നതും അല്ല കാര്യം. നിങ്ങൾ എന്താണോ ലക്ഷ്യം വയ്ക്കുന്നത് അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ ലക്ഷ്യത്തിനനുസരിച്ച് ആയിരിക്കും അവന്റെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത്. പക്ഷേ ജീവിതത്തിന് ലക്ഷ്യം ആവശ്യമാണെന്ന് പറയുമ്പോൾ പല ആളുകൾക്കു എങ്ങനെയാണ് തന്റെ ലക്ഷ്യം നിർണയിക്കുക എന്ന കാര്യത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകാറുണ്ട്. താനെങ്ങനെ ലക്ഷ്യം വയ്ക്കണം, എന്താണ് ചെയ്യേണ്ടത് ഇതിനെ ചുറ്റിപ്പറ്റി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവർക്ക് എങ്ങനെയാണ് നിങ്ങളുടെ ലക്ഷ്യം കണ്ടെത്തേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ലക്ഷ്യം കണ്ടെത്താൻ ആദ്യം വേണ്ടത് നിങ്ങളുടെ കഴിവ് എന്താണെന്ന് തിരിച്ചറിയുകയാണ്. ഇതിനെക്കുറിച്ച് നിരവധി തവണ ചർച്ച ചെയ്തത് കൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നില്ല. തന്റെ കഴിവും കഴിവുകേടും എന്താണെന്ന് തിരിച്ചറിയുന്ന ഒരാൾക്ക് മാത്രമേ ലക്ഷ്യവും നിർണയിക്കാൻ സാധിക്കുകയുള്ളൂ.
  • 10 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് എന്തായി തീരണമെന്ന തരത്തിൽ ചിന്തിക്കുക. അത് ഒരു പേപ്പറിൽ എഴുതി തയ്യാറാക്കുക. ഇത് ഒരു മൂന്ന് ഭാഗങ്ങളായി എഴുതുക.
  1. ആദ്യത്തേത് 10 വർഷത്തിനുശേഷം ഏത് ജോലി ചെയ്യുന്ന ആളായിരിക്കണം എന്നതിനെക്കുറിച്ചാണ് നോക്കേണ്ടത്. നിങ്ങൾക്ക് അതിന് എത്ര വരുമാനമാണ് ലഭിക്കേണ്ടത്, ഏതുതരത്തിലുള്ള ഉത്തരവാദിത്തമാണ് നേടേണ്ടത്, ബിസിനസുകാരനോ ഐപിഎസ് കാരനോ, ഐഎഎസുകാരനോ അങ്ങനെ ഏതിലാണ് 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ ഉത്തരവാദിത്വം എന്ന് തീരുമാനിക്കണം. അന്തസ്സ് എന്തുമാത്രം കിട്ടുന്ന ജോലിയാണ് നിങ്ങൾക്ക് വേണ്ടത് എന്ന് ഉറപ്പിക്കുക.
  2. രണ്ടാമതായി കുടുംബപരമായ കാര്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഏതുതരത്തിലുള്ള വീട്ടിലാണ് താമസിക്കേണ്ടത്,തന്റെ കുടുംബം എങ്ങനെയായിരിക്കണം,തന്റെ മാതാപിതാക്കൾക്ക് എന്തൊക്കെയാണ് ചെയ്തു കൊടുക്കേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് രണ്ടാമത്തത് എഴുതുക.
  3. മൂന്നാമത്തെത് സാമൂഹികപരമായ കാര്യങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ സുഹൃത്ത് വലയത്തിൽപ്പെട്ട ആളുകൾ എങ്ങനെയുള്ളവർ ആയിരിക്കണം, ഏതുതരത്തിലുള്ള സോഷ്യൽ കമ്മിറ്റ്മെന്റാണ് നടത്തേണ്ടത്, ഏതു സമൂഹത്തിന്റെ നേതൃത്വസ്ഥാനം ആണ് വഹിക്കേണ്ടത്, ഏതുതരത്തിലുള്ള ജീവിതനിലവാരത്തിലൂടെയാണ് മറ്റുള്ളവർ തന്നെ കാണാൻ ആഗ്രഹിക്കുന്നത്എന്നിവയാണ്.

ഇങ്ങനെ മൂന്നു തരത്തിലുള്ള പത്തു വർഷത്തിനു ശേഷമുള്ള കാഴ്ചപ്പാടുകളെ കുറിച്ച് എഴുതുക. ഇത് വീണ്ടും വായിച്ച് നോക്കി മാറ്റം വരുത്തേണ്ട കാര്യങ്ങളിൽ മാറ്റം വരുത്തുക.മാറ്റം വരുത്തി കഴിയുമ്പോൾ ജോലിയിലുള്ള ലക്ഷ്യം, കുടുംബപരമായ ലക്ഷ്യം, സാമൂഹ്യപരമായ ലക്ഷ്യം എന്നിവ നിങ്ങൾക്ക് സ്വാഭാവികമായും ലഭിക്കും. ഈ പറഞ്ഞ കാര്യങ്ങൾ സാധാരണ സ്റ്റെപ്പുകൾ അല്ല. വിജയിച്ച ആളുകളെല്ലാം ഈ തരത്തിൽ സ്റ്റെപ്പുകൾ എഴുതി തയ്യാറാക്കിയ ആളുകളാണ്. ഈ ലോകത്തുള്ള മൂന്ന് ശതമാനം ആളുകൾ അങ്ങനെയുള്ള ആളുകൾ എന്നാണ് പഠനങ്ങൾ പറയുന്നത്. അവർ തങ്ങൾ എഴുതി തയ്യാറാക്കിയ ലക്ഷ്യങ്ങളെ പിന്തുടരുന്നവരുമായിരിക്കും. നിങ്ങളും ഇത്തരത്തിൽ എഴുതി തയ്യാറാക്കി ലക്ഷങ്ങൾ ഉള്ളവരാണെങ്കിൽ ഒരു നിമിഷം പോലും വെറുതെയിരിക്കുവാൻ നിങ്ങൾ തയ്യാറാകില്ല. ആ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകും. എഴുതിവച്ച കാര്യങ്ങൾ ദിവസവും വായിക്കുകയോ, ഓർക്കുകയോ ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ നിരവധി മാർഗ്ഗങ്ങൾ നിങ്ങളുടെ മുന്നിൽ തെളിഞ്ഞുവരും. ലക്ഷ്യമെഴുതുക എന്ന് പറയുന്നത് നിസ്സാരമായ കാര്യമല്ല അതിന് മനസ്സുള്ളവർക്ക് മാത്രമേസാധിക്കുകയുള്ളൂ. ലക്ഷ്യങ്ങൾ എഴുതിവച്ചത് കൊണ്ട് മാത്രം പോരാ അവയെ എങ്ങനെ പ്രവർത്തികമാക്കാമെന്ന്ചിന്തിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ചുള്ള ബാക്കി കാര്യങ്ങൾ തുടർന്ന് വരുന്ന ലേഖനങ്ങളിലൂടെ പറയുന്നതായിരിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.