സെയിൽസ്മാൻമാർ എങ്ങനെയുള്ള സ്ഥാപനങ്ങളിലാണ് ജോലിക്ക് പോകേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. എല്ലാവരും അവരവരുടെ വ്യക്തിപരമായിട്ടും, സാമൂഹ്യപരമായും, സാമ്പത്തികമായും വളർച്ച ആഗ്രഹിക്കുന്നവരാണ്. ഒരു ജോലിക്ക് പോകുന്ന സമയത്ത് നിങ്ങൾ പോകുന്ന സ്ഥാപനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മോശമായ ഒരു സ്ഥാപനത്തിലാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ എത്രയായാലും കരിയറിൽ ഒരു വളർച്ച ഉണ്ടാകില്ല. സെയിൽസ്മാൻമാർ ജോലിക്ക് പോകുന്ന സ്ഥാപനത്തെക്കുറിച്ച് നല്ല വിലയിരുത്തൽ നടത്തിയതിനുശേഷം ആണ് പോകേണ്ടത്. പ്രാരംഭഘട്ടത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത് ഏതുതരത്തിലുള്ള സ്ഥാപനമാണെന്ന് കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കണം. നിങ്ങൾക്ക് നല്ല വളർച്ചയുണ്ടാകണമെങ്കിൽ അടിത്തറ ശക്തമായിരിക്കണം. അതുകൊണ്ട് അടിത്തറ ശക്തമായ മികച്ച സ്ഥാപനങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങൾ ജോലി ചെയ്യുന്നത് സാമ്പത്തിക ഭദ്രതയുള്ള ഒരു സ്ഥാപനമാണെന്ന് ഉറപ്പുവരുത്തുക. പല സ്ഥാപനങ്ങളും പേരുകൊണ്ട് ശക്തമായിരിക്കാം. പക്ഷേ ചിലപ്പോൾ അത് സാമ്പത്തിക ഭദ്രതയുള്ള ഒരു സ്ഥാപനം ആയിരിക്കില്ല. അങ്ങനെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തു കഴിഞ്ഞാൽ ഭാവിയിൽ നിങ്ങൾക്ക് സാലറി പോലും കിട്ടാതെ ആകാം. നിങ്ങളുടെ കഴിവുകൊണ്ട് സാമ്പത്തിക ഭദ്രത ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും അവിടെ തുടർന്നു പോകാം. നിങ്ങൾക്ക് അവിടത്തെ പ്രധാനപ്പെട്ട ഒരാളായി മാറാൻ സാധിക്കും.
- മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കമ്പനിയാണെന്ന് നോക്കണം. സെയിൽസ് സ്റ്റാഫുകളെ വച്ച് അടിമകളെ പോലെ പണിയെടുപ്പിച്ച് സമ്പത്ത് ഉണ്ടാക്കുകയും,ഒരു പരിധി കഴിഞ്ഞാൽ ഉയരാൻ സാധ്യതയില്ലാത്തതുമായ കമ്പനികൾ ഉണ്ടാകാം. ഉദാഹരണമായി പ്രമോഷൻസ് ഒന്നും കൊടുക്കാതെ കയറുന്ന സമയം മുതൽ തന്നെ സാധാരണ ഒരു സെയിൽസ്മാനായി വർഷങ്ങളോളം തുടരേണ്ടിവരുന്ന ഒരു സ്ഥാപനമാണെങ്കിൽ നിങ്ങൾക്ക് വ്യക്തിപരമായി വളരാൻ സാധ്യതയൊന്നും ഉണ്ടാകില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ഒരു കാരണവശാലും ജോലി ചെയ്യാൻ പാടില്ല.
