ബിസിനസുകാർക്ക് ചിലവ് ചുരുക്കൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സമ്പത്തിനെ വളരെ സമർത്ഥമായി ഉപയോഗിക്കുന്നതാണ് ബിസിനസ്സിൽ പ്രധാനപ്പെട്ട ഒരു ഭാഗം. സമർത്ഥമായി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഉപകാരമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. പാഴ് ചെലവുകൾ പല ബിസിനസുകളെയും പിന്നോട്ട് കൊണ്ടുപോകുന്നു. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെതന്നെ ചെറിയ പാഴ് ചെലവുകൾ വലിയ ഒരു സാമ്പത്തിക ചോർച്ച മിക്ക ബിസിനസുകാർക്കും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള പാഴ് ചിലവുകൾ ഇല്ലാതാക്കിയാൽ തന്നെ മികച്ച ലാഭം നേടാൻ പലർക്കും സാധിക്കും. പാഴ് ചിലവുകൾ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ബിസിനസ് ചെയ്യുന്ന സമയത്ത് അത്യാവശ്യ കാര്യങ്ങൾ, ഭാഗികമായ അത്യാവശ്യ കാര്യങ്ങൾ, ഒരിക്കലും ആവശ്യമില്ലാത്ത കാര്യങ്ങൾ എന്നിവ തമ്മിലുള്ള തരംതിരിവ് ഉണ്ടാകണം. ഇതിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് കാശ് ചിലവാക്കേണ്ടത് അത്യാവശ്യ കാര്യങ്ങൾ കഴിഞ്ഞതിന് ശേഷമാണ് രണ്ടാമത്തെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കേണ്ടത്. പാഴ് ചെലവിന് വേണ്ടി സമ്പത്ത് ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി നിങ്ങൾക്ക് ഒരു ബാങ്ക് ലോൺ ഉണ്ടെങ്കിൽ അത് അടയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് അടയ്ക്കുന്നതിന് മുൻഗണന കൊടുക്കുക. ഓഫീസിലേക്ക് ഒരു ആഡംബര വസ്തു വാങ്ങുക എന്നത് അത്യാവശ്യമുള്ള ഒരു കാര്യമേയല്ല അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് അതിനുള്ള സമ്പത്ത് ഉണ്ടെങ്കിൽ മാത്രമേ ചെയ്യാൻ പാടുള്ളു.
- നിങ്ങളുടെ ക്യാപ്പിറ്റൽ ഫണ്ട് ബിസിനസ് ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. ഉദാഹരണമായി പാർട്ടി നടത്തുക, വ്യക്തിപരമായ കാര്യങ്ങളായ ഡ്രസ്സ് വാങ്ങുക, കാർ വാങ്ങുക, വീട് വയ്ക്കുക എന്നിവചെയ്യാൻ പാടില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് ബിസിനസ്സിൽ നിന്ന് കിട്ടുന്ന ലാഭമെടുത്താണ്. മുതല് എടുത്തുകൊണ്ട് ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ല.
- ചില ബിസിനസുകാർ പരാജയപ്പെടാനുള്ള കാരണം ബിസിനസ് ഫണ്ട് എടുത്തുകൊണ്ട് കൂട്ടുകാർക്ക് വേണ്ടി പാർട്ടി അല്ലെങ്കിൽ ധനസഹായം ഇതുപോലുള്ളവ ചെയ്യുന്നത് കൊണ്ടാണ്. ബിസിനസ് നടത്താനുള്ളതാണ് ക്യാപിറ്റൽ ഫണ്ട് അത് എടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. നിങ്ങൾ ബിസിനസ് നടത്തി സമ്പന്നരാണ് എങ്കിൽ നിങ്ങളോടൊപ്പം കൂട്ടുകൂടാൻ പലരും എത്തും എന്നാൽ നിങ്ങൾ ബിസിനസ് എല്ലാം പൊളിഞ്ഞ പാപ്പരായി ഇരിക്കുകയാണെങ്കിൽ ആരും സഹായിക്കാനോ നിങ്ങളോടൊപ്പം കൂട്ടുകൂടാനോ വരികയില്ല എന്നത് എപ്പോഴും ഓർക്കുക.
