Sections

ജീവിത വിജയം കൈവരിക്കാൻ ചുറ്റുപാട് എങ്ങനെ അനുകൂലമാക്കാം?

Thursday, Oct 19, 2023
Reported By Soumya

ഒരാളിന്റെ ചുറ്റുപാട് വളരെ പ്രധാനപ്പെട്ടതാണ്. ചുറ്റുപാട് എന്ന് പറഞ്ഞാൽ സാഹചര്യമെന്നാണ് അർത്ഥം. നിങ്ങൾക്ക് ചുറ്റുമുള്ള സാഹചര്യം നിങ്ങളെ മുന്നോട്ടു കൊണ്ടുപോകുവാനോ അല്ലെങ്കിൽ പിന്നോട്ട് അടിക്കുവാനോ സാധ്യതയുണ്ട്. നിങ്ങളുടെ ചുറ്റുപാട് നിങ്ങളെ ഒരു സേവകൻ ആക്കാം, അല്ലെങ്കിൽ ഒരു പരാജിതനാക്കാം.

  • നിങ്ങൾ എവിടെ പോയാലും ചുറ്റുപാടു നിങ്ങൾക്ക് അനുയോജ്യമാക്കുക. പോസിറ്റീവ് അന്തരീക്ഷം ആണെങ്കിൽ മാക്സിമം പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കുക ഇല്ല നെഗറ്റീവ് ആണെങ്കിൽ അത് നിങ്ങൾക്ക് അനുയോജ്യമായ പോസിറ്റീവ് രീതിയിൽ മാറ്റുക. നിരവധി എഴുത്തുകാർ അവരുടെ മഹത്തരമായ സൃഷ്ടികൾ നടത്തിയത് ജയിലിൽ കിടന്നാണ്. ഏറ്റവും മോഷമായ ചുറ്റുപാടിൽ നിന്നാണ് മഹത്തരമായ സൃഷ്ടികൾ നടത്തിയ ആളുകളാണ് അവർ.
  • ഈ ലോകത്ത് പ്രശസ്തരായ ആൾക്കാർ സ്വയം ചുറ്റുപാട് സൃഷ്ടിക്കുകയും ആളുകളെ തങ്ങളുടെ വഴിക്ക് വലിച്ചടിപ്പിക്കുന്ന കഴിവ് ഉണ്ടാക്കിയവരുമാണ്. നിങ്ങളുടെ ജോലി സ്ഥലത്തും അതുപോലെതന്നെ വീടുകളിലും പോസിറ്റീവ് അന്തരീക്ഷം കഴിയുന്നത്ര ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക.
  • നിങ്ങളുടെ വീടുകളിലും, വസ്ത്രധാരണത്തിലൂടെയും, ജോലി സ്ഥലവും ഒക്കെ ചെറിയ മാറ്റങ്ങളിലൂടെ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. ഉദാഹരണമായി വീട് അടുക്കും ചിട്ടയോടും കൂടി വെക്കുന്നതിലൂടെ തന്നെ ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ഓഫീസ് അല്ലെങ്കിൽ നിങ്ങൾ ഇരിക്കുന്ന ചുറ്റുപാടും കഴിയുന്നത്ര അടുക്കും ചിട്ടയുമായി സൂക്ഷിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ജോലിക്ക് പ്രവർത്തിക്കും വളരെ പ്രയോജനകരമായിരിക്കും.
  • നിങ്ങൾ മറ്റുള്ളവർക്ക് തൊഴിൽ നൽകുകയാണെങ്കിൽ മികച്ച തൊഴിലാളികളെ ചുറ്റും വയ്ക്കുക. നിങ്ങൾ ഒരു ജോലിക്കാരൻ ആണെങ്കിൽ ആഹ്ലാദിക്കുന്ന ചിന്തകൾ കൊണ്ട് മനസ്സ് നിറക്കുക. നിങ്ങളുടെ ചുറ്റുപാട് തിരഞ്ഞെടുക്കുന്നത് നിങ്ങൾ തന്നെയാണ്. മറ്റാർക്കും നിങ്ങളുടെ ചുറ്റുപാട് തിരഞ്ഞെടുക്കാൻ സാധിക്കില്ല.
