- Trending Now:
പ്രത്യേകമായി രൂപകല്പന ചെയ്ത കോച്ചുകളും എയര്‍ ഹോസ്റ്റസ് മാതൃകയിലുള്ള ജീവനക്കാരും ഈ സര്‍വീസിന്റെ പ്രത്യേകതയാണ്
ഈ അവധിക്കാലത്ത് ഒരു കിടിലന്‍ യാത്ര പോകാം. വിനോദ യാത്രയ്ക്കായി കേരളത്തില്‍ നിന്നും ഒരു സ്വകാര്യ ട്രെയിന്‍ സര്‍വീസ്. സെപ്തംബര്‍ 2ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി ഫിലിം സിറ്റി, ഔറംഗബാദ്, എല്ലോറ, അജന്ത, ഏകതാ പ്രതിമ, ഗോവ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.
ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് സംഘടിപ്പിക്കുന്നത്. പ്രത്യേകമായി രൂപകല്പന ചെയ്ത കോച്ചുകളും എയര്‍ ഹോസ്റ്റസ് മാതൃകയിലുള്ള ജീവനക്കാരും ഈ സര്‍വീസിന്റെ പ്രത്യേകതയാണ്. പത്തു കോച്ചുകളാണ് ആദ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ നാല് തേര്‍ഡ് എസി കോച്ചുകളും ആറ് നോണ്‍ എസി കോച്ചുകളുമാണ്.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഓണ്‍ലൈന്‍ ബുക്കിങിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ularail.com. ഫോണ്‍: 9995988998 (കൊച്ചി), 9447798331(തിരുവനന്തപുരം). എസി കോച്ചില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ 37,950 രൂപയും നോണ്‍ എസിയില്‍ 31,625 രൂപയുമാണ് നിരക്ക്. ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള യാത്രാ ചെലവാണിത്. ഒന്നിലധികം ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴും കുട്ടികള്‍ക്കും നിരക്കിളവുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.