- നിങ്ങൾ വിൽക്കുന്ന പ്രോഡക്ടുകൾ മികച്ചവയാണോയെന്ന് നോക്കണം. സമൂഹത്തിന് ദോഷകരമായി മാറുന്ന പ്രോഡക്ടുകൾ വിൽക്കുന്ന കമ്പനികളിൽ ജോലി ചെയ്യരുത്. അങ്ങനെയുള്ള സ്ഥാപനങ്ങളിൽ ജോലിക്ക് പോയി കഴിഞ്ഞാൽ നിങ്ങൾക്ക് ദോഷം സംഭവിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ എത്തിക്സിന് ചേരാത്തതും, നിയമവിരുദ്ധമായ പ്രോഡക്ടുകളും, കുട്ടികൾക്ക് ഹാനികരമാകുന്ന പ്രോഡക്ടുകളും, പാരിസ്ഥിതിക്ക് ഭീഷണിയാകുന്ന പ്രോഡക്ടുകൾ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വിൽക്കുന്ന കമ്പനികളിൽ ഒരു കാരണവശാലും പോകാതിരിക്കുന്നതാണ് നല്ലത്. ഭാവിയിൽ നിങ്ങൾക്ക് ഇത്തരം പ്രോഡക്ടുകൾ വിൽക്കുന്നത് കൊണ്ട് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
- ലക്ഷ്യവും, വിഷനും, മിഷനും ഉള്ള കമ്പനികളിൽ നിൽക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം അവർക്ക് ഒരു കാഴ്ചപ്പാട് ഉണ്ടാകും. ഭാവിയിലേക്ക് ആസൂത്രണങ്ങൾ ചെയ്യുന്ന മികച്ച ഒരു സ്ഥാപനം ആണെങ്കിൽ അത് നിങ്ങൾക്ക് വ്യക്തിപരമായി ഗുണം ചെയ്യുന്നവ ആയിരിക്കും. അത്തരം കമ്പനികൾ കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും ഹ്രസ്വകാലത്തിനു പകരം ദീർഘകാലത്തേക്ക് ചിന്തിക്കുന്ന ഒരു കമ്പനി മികച്ച ഒരു സ്ഥാപനം ആയിരിക്കും.
- സ്റ്റാഫുകൾക്ക് എല്ലാവിധ അവകാശങ്ങളും കൊടുക്കുന്ന കമ്പനിയാണെന്ന് നോക്കണം. ചിലർ സ്റ്റാഫുകളെ വളരെ നന്നായി സുഖിപ്പിച്ച് നിർത്തുമെങ്കിലും അവരുടെ അവകാശങ്ങൾ അതായത് ഇപിഎഫ് പോലെയുള്ള കാര്യങ്ങൾ അടക്കാതിരിക്കുകയും സ്റ്റാഫുകളെ ചൂഷണം ചെയ്ത് നശിപ്പിക്കുകയും ചെയ്യുന്ന ചില കമ്പനികളുണ്ട്. ഒരു സ്റ്റാഫിന് കിട്ടേണ്ട എല്ലാ പരിരക്ഷയും അവിടെ നിന്ന് കിട്ടുമെന്ന് ഉറപ്പുള്ള കമ്പനികളിൽ വേണം ജോലി ചെയ്യാൻ. എന്തൊക്കെയുണ്ടങ്കിലും സമ്പത്തില്ലെങ്കിൽ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. നിങ്ങളുടെ പ്രവർത്തിക്കനുസരിച്ച് ശമ്പളമാണോ തരുന്നത്, ആ തരത്തിൽ നോക്കുന്ന ഒരു കമ്പനി ആണെങ്കിൽ മാത്രമേ അവിടെ തുടർന്നു പോകാൻ പാടുള്ളൂ. നിങ്ങൾ ഒരു കമ്പനിയിൽ ജോലിക്ക് കയറി നിങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങൾ കാരണം പ്രശ്നമുണ്ടാക്കി ഇറങ്ങുന്നതിന് പകരം അവിടെ പോകാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ജോലിക്ക് കയറുന്നതിനു മുൻപ് ആ സ്ഥാപനം നിങ്ങൾക്ക് അനുയോജ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ക്യാഷ് കളക്ട് ചെയ്യുന്ന സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.