Sections

ഡയറ്റും ഫിറ്റ്‌നസും ആരോഗ്യത്തെ എങ്ങനെ കാത്ത് സൂക്ഷിക്കുന്നു

Monday, Jul 31, 2023
Reported By Soumya S
Diet and Fitness

മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുമ്പോഴും തിരക്കേറിയ ജീവിതശൈലി (Lifestyle) കാരണം പലർക്കും ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിക്കാറില്ല.

എഴുപത്തിയൊന്നാം വയസ്സിലും യുവാക്കളെ പോലും മോഹിപ്പിക്കുന്ന ഗ്ലാമർ സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. എന്നാൽ ആ സൗന്ദര്യത്തിനും ഗ്ലാമറിനും പിന്നിൽ യാതൊരുവിധ കുറുക്കു വഴികളുമില്ലെന്നും വർഷങ്ങളായി താരം പിന്തുടരുന്ന ആരോഗ്യപരമായ ജീവിതരീതിയും വർക്ക് ഔട്ടും തന്നെയാണ് മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന് പിന്നിലെന്നതാണ് സത്യം. ഫിറ്റ്നസും ആരോഗ്യവും ശ്രദ്ധിക്കുന്ന യുവതലമുറയ്ക്ക് ഒരു പ്രചോദനമാണ് മമ്മൂട്ടി എന്ന മഹാനടൻ. താരത്തിന്റെ ആരോഗ്യകരമായ ആഹാരരീതിയും ഫിറ്റ്നസ് രീതിയും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

  • ദിവസവും ഒരു മണിക്കൂർ 15 മിനിറ്റ് സമയം താരം വ്യായാമത്തിനായി മാറ്റിവയ്ക്കും. ആഴ്ചയിൽ അഞ്ചു ദിവസം കാർഡിയാക്ക് വ്യായാമങ്ങളും രണ്ടുദിവസം ശരീരപേശികൾക്ക് ബലം നൽകാനും മറ്റും സഹായിക്കുന്ന ബോഡിപാർട്ട് ട്രെയിനിംഗുമാണ് താരം പിന്തുടരുന്നത്.
  • ലോ കാർബ് ഡയറ്റാണ് താരം പിന്തുടരുന്നത്, ഒപ്പം മീൻ, ചിക്കൻ, മുട്ട തുടങ്ങിയ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണവും ഡയറ്റിന്റെ ഭാഗമാക്കുന്നു. തലേ ദിവസം കുതിർത്തു വെച്ച ഓട്സ്, പപ്പായ, മുട്ടയുടെ വെള്ള, പത്ത് ബദാം എന്നിവയാണ് മമ്മുക്കയുടെ പ്രാതൽ.
  • ഉച്ചയ്ക്ക് ചോറിനു പകരം ഓട്സ് കൊണ്ടുള്ള വിഭവങ്ങളാണ് കഴിക്കുന്നത്. രാത്രിയിൽ വളരെ കുറച്ചു ഭക്ഷണം മാത്രമാണ്, ഗോതമ്പുകൊണ്ടോ ഓട്സ് കൊണ്ടോ ഉണ്ടാക്കിയ ദോശയോ പുട്ടോ ആയിരിക്കും.
  • ജങ്ക് ഫുഡ് കളും മധുരപലഹാരങ്ങളും അദ്ദേഹം ഉപയോഗിക്കാറേ ഇല്ല. നമ്മളിൽ പലർക്കും ഇഷ്ടപ്പെട്ട ആഹാരം കണ്ടു കഴിഞ്ഞാൽ നിയന്ത്രണം നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ നിങ്ങൾ ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആളാണെങ്കിൽ വളരെ നിയന്ത്രിതമായ അളവിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ജങ്ക് ഫുഡുകളും മധുര പലഹാരങ്ങളും പൂർണ്ണമായും ഒഴിവാക്കുക. മധുരം നമ്മുടെ ഫുഡിന് ടേസ്റ്റ് മാത്രമാണ് നല്കുന്നത് ആരോഗ്യം പ്രദാനം ചെയ്യുന്നില്ല.
  • ഫിറ്റ്നസ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് പറഞ്ഞു ഒഴിയുന്നവരും നമുക്കിടയിൽ ധാരാളം ഉണ്ട്. ഭക്ഷണ ക്രമീകരണവും നിരന്തര വ്യായാമവുമാണ് അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. ശരീരം പുഷ്ടിപ്പെടുന്നതോടൊപ്പം തന്നെ ചുറുചുറുക്കോടെ ജോലി ചെയ്യാനും ആത്മ വിശ്വാസത്തോടെ ജീവിക്കാനുമുള്ള പോസിറ്റീവ് വഴി കൂടിയാണ് ഫിറ്റ്നസ്. പറയുന്നത് കേട്ടിട്ടില്ലേ, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു എന്ന്. ഏതു പ്രായത്തിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
  • വ്യായാമം ചെയ്യാൻ തയ്യാറാകുന്ന സ്ത്രീകളെ അധികവും പിന്നോട്ടടിപ്പിക്കുന്ന ഒരു തെറ്റായ ധാരണയാണ് വ്യായാമം ചെയ്താൽ സ്ത്രീകളുടെ ശരീരം പുരുഷന്റേത് പോലെ മസിൽ കട്ടപിടിച്ച് ബോറാകുമെന്നത്. എന്നാൽ ഇതിൽ യാതൊരു വാസ്തവവുമില്ലെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
  • ഒന്നിച്ച് ഒരു മണിക്കൂർ ചെലവഴിക്കാൻ ഇല്ലാത്തവർ പത്തോ ഇരുപതോ മിനിറ്റ് വീതമുള്ള സെഷനുകളായി ചെയ്യുന്നതായിരിക്കും നല്ലത്.
  • ഓഫീസിലും വ്യായാമം ആകാം. ഓഫീസിൽ നടത്തം, സ്റ്റെയർകെയ്സ് കയറി ഇറങ്ങൽ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
  • മുതിർന്നവർ ആഴ്ചയിൽ പരമാവധി മൂന്നര - നാല് മണിക്കൂർ വ്യായാമം ചെയ്യുക. നടപ്പ്, യോഗ, എയ്റോബിക്സ് തുടങ്ങി ഏത് വ്യായാമവും ഇതിൽ ഉൾപ്പെടുത്താം.

ഏതു പ്രായത്തിലും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കൂന്നവർക്ക് മമ്മൂട്ടിയെ പോലെയുള്ളവരാവട്ടെ അവരുടെ റോൾ മോഡൽ.



ഡയറ്റ്, ഫിറ്റ്നസ്, ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.