- വീട്ടിലും ഓഫീസിലും വൈദ്യുതി ചിലവ് കുറയ്ക്കുക. കറണ്ട് ബില്ല് പോലുള്ളവ ബിസിനസുകാരെ വളരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളാണ് അതിന് പകരം സോളാർ എനർജി പോലെയുള്ളവയുടെ സഹായത്തോടെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക. ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള ബൾബുകളും, ഫാനും, എ സി ഒക്കെ ഉപയോഗിക്കുക.
- ഫുഡ് കഴിക്കുമ്പോൾ മാക്സിമം വീട്ടിൽ നിന്നുള്ള ഫുഡ് കഴിക്കാൻ വേണ്ടി ശ്രമിക്കുക. കടയിൽ നിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക. ബിസിനസുകാർ പൊതുവേ ഹോട്ടലിൽ നിന്നാണ് കൂടുതൽ ഭക്ഷണം കഴിക്കുന്നത്. ഇതിന്റെ ഭാഗമായി അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇങ്ങനെ ചെലവായി പോകുന്നുണ്ട്.
- ഹോസ്പിറ്റൽ ചെലവുകൾ വീട്ടു ചെലവുകൾ എന്നിവ ഒഴിവാക്കാൻ പറ്റാത്തവയാണ്. അവയെല്ലാം ഒരു ബഡ്ജറ്റ് തയ്യാറാക്കി അതിൽ ഉൾപ്പെടുത്തുക ഇതിനു പുറമേ വരുന്ന ഒരു കാര്യങ്ങളും ചെയ്യാതിരിക്കുക.
- വീടുകളിൽ ഒക്കെ അനാവശ്യമായ ഫർണിച്ചറുകൾ, ഉപകരണങ്ങൾ, ഓഫീസിലുള്ള അനാവശ്യ സ്റ്റാഫുകൾ എന്നിവരെയൊക്കെ ഒഴിവാക്കുക.
- സാമ്പത്തിക കണക്ക് വൗച്ചർ ഉപയോഗിച്ച് മാത്രം ചെയ്യുക. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ ഒരു കണക്ക് എപ്പോഴും സൂക്ഷിക്കുക. ചെറിയ കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കുമ്പോൾ ചിലപ്പോൾ ശ്രദ്ധിച്ചില്ല എന്ന് വരും. ഒരുമിച്ച് ഒരു മാസം കണക്ക് നോക്കുമ്പോൾ അതൊരു വലിയ എമൗണ്ട് ആയി തോന്നുകയും ചെയ്യും. പിന്നീട് അത് ശ്രദ്ധിച്ചു ഉപയോഗിക്കാൻ സാധിക്കും. എല്ലാമാസവും സ്വയം ഓഡിറ്റ് സംവിധാനം കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുക.
- ബിസിനസുകാരെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു കാര്യമാണ് രാഷ്ട്രീയപരവും, സാംസ്കാരികവും, സാമൂഹ്യപരവുമായി ഒക്കെ ഉണ്ടാകുന്ന പിരിവുകൾ. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല. നിങ്ങൾ കൊടുക്കുന്നത് അർഹതപ്പെട്ടവർക്ക് ആണോ എന്ന് വ്യക്തമായ ബോധ്യമുണ്ടാകണം. രാഷ്ട്രീയക്കാർ വന്ന് വളരെ നിർബന്ധിച്ച് പിരിവുകൾ വാങ്ങാറുണ്ട് അതിന് തടയിടാൻ നിങ്ങൾ ആശയവിനിമയം നടത്തി അവരുമായി ഒരു റാപ്പോ ഉണ്ടാക്കി പിരിവുകൾ കുറയ്ക്കാൻ വേണ്ടി ശ്രമിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
നിങ്ങളുടെ സ്ഥാപനത്തെ ഡിജിറ്റലാക്കിയാലുള്ള ഗുണങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.