Sections

മറ്റുള്ളവരിൽ നമുക്ക് എങ്ങനെ സ്വാധീനം ഉണ്ടാക്കാം

Monday, Jul 10, 2023
Reported By Admin

എല്ലാവരും മറ്റുള്ളവരുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും പല അവസരങ്ങളിലും ആൾക്കാരുടെ സ്വാധീനം നേടാൻ വേണ്ടി നമ്മൾ പരിശ്രമിക്കാറുണ്ട്. ചിലപ്പോൾ തൊഴിൽ സംബന്ധിച്ചോ, അല്ലെങ്കിൽ ബിസിനസ് സംബന്ധിച്ചോ അതുമല്ലെങ്കിൽ രാഷ്ട്രീയപരമായിട്ടോ മറ്റുള്ള ആൾക്കാരെ സ്വാധീനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ മറ്റുള്ളവരെ നമുക്ക് എങ്ങനെ സ്വാധീനിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

പുഞ്ചിരിയോട് കൂടി സംസാരിക്കുക

പൊതുവേ പലരും ഗൗരവത്തോടെ, ബലം പിടിച്ചാണ് സംസാരിക്കാറുള്ളത്. അങ്ങനെയല്ല പുഞ്ചിരിയോട് കൂടിയും സ്നേഹത്തോടുകൂടിയും സംസാരിച്ചു തുടങ്ങണം.

ആളുകളെ ബഹുമാനിക്കുക.

'ഗിവ് റെസ്പെക്ട് ടേക്ക് റെസ്പെക്ട്' എന്നൊരു പരാമർശം തന്നെയുണ്ട്. നമ്മൾ ബഹുമാനം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടുകയുള്ളൂ. ബഹുമാനത്തോട് കൂടിയാവണം നമ്മൾ സംസാരിക്കേണ്ടത്.

താല്പര്യത്തടുകൂടി സംസാരിക്കുക.

തികച്ചും ആത്മാർത്ഥമായ താൽപര്യം കാണിച്ചുകൊണ്ട് മറ്റുള്ളവരുമായി സംസാരിക്കുക. അതിനൊരു കപടതയോ ഏച്ചുകെട്ടലോ ഉണ്ടാകാൻ പാടില്ല. നമുക്ക് എല്ലാവരെയും എപ്പോഴും പറ്റിക്കാൻ പറ്റില്ല പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന് പറയുന്നതുപോലെ കപട താൽപര്യം എപ്പോഴും കാണിച്ചാൽ ആളുകൾക്ക് അത് മനസ്സിലാവുക തന്നെ ചെയ്യും. അതുകൊണ്ട് ആത്മാർത്ഥതയോടു കൂടി സംസാരിക്കാൻ ശ്രമിക്കണം.

പേര് വിളിച്ച് സംസാരിക്കുക.

ഒരു വ്യക്തിയോട് സംസാരിക്കുമ്പോൾ അയാളുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോൾ അയാൾക്ക് നമ്മളോട് ഒരു ഇന്റിമെസി ഉണ്ടാകും. ഉദാഹരണം അരുൺ എന്ന് പേരുള്ള ആളാണെന്നരിക്കട്ടെ നമ്മൾ ആരുൺ സാർ, എന്ന് വിളിച്ചു സംസാരിക്കുമ്പോൾ ഒരു അടുപ്പം അവർക്ക് നമ്മളോട് തോന്നാം.

നല്ല ശ്രോതാവ് ആവുക.

പലപ്പോഴും നമുക്ക് നമ്മുടെ അഭിപ്രായം അങ്ങോട്ട് പറയുവാനാണ് താല്പര്യം. എന്നാൽ നമ്മൾ അവർ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കണം. ഇടയ്ക്ക് കയറി പറയുക, ശബ്ദമുയർത്തി പറയുക, അവരിൽ നിന്നും ശ്രദ്ധ കിട്ടാൻ വേണ്ടി നമ്മൾ ഇങ്ങനെ പലതും ചെയ്യാറുണ്ട്, പക്ഷേ ഇത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് തന്നെ അവർ പറയുന്നത് കേൾക്കുന്ന നല്ലൊരു ശ്രോതാവാകാൻ ശ്രമിക്കണം.

ആവശ്യത്തിനുമാത്രം സംസാരിക്കുക.

