അരുൺ വളരെ മികച്ച ഒരു വിദ്യാർത്ഥിയാണ്. അവന്റെ വിദ്യാഭ്യാസം പൂർത്തിയായി പല ജോലികളും നോക്കിയെങ്കിലും അത് സാധിക്കാത്തത് കൊണ്ട് സെയിൽസ് ജോലി തിരഞ്ഞെടുത്തു. വീടുകളിൽ കൊണ്ട് നടന്ന് സെയിൽസ് ചെയ്യുന്ന ജോലിയാണ് അദ്ദേഹത്തിന് കിട്ടിയത്. അങ്ങനെ സെയിൽസ് ജോലിക്ക് വേണ്ടി ട്രെയിനിങ് കമ്പനികൾ കൊടുത്തു. പക്ഷേ അയാൾ വീടുകളിൽ തോറും കയറിയിട്ടും ആരും അദ്ദേഹത്തിന്റെ പ്രോഡക്റ്റ് വാങ്ങുവാനോ അയാൾ പറയുന്നത് കേൾക്കുവാനോ തയ്യാറായില്ല. അതുകാരണം അയാൾ സെയിൽസ് ജോലി മതിയാക്കി പോവുകയുണ്ടായി. പല ആളുകളും വിമർശനങ്ങളും പരിഹാസങ്ങളും അല്ലെങ്കിൽ നോ പറയുന്നത് കൊണ്ടും തളർന്നു പോകുന്നവരാണ്. എന്തൊക്കെയാണ് നിങ്ങൾ ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകാതിരിക്കാൻ വേണ്ടി ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- സെയിൽസിൽ നിൽക്കുന്നവർക്ക് മാനസിക പരമായ ഒബ്ജക്ഷൻ നേരിടുവാനും, വിമർശനങ്ങൾ നേരിടുവാനും, പരിഹാസങ്ങൾ നേരിടുവാനുമുള്ള കഴിവ് ഉണ്ടാവുക എന്നതാണ് ഒന്നാമത്തെ കാര്യം.
- സെയിൽസ് വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഒരു പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ മറ്റ് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പോസിറ്റീവ് ആകുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകണം.
- മനുഷ്യർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജയിക്കുന്നവരാണ് ഏറ്റവും വലുത് തോൽവി എന്തോ വലിയ പ്രശ്നമായാണ് ആളുകൾ കാണുന്നത്. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ തോൽവിയെ ഒരിക്കലും ഭയക്കാൻ പാടില്ല. എപ്പോഴും വിജയിക്കുവാനും സാധിക്കില്ല എപ്പോഴും പരാജയപ്പെടുകയുമില്ല എന്ന ഉറച്ച വിശ്വാസം എപ്പോഴും ഉണ്ടാകണം.
- കുട്ടിക്കാലത്ത് തന്നെ പലരുടെയും പ്രശ്നമാണ് ചോദിച്ചു കഴിഞ്ഞാൽ ഉടൻ സാധനങ്ങൾ കിട്ടിയില്ലെങ്കിൽ പരിഭവിക്കുക എന്നത്. വീണ്ടും ആ സാധനം തന്നെ ചോദിക്കുവാനുള്ള പ്രവണത പലർക്കും ഇല്ല. ഒരു പ്രോഡക്റ്റ് വേണ്ട എന്ന് ഒരാൾ പറഞ്ഞാൽ അയാളെ കൊണ്ട് അതിന് എസ് പറയിപ്പിക്കുക എന്നതാണ് സെയിൽസിൽ ഉണ്ടാകേണ്ട മറ്റൊരു കഴിവ്.
- പലപ്പോഴും ഒബ്ജക്ഷൻസും പരിഹാസങ്ങളും നേരിടേണ്ടി വരും. അതിനെയൊക്കെ പോസിറ്റീവായി കാണുകയും. അത് സമർത്ഥമായി നിങ്ങൾക്ക് എങ്ങനെ പ്രയോജനകരമാക്കാം എന്ന് നോക്കുകയും വേണം.
- സെയിൽസ് എന്ന് പറയുന്നത് മൈൻഡ് സെറ്റിന്റെ ഒരു ഗെയിം ആണെന്ന് മനസ്സിലാക്കുക. അതിനെ ഒരാൾ വിമർശിക്കുകയാണെങ്കിൽ ഭയപ്പാടോടെയല്ല കേൾക്കേണ്ടത്. വേണ്ട എന്ന് പറയുന്ന ആളുകളെക്കൊണ്ട് സാധനം എടുപ്പിക്കുന്നതിന് വേണ്ടിയുള്ള സമർത്ഥമായ കഴിവാണ് നിങ്ങൾക്ക് വേണ്ടത്. അതിനു വേണ്ടിയിട്ട് നിങ്ങൾക്ക് പ്രോഡക്റ്റ് നോളജ്, നല്ല പെരുമാറ്റ രീതി, ശബ്ദം, പ്രസന്റേഷൻ രീതി എന്നിവയൊക്കെ സഹായിക്കും.
- ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന് ആദ്യം വിശ്വസിക്കുക. നിരസിക്കുകയോ പരാജയപ്പെടുമോ എന്ന ഭയം ഉണ്ടെങ്കിൽനിങ്ങൾ സെയിൽസിലേക്ക് ഇറങ്ങുന്നതിന് മുന്നേ തന്നെ നിങ്ങൾ സ്വയം പ്രോഗ്രാം ചെയ്യുക. പുഞ്ചിരിയോടുകൂടി സംസാരിക്കുകയാണെങ്കിൽ ഏത് പ്രശ്നവും നേരിടുവാനുള്ള കരുത്ത് നിങ്ങൾക്ക് ആർജിക്കുവാൻ സാധിക്കും. ഇതിന് മെഡിറ്റേഷൻ, നിരന്തരമായ നോളജ്, പഠനം, പെരുമാറ്റം എന്നിവയൊക്കെ നിങ്ങളെ സഹായിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഈ മനോഭാവങ്ങൾ നിങ്ങൾ മാറ്റുകയാണെങ്കിൽ സെയിൽസ് മികച്ച രീതിയിൽ ക്ലോസ് ചെയ്യുവാൻ സാധിക്കും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.