  • കഴിയുന്നത്ര മൂല്യങ്ങളിൽ ശ്രദ്ധിക്കുക. മൂല്യവത്തായകാര്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ത്വര നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഗുണകരമാണ്. അതിന് പകരം പരാതിയും പരിഭവവും തെറ്റിദ്ധാരണയും ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ നിങ്ങൾക്ക് അതായിരിക്കും ലഭിക്കുന്നത്. അതുകൊണ്ട് കഴിയുന്നത്ര മൂല്യവത്തായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
  • ഏതൊരു സംഭവം ഉണ്ടായാലും ഉടനെ മറുപടി നൽകാതെ ഒന്ന് ആലോചിച്ചു മാത്രം ചെയ്യുക. വികാരങ്ങൾക്ക് അടിമപ്പെട്ട് ഉടനടി മറുപടി പറയുന്ന രീതിയാണ് പലർക്കും ഉള്ളത് എന്നാൽ അങ്ങനെ ചെയ്യാതെ ഒരു പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെ ആ പ്രശ്നത്തെ പ്രതിപ്രവർത്തിക്കാമെന്ന് മറ്റുള്ളവർ എന്തുകൊണ്ടാ അങ്ങനെ പറഞ്ഞത് എന്ന് അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് കുറച്ച് സമയം ആലോചിച്ചതിനു ശേഷം മറുപടി പറയാൻ വേണ്ടി ശ്രമിക്കുക. ഒരു ശത്രു ആക്രമിക്കുമ്പോൾ കൈകെട്ടി നിൽക്കണം എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ സാമാന്യ നിലയിൽ വികാരപരമായി പെരുമാറാതെ വളരെ ചിന്തിച്ച് സാവധാനത്തിൽ പെരുമാറുക എന്നതാണ്.
  • മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുള്ള ഒരു ചിന്ത ഒരിക്കലും കൊണ്ടുവരാതിരിക്കുക. മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ച് ചിന്തിക്കുകയല്ല ജോലി അവർ എപ്പോഴും അവരെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. നമ്മളെ കുറിച്ച് ചിന്തിക്കേണ്ടത് നമ്മളാണ്.
  • ഒരു ജോലി തീർത്ത് ഉടൻ തന്നെ അത് അടുക്കും ചിട്ടയോടെ കൂടി അവസാനിപ്പിക്കാൻ വേണ്ടി ശ്രമിക്കുക. പലപ്പോഴും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ അലസത ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഏത് ജോലി ചെയ്തു തീർന്നാലും ഉടനെ അത് അടക്കി വെച്ചതിനുശേഷം മാത്രമേ അടുത്ത ജോലിയിലേക്ക് പോകാൻ പാടുള്ളൂ.
  • കുറച്ച് സമയം പ്രകൃതിയുമായി ഇടപഴകാൻ ശ്രമിക്കുക. ഒരു ദിവസം രാവിലെയും വൈകുന്നേരവും പ്രകൃതിയുമായി ഇടപഴകാൻ ശ്രമിക്കുക. പൂന്തോട്ടം ഉണ്ടാക്കുകയോ ഇല്ലെങ്കിൽ കൃഷി ചെയ്യുകയോ ചെയ്യുന്ന സമയത്ത് മരങ്ങളുടെയും ചെടികളുടെയും ഇടയിൽ കൂടി സഞ്ചരിക്കുന്ന സമയത്ത് പോസിറ്റീവ് ചുറ്റുപാട് നിങ്ങൾ അറിയാതെ തന്നെ ഉണ്ടാകുന്നു. നിങ്ങൾക്ക് സ്വയം ഒരു പോസിറ്റീവ് ചുറ്റുപാട് ഉണ്ടാക്കാൻ സാധിക്കുന്നവയാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ.ഇത് ജീവിതത്തെ പ്രചോദിപ്പിക്കുകയും ചെയ്യും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.