- Trending Now:
മുംബൈ രാജ്യത്തെ സഹകരണബാങ്കുകളുടെ ഭവനവായ്പാ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും (യു.സി.ബി.) സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഉള്‍പ്പെടുന്ന റൂറല്‍ സഹകരണ ബാങ്കുകള്‍ക്കും (ആര്‍.സി.ബി.) വര്‍ധന ബാധകമാണ്. കൂടാതെ, റൂറല്‍ സഹകരണബാങ്കുകള്‍ക്ക് ഭവനമേഖലയിലുള്ള വാണിജ്യ റിയല്‍ എസ്റ്റേറ്റ് വായ്പാമേഖലയില്‍ പ്രവേശിക്കാനും അനുമതി നല്‍കി.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ ക്കും മറ്റും ബാങ്കിങ് സേവനം ഉറപ്പാക്കാന്‍ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്ക് വാതില്‍ പടിസേവനം നടപ്പാക്കാനും അനുമതിയായിട്ടുണ്ട്. നിലവില്‍ വാണിജ്യബാങ്കുകള്‍ക്കാണ് ഇതിന് അനുമതിയുണ്ടായിരുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ സഹകരണബാങ്കുകള്‍ ക്കുള്ള പ്രാധാന്യം മുന്‍നിര്‍ത്തിയാണ് നടപടികളെന്ന് പണനയം പ്രഖ്യാപിക്കവേ ആര്‍.ബി. ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
അര്‍ബന്‍ സഹകരണബാങ്കുകളില്‍ ഭവന വായ്പാപരിധിപരിഷ്‌ക്കാരം അവസാനമായി നടപ്പാക്കിയത് 2011ലാണ്. ഗ്രാമീണ സഹകരണ ബാങ്കുകളില്‍ 2009-ലും. ഇതിനുശേഷം വീടുകളുടെ വിലയും നിര്‍മാണച്ചെലവും വലിയതോതില്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ആവശ്യംകൂടി മുന്‍നിര്‍ത്തിയാണ് യു.സി.ബി. കളുടെയും ആര്‍.സി.ബികളുടെയും വ്യക്തിഗത ഭവനവായ്പാപരിധി ഇരട്ടിയാക്കുന്നതെന്ന് ആര്‍. ബി.ഐ. വ്യക്തമാക്കി.
ഇതനുസരിച്ച് ടയര്‍ 1 നഗരങ്ങളില്‍ യു.സി. ബി.കള്‍ക്കുള്ള വ്യക്തിഗത ഭവനവായ്പാപരിധി 30 ലക്ഷമായിരുന്നത് 60 ലക്ഷമായും ടയര്‍ രണ്ട് വിഭാഗത്തിലുള്ള നഗരങ്ങളില്‍ 70 ലക്ഷമായിരുന്നത് 1.40 കോടിയായും ഉയരും. ആര്‍.സി. ബി.കള്‍ക്ക് മൊത്തം ആസ്തിയനുസരിച്ചാണ് പരിധി പുതുക്കിയിട്ടുള്ളത്. ആകെ ആസ്തി 100 കോടി രൂപയില്‍ താഴെയാണെങ്കില്‍ പരിധി നിലവിലെ 20 ലക്ഷത്തില്‍നിന്ന് 50 ലക്ഷമാകും. 100 കോടിക്കുമുകളില്‍ ആസ്തിയുള്ള ബാങ്കാണെങ്കില്‍ 30 ലക്ഷത്തില്‍നിന്ന് 75 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീടുണ്ടാകുമെന്ന് ആര്‍. ബി.ഐ. അറിയിച്ചു.
നിലവിലെ നിയമപ്രകാരം സംസ്ഥാന സഹകരണബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള റിയല്‍ എസ്റ്റേ റ്റ് വായ്പകള്‍ നല്‍കാന്‍ അനുമതിയില്ല. ചെലവു കുറഞ്ഞ വീടുകള്‍ക്ക് ആവശ്യം കൂടിയ സാഹ ചര്യം മുന്‍നിര്‍ത്തി ഭവനമേഖലയില്‍ സഹകര ണബാങ്കുകളുടെ സാധ്യത വിപുലമാക്കാനാണ് ഈരംഗത്ത് അവര്‍ക്ക് അനുമതി നല്‍കുന്നതി ലൂടെ ആര്‍.ബി.ഐ. ലക്ഷ്യമിട്ടിരിക്കുന്നത്. ഭവനവായ്പാമേഖലകളില്‍ അവര്‍ക്ക് വായ്പ നല്‍കാനുള്ള പരിധിയില്‍നിന്നുതന്നെയാകും ഈവായ്പകളും നല്‍കേണ്ടത്. നിലവില്‍ ആകെ ആസ്തിയുടെ അഞ്ചുശതമാനം വരെയാണ് ആര്‍.സി. ബി.കള്‍ക്ക് ഭവനവായ്പയായി നല്‍കാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.