ഒരാളോട് സംസാരിക്കുമ്പോഴോ ഇടപെടുമ്പോഴും നമ്മൾ എന്തും വിളിച്ചു പറയാതെ അവർക്ക് താല്പര്യമുള്ള വിഷയം മനസ്സിലാക്കി വേണം സംസാരിക്കാൻ. അതും ആവശ്യത്തിന് സംസാരിച്ചാൽ മതി. നമ്മൾ എന്തു വലിച്ചു നീട്ടി സംസാരിക്കേണ്ട കാര്യമില്ല. കൃഷിയെ കുറിച്ച് താല്പര്യമുള്ള ആളോട് കൃഷിയെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് സംസാരിക്കാൻ താല്പര്യമുണ്ടാകും. അതുപോലെ തന്നെ ബിസിനസ് ചെയ്യുന്ന ആളോട് അതിനെക്കുറിച്ച് ചോദിച്ചാൽ അവർക്ക് വലിയ താല്പര്യമുണ്ടാകും.

വ്യക്തിഹത്യ നടത്തരുത്.

വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ഉച്ചത്തിലോ, ദേഷ്യത്തിലോ, നമ്മൾ ആരോടും സംസാരിക്കാൻ പാടില്ല. നമ്മൾ അങ്ങനെ സംസാരിക്കുകയാണെങ്കിൽ കേൾക്കുന്നയാൾക്ക് നമ്മളോട് ഒരു താല്പര്യമുണ്ടാവുകയില്ല.

പ്രാധാന്യം പ്രകടിപ്പിക്കുക.

നമ്മളോട് സംസാരിക്കുന്ന ആളുകൾക്ക് വളരെ പ്രാധാന്യം നൽകണം. അങ്ങനെയാവണം നമ്മൾ സംസാരിക്കേണ്ടത്, അയാൾക്കത് ബോധ്യപ്പെടുകയും ചെയ്യണം. ലോകത്തിലെ എല്ലാ ആൾക്കാരും പ്രാധാന്യം ആഗ്രഹിക്കുന്നവരാണ്. നമ്മൾ പ്രാധാന്യം അവർക്ക് കൊടുക്കുകയാണെങ്കിൽ തീർച്ചയായും അവർക്ക് നമ്മളോട് താല്പര്യം തോന്നും.

തർക്കത്തിന് പോകരുത്.

ചിലപ്പോൾ അയാൾ പറയുന്നത് തെറ്റാകും പക്ഷേ നമുൾ അയാളോട് തർക്കത്തിന് പോകുന്നതിനു പകരം നിശബ്ദതയോടെ അയാൾ പറയുന്നത് കേൾക്കാം. ശരിയോ തെറ്റോ ഒരു പ്രസ്താവനയും നമുക്ക് പറയേണ്ട കാര്യമില്ല. തർക്കത്തിന് പോയാൽ അയാളുടെ അനിഷ്ടം സമ്പാദിക്കാമെന്നു മാത്രം.

പരാതിക്കാരൻ ആകരുത്.

പലരും ആളുകളോട് പരാതി പറഞ്ഞു സംസാരിക്കുന്നവരാണ്. അത്തരക്കാരെ ആളുകൾ ഇഷ്ടപ്പെടുകയില്ല. പരാതി പറയുകയും മറ്റുള്ളവരെക്കുറിച്ച് എന്നും കുറ്റം പറയുകയും ചെയ്യുന്നത് നമ്മളെ മറ്റുള്ളവരിൽ നിന്ന് അകറ്റുമെന്ന് മാത്രമല്ല നമുക്ക് മറ്റുള്ളവരെ സ്വാധീനിക്കാനും സാധിക്കുകയില്ല.

വ്യക്തവും സ്പഷ്ടവുമായി സംസാരിക്കുക.

നമ്മൾ പറയുന്ന ആശയം വ്യക്തമായി മനസ്സിലാക്കുന്ന തരത്തിൽ ആകണം.

ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്

നമ്മുടെ ആശയങ്ങൾ അല്ലെങ്കിൽ ഇഷ്ടങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കാൻ വേണ്ടി സംസാരിക്കരുത്. ഇതാണ് ശരിയെന്ന് സ്ഥാപിച്ചുകൊണ്ട് സംസാരിക്കരുത്. ഇങ്ങനെയുള്ളവരെ ആർക്കും താല്പര്യം ഉണ്ടാവുകയില്ല.

ഈ തരത്തിൽ ഇടപെടുന്നവർ മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിവുള്ളവർ ആയിരിക്കും. ഇതാദ്യം പറഞ്ഞതുപോലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ, രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരക്കാർക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ ഈ തരത്തിലുള്ള പെരുമാറ്റം കൊണ്ട